Movlog

Movie Express

ബ്രേക്കപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം ഋതു മന്ത്ര

മലയാളികൾ നെഞ്ചിലേറ്റിയ ഗെയിം റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. നിരവധി ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളത്തിൽ അവതരിപ്പിക്കുന്നത് നടനവിസ്മയം മോഹൻലാൽ ആണ്. മറ്റു റിയാലിറ്റി ഷോകളിൽ നിന്നും വ്യത്യസ്തമായി മത്സരാർത്ഥികൾ പുറം ലോകവുമായി യാതൊരു ബന്ധമില്ലാതെ, ഫോൺ പോലുമില്ലാതെ നൂറു ദിവസം ഒരു വീടിനുള്ളിൽ കഴിഞ്ഞു കൊണ്ട് മത്സരിക്കുന്ന ഒരു വേറിട്ട റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്.

ബിഗ് ബോസ് മലയാളം സീസൺ 1 സംപ്രേഷണം ചെയ്തപ്പോൾ ആദ്യമൊക്കെ ഒരുപാട് വിമർശനങ്ങളും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിയും തോറും മത്സരാർത്ഥികളെയും ഷോയിനെയും പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. സീസൺ 1ന്റെ ഗംഭീര വിജയത്തിന് ശേഷം സീസൺ 2 ആരംഭിച്ചുവെങ്കിലും കോവിഡ് 19 എന്ന മഹാമാരിയെ തുടർന്ന് ഷോ നിർത്തുകയായിരുന്നു. പ്രേക്ഷകരുടെ നിരന്തര അഭ്യർത്ഥനകൾ പ്രകാരം കഴിഞ്ഞ ഫെബ്രുവരിയിൽ മൂന്നാം സീസണുമായി ബിഗ് ബോസ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു.

തൊണ്ണൂറോളം ദിവസങ്ങൾ വിജയകരമായി സംപ്രേഷണം ചെയ്തുവെങ്കിലും കോവിഡ് രണ്ടാം തരംഗത്തിന്റെ തുടർന്ന് മൂന്നാം സീസണും നിർത്തുകയായിരുന്നു. എങ്കിലും വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്താൻ ബിഗ് ബോസ് തീരുമാനിച്ചു. പ്രശസ്ത സിനിമ നടൻ മണിക്കുട്ടൻ ആയിരുന്നു സീസൺ 3ലെ വിജയി. ബിഗ് ബോസ് സീസൺ 3 ലെ അവസാന എട്ടു മത്സരാർഥികളിൽ ഒരാൾ ആയിരുന്നു ഋതു മന്ത്ര. മോഡലിംഗിലൂടെ അഭിനയരംഗത്തെത്തിയ ഋതു നിരവധി പരസ്യങ്ങളിലും സിനിമകളിൽ ചെറിയ വേഷങ്ങളിലും എത്തിയിട്ടുണ്ട്.

ഋതു ബിഗ്ബോസിൽ ശ്രദ്ധേയമായതോടെ ഋതുവുമായി പ്രണയത്തിലായിരുന്നു എന്ന് പങ്കുവെച്ച് ജിയാ ഇറാനി എന്ന വ്യക്തി മുന്നോട്ട് വന്നിരുന്നു. എന്നാൽ ഒരിക്കൽപോലും താൻ പ്രണയത്തിലാണെന്ന് ഋതു ബിഗ് ബോസ് ഹൗസിൽ പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ജിയാ ഇറാനിയുടെ വെളിപ്പെടുത്തലുകൾ പ്രേക്ഷകർ വിശ്വസിച്ചിരുന്നില്ല. എന്നാൽ ഋതുവും ആയുള്ള സ്വകാര്യ ചിത്രങ്ങൾ ജിയ പങ്കു വെച്ചതോടെ ഇരുവരും പ്രണയത്തിലാണെന്ന് പ്രേക്ഷകരും വിശ്വസിക്കുകയായിരുന്നു.

ബിഗ് ബോസിൽ നിന്നും പുറത്തുവന്നതിനു ശേഷം ജിയയെ ഋതു അൺഫോളോ ചെയ്തതോടെ പ്രേക്ഷകരുടെ സംശയങ്ങൾ വർദ്ധിച്ചു. പിന്നീട് ജിയ ഇറാനിയുടെ അഭിമുഖവും ശ്രദ്ധേയമായിരുന്നു. എന്നാൽ ഈ വിഷയത്തിൽ കാര്യമായിട്ടുള്ള വിശദീകരണം ഒന്നും ഋതു നൽകിയില്ല. ജിയയെ പരിചയമില്ലാത്തത് പോലെ ആയിരുന്നു ഋതുവിന്റെ പ്രതികരണം. എന്നാൽ തെളിവുകൾ സഹിതം ആയിരുന്നു ഋതുവുമായുള്ള ബന്ധത്തെ കുറിച്ച് ജിയ വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ ബ്രേക്ക് അപ്പിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഋതു മന്ത്ര. ഒരാളെ പറ്റില്ലെന്ന് നമുക്ക് തോന്നിയാൽ ബ്രേക്ക് അപ്പ് ആകണം എന്ന് തന്നെയാണ് ഋതു പറയുന്നത്. നമുക്ക് നമ്മളോട് തന്നെയുള്ള സെല്ഫ് ലവ് എത്രത്തോളമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ആദ്യം സെല്ഫ് ലവ് ഉണ്ടാവണം.

ഇഷ്ടമില്ലാത്ത ആളും ആയിട്ട് ബ്രേക്ക് അപ്പ് നടത്തണം. പാർക്കിലൂടെ നമ്മൾ നടന്നു പോകുമ്പോൾ നീ ഇല്ലാതെ എനിക്ക് പറ്റില്ല എന്ന് കമിതാക്കൾ പറയുന്നത് കേൾക്കാം. ഇതൊക്കെ നമ്മൾ ഒരു പാട് കേട്ടിട്ടുള്ളതാണ്. അന്നേരം വല്ലാത്തൊരു പുച്ഛമാണ് തോന്നുക. ഒന്നോ രണ്ടോ മാസം മാത്രമേ ഇതൊക്കെ ഉണ്ടാവുകയുള്ളൂ എന്നും ഋതു മന്ത്ര പറയുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top