Movlog

Health

രണ്ടു ഡോസ് വാക്സിൻ എടുത്തതിനു ശേഷം കോവിഡ് വന്നാൽ ചെയ്യേണ്ടതെല്ലാം – ഡോക്ടർ പറയുന്നത് കേൾക്കാം !

വാക്സിനുകളുടെ പ്രവർത്തനത്തെ കുറിച്ച് ഇപ്പോഴും ഭൂരിഭാഗം ആളുകൾക്ക് അറിവില്ലാത്തത് ആണ് വാക്സിൻ എടുക്കാൻ പലരും മടിക്കുന്നതിന്റെ പ്രധാന കാരണം. യാത്രക്കാർ സീറ്റ് ബെൽറ്റും , ഹെൽമെറ്റും ധരിക്കുന്നത് ആക്സിഡന്റുകൾ ഉണ്ടാവാതിരിക്കാൻ അല്ല. അപകടം ഉണ്ടായി കഴിഞ്ഞാലും അത് കൊണ്ടുണ്ടാവുന്ന സങ്കീർണതകൾ കുറയ്ക്കാനും മരണസാധ്യത ഇല്ലാതാക്കാനും വേണ്ടിയാണ്. കോവിഡ് വാക്സിന്റെ പ്രവർത്തനം ഇതിലും മുകളിലാണ്. രോഗസാധ്യത 70 തൊട്ട് 80 ശതമാനം വരെ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

അഥവാ കോവിഡ് ബാധിക്കുകയാണെങ്കിൽ ഗുരുതരമായ അവസ്ഥയിൽ എത്തുന്നത് 95 ശതമാനം വരെ കുറയ്ക്കുന്നു. മരണസാധ്യതകൾ മിക്കവാറും ഇല്ലാതാക്കുന്നു എന്നിവയാണ് വാക്സിന്റെ സവിശേഷതകൾ. അത് കൊണ്ട് വാക്സിനേഷനുകൾ വളരെ ഫലപ്രദമായ ഒന്നാണ് എന്ന് പൊതുജനങ്ങൾ തിരിച്ചറിയണം. രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷം കോവിഡ് രോഗം ബാധിച്ചേക്കാം. എന്നാൽ രോഗം ഗുരുതരമാവാനോ, മരണം ഉണ്ടാവാനോ ഉള്ള സാദ്ധ്യതകൾ വളരെ വിരളമാണ്.

വാക്സിനേഷൻ എടുത്തു എന്ന ധൈര്യത്തിൽ ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ട് വരാൻ പാടില്ല. തുടർന്നും മാസ്കുകൾ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. സമൂഹത്തിലെ ഭൂരിഭാഗം ആളുകളും വാക്സിൻ എടുത്ത് ഹെർഡ്‌ ഇമ്മ്യൂണിറ്റി രൂപീകരിക്കുമ്പോൾ മാത്രമേ നമ്മൾ സുരക്ഷിതർ ആവുകയുള്ളൂ. അത് കൊണ്ട് കോവിഡ് വാക്സിൻ എടുത്താൽ പോലും ഈ ശീലങ്ങൾ തുടർന്ന് കൊണ്ടേയിരിക്കുക.

2019 ൽ ചൈനയിലെ വുഹാനിൽ നിന്ന് ആരംഭസിഹ കൊറോണ വൈറസ് ഇന്ന് ലോകമെമ്പാനുമുല്ല ജനതയെ ഭീതിയിലാഴ്ത്തി വ്യാപിക്കുകയാണ്. ഈ വർഷമാണ് വൈറസിനെതിരെയുള്ള വാക്സിനേഷൻ കണ്ടു പിടിച്ചത്. ഓരോ പ്രായവിഭാഗത്തിൽ ആയിട്ട് വാക്സിനുകൾ വിതരണം ചെയ്‌ത്‌ വരുന്നതേയുള്ളൂ. അതിനാൽ ഇനിയും ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഓരോ ദിവസവും സംസ്ഥാനത്ത് പ്രതിദിന കണക്കുകയും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും, മരണ നിരക്കും വർധിച്ചു വരുന്നത് തന്നെ ഈ രോഗത്തിന്റെ തീവ്രത കാണിച്ചു തരുന്നു. അത് കൊണ്ട് മുൻകരുതലുകൾ എടുത്ത് ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top