Movlog

Kerala

റേഷൻ ഉപഭോക്താക്കൾ ശ്രെദ്ധിക്കുക ; റേഷൻ കടകളിൽ ഇനി പുതിയ സമയ ക്രമം

ഇന്ത്യ ഒട്ടാകെ സജീവമായി നിൽക്കുന്ന ഒന്നാണ് പൊതുവിതരണ വകുപ്പ്. കുറഞ്ഞ വിലയിൽ അരിയും മറ്റ് ആവശ്യ സാധനങ്ങൾ റേഷൻ കടകളിൽ നിന്നും ലഭ്യമാവുന്നതാണ്.

എന്നാൽ പലർക്കും പല രീതിയിലാണ് ലഭ്യമാകുന്നത്. സമൂഹത്തിൽ താഴെ വിഭാഗം നിൽക്കുന്നവർക്കാണ് കൂടുതൽ മുൻഗണന. അതിനു ശേഷമേ മറ്റുള്ളവർക്ക് ലഭിക്കുന്നത്. ഇതുകൊണ്ട് പല നിറത്തിലുള്ള റേഷൻ കാർഡുകളാണ് ഓരോ ഉപഭോക്താവിന്റെ കൈവശമുള്ളത്. പിങ്ക്, മഞ്ഞ, നീല തുടങ്ങിയ നിറത്തിലുള്ള കാർഡുകളാണ് ഉള്ളത്.

ഓരോ മാസവും കേന്ദ്ര സംസ്ഥാന സർക്കാർ നിരവധി ആനുകൂല്യങ്ങളാണ് പൊതുവിതരണ വകുപ്പ് വഴി നടപ്പിലാക്കി വരുന്നത്. ഇത്തരം ആനുകൂല്യങ്ങൾ സാധാരണ ജനങ്ങൾക്ക് ഏറെ ഉപയോഗപ്രെദമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തെ പ്രളയം കൊണ്ട് നിറഞ്ഞപ്പോൾ എല്ലാ ഉപഭോക്താകൾക്കും റേഷൻ കടകൾ വഴി കിറ്റ് ലഭ്യമാക്കുന്ന പദ്ദതി നടപ്പിലാക്കിയത്. ആയൊരു സമയത്ത് ഏവരെയും ഇത് ഏറെ സഹായിച്ചിരുന്നു. കൂടാതെ എണ്ണിയാൽ തീരാത്ത മറ്റ് ആനുകൂല്യങ്ങൾ വേറെയും. സംസ്ഥാനത്തുള്ള ഓരോ ജനങ്ങളും പട്ടിണിയില്ലാതെ ജീവിക്കണമെന്ന ഉദ്ദേശമാണ് സർക്കാറിനുള്ളത്.

എന്നാൽ ഇത്തരം ആനുകൂല്യങ്ങൾ വരുമ്പോൾ പലരും അറിയാതെ പോകുന്നു എന്നതാണ് മറ്റൊരു വസ്തുത. അതിന്റെ പ്രധാന കാരണം ചിലപ്പോൾ ഓരോ ഭവനത്തിലും സാങ്കേതിക വിദ്യയില്ലാത്തതാവാം.

എന്നാൽ ഇപ്പോൾ പൊതിവിതരണ വകുപ്പിന്റെ പുതിയ അറിയിപ്പാണ് വന്നിരിക്കുന്നത്. സംസ്ഥാനത്തുള്ള ഓരോ ഉപഭോക്താക്കളും അറിയുവാൻ വേണ്ടി പരമാവധി മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രെമിക്കുക. റേഷൻ കാർഡ് ഉടമകൾക്ക് വേണ്ടി പൊതുവിതരണ വകുപ്പ് നിരവധി അറിയുപ്പുകളാണ് ഓരോ ദിവസം നടത്തുന്നത്. ഇത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത്.

ഇപ്പോൾ റേഷൻ കടകളിൽ നടന്നു കൊണ്ടിരിക്കുന്നത് ജനുവരി മാസത്തെ റേഷൻ വിതരണമാണ്. കൂടാതെ കേരളത്തിൽ ഭാഗികമായിട്ടാണ് റേഷൻ കടല പ്രവർത്തിച്ചു വരുന്നത്. സെർവറിന്റെ തകരാർ മൂലം സംസ്ഥാനത്ത് ജനുവരി പതിമൂന്നാം തീയതി മുതൽ ഇരുപത്തിയഞ്ചാം തീയതി അറിയിച്ചിട്ടുള്ള ഏഴ് ജില്ലകളിൽ രാവിലെ നാല് മണിക്കൂറും ബാക്കി വരുന്ന ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷമായിരുന്നു റേഷൻ വിതരണം നടപ്പിലാക്കി വന്നിരുന്നത്. എന്നാൽ ഇപ്പോൾ സെർവറിൽ ഉണ്ടായ തകരാർ പരിഹരിച്ചു എന്ന സന്തോഷകരമായ വാർത്തയാണ് ലഭിച്ചിരിക്കുന്നത്.

ഈ പ്രശ്നം വിലയിരുത്താൻ ഓൺലൈനായി യോഗം ചേർന്നിരുന്നു. യോഗത്തിൽ എടുത്ത തീരുമാനമാണ് പൊതുവിതരണ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ യോഗത്തിൽ എടുത്ത തീരുമാനം 27/1/2022 അതായത് വ്യാഴാഴ്ച്ച മുതൽ പുതിയ സമയമാണ് ക്രെമികരിച്ചിരിക്കുന്നത്. രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചക്ക് ശേഷം മൂന്നു മണി മുതൽ ആറര വരെയുമാണ് സമയം ക്രെമികരിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനമായത് കൊണ്ട് ആ ദിവസം അവധി ആയിരിക്കുമെന്ന് സപ്ലൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top