Movlog

Kerala

പിണക്കങ്ങൾ മറന്ന് ഭാവനയോടൊപ്പം ചിരിച്ച് കളിച്ചുള്ള റിമിയുടെ ചിത്രങ്ങൾ വൈറൽ ആകുന്നു !

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ആണ് “സൂപ്പർ ഫോർ”. റിമി ടോമി, ജ്യോത്സ്ന രാധാകൃഷ്ണൻ, സിതാര കൃഷ്ണകുമാർ, വിധുപ്രതാബ് എന്നീ യുവഗായകർ വിധികർത്താക്കളായി എത്തുന്ന സൂപ്പർ ഫോർ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള റിയാലിറ്റി ഷോയാണ്. അസാധ്യ മികവുള്ള മത്സരാർത്ഥികളും, വിധികർത്താക്കൾ തമ്മിലുള്ള സൗഹൃദവും, സ്വാഭാവികമായ അവതരണ ശൈലി കൊണ്ടും മികച്ച സ്വീകാര്യത നേടിയ ഷോയുടെ ഗ്രാൻഡ് ഫിനാലെ അടുത്തിടെ ആയിരുന്നു നടന്നത്.

അടുത്തിടെ പരിപാടിയിൽ പങ്കെടുക്കാൻ പ്രശസ്ത സിനിമാ താരം ഭാവന എത്തിയിരുന്നു. കമൽ സംവിധാനം ചെയ്ത “നമ്മൾ” എന്ന സിനിമയിലൂടെ പരിമളമായി എത്തി മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് ഭാവന. വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി അരങ്ങേറ്റം കുറിച്ച താരം രണ്ടു തവണ കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്കും യുവസൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചിട്ടുള്ള താരം പതിനാറാം വയസ്സിലാണ് സിനിമാലോകത്ത് എത്തുന്നത്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഭാവന.

അന്യഭാഷാ ചിത്രങ്ങളിലെ താരത്തിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ എത്തിയ താരം ഗംഭീര മേക്കോവർ നടത്തി അതീവ സുന്ദരിയായി തിളങ്ങുന്നത് ആണ് പിന്നീട് കണ്ടത്. ദീർഘനാളായ പ്രണയത്തിനൊടുവിൽ ആണ് കന്നഡ നിർമാതാവ് നവീനിനെ ഭാവന വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും കന്നട സിനിമാ മേഖലയിൽ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ബംഗളൂരുവിൽ ഭർത്താവിനൊപ്പം കഴിയുകയാണ് ഭാവന.

ഇപ്പോഴിതാ ഭാവനയോടൊപ്പം ഉള്ള റിമി ടോമിയുടെ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഭാവനയും റിമി ടോമിയും തമ്മിലുള്ള സൗഹൃദം മലയാളികൾക്ക് ഏറെ പരിചിതമാണ്. എന്നാൽ കേസിൽ റിമിടോമി ദിലീപിനൊപ്പം നിന്നതിനെ തുടർന്ന് ഇവർക്കിടയിൽ പിണക്കങ്ങളും അകൽച്ചയും ഉണ്ടായിരുന്നു. എന്നാൽ ഇവരുടെ ചിത്രങ്ങൾ വീണ്ടും തരംഗം ആയതോടെ ഇവർ തമ്മിലുള്ള പിണക്കം മാറിയോ എന്ന സംശയത്തിലാണ് ആരാധകർ. അടുത്തിടെ ആയിരുന്നു ഭാവന തനിക്ക് പ്രചോദനമാണെന്ന് റിമിടോമി പങ്കുവെച്ചത്.

ശരീര ഭാരം കുറയ്ക്കാനും അതിനു വേണ്ട ഡയറ്റിന്റെ കാര്യത്തിൽ എല്ലാം പ്രചോദനം നൽകിയത് ഭാവനയായിരുന്നു എന്ന് റിമിടോമി തുറന്ന് പറഞ്ഞിരുന്നു. ഒരു ദിവസം എത്ര ഗ്ലാസ് വെള്ളം വരെ കുടിക്കണം എന്നുള്ള കാര്യങ്ങൾ ഭാവന റിമിക്ക് പറഞ്ഞു കൊടുത്തിരുന്നു. വിളിക്കുമ്പോൾ എല്ലാം വർക്കൗട്ട്നെ കുറിച്ച് സംസാരിക്കുകയും ഇങ്ങനെ ഉരുണ്ട് ഇരുന്നാൽ പോരാ എന്ന് പറഞ്ഞതും ഭാവനയാണ് എന്ന് ഇതിനു മുൻപ് റിമി പറഞ്ഞിരുന്നു. റിമിടോമിയും ഭാവനയും തമ്മിൽ പിരിഞ്ഞിട്ട് ഇല്ലെന്നും ഇടയ്ക്ക് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നും റിമി ടോമി മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഗായിക, അവതാരിക, നായിക തുടങ്ങി വിശേഷണങ്ങളേറെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായ റിമി ടോമിക്ക്. പാട്ടു പരിപാടിയുടെ അവതാരകയായി മിനിസ്ക്രീനിലൂടെ കടന്നു വന്നു പിന്നീട് “മീശമാധവൻ” എന്ന സിനിമയിലെ “ചിങ്ങമാസം വന്നു ചേർന്നാൽ” എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ മലയാളികളുടെ ഇഷ്ട ഗായികയായി മാറിയ താരമാണ് റിമി ടോമി. പാട്ടും ഡാൻസുമായി വേദികളെ ഇളക്കി മറിച്ച്, നർമ്മം നിറഞ്ഞ സ്വാഭാവിക സംഭാഷണങ്ങളും ആയി കാണികളെ കയ്യിലെടുക്കാനും റിമിയെ പോലെ കഴിവുള്ള മറ്റൊരു താരം ഉണ്ടാവില്ല.

ഇതു തന്നെയാണ് റിമിയെ ഒരു മികച്ച അവതാരക ആക്കുന്നത്. കുസൃതിയും നർമ്മവും പൊട്ടിച്ചിരിയും നിറഞ്ഞ അവതരണം കൊണ്ട് ശ്രദ്ധേയമായ ഷോയാണ് റിമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന്. ഇതിനു പുറമെ നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. “തിങ്കൾ മുതൽ വെള്ളി വരെ”, “കുഞ്ഞിരാമായണം”, “കാര്യസ്ഥൻ”, “അഞ്ചു സുന്ദരികൾ” തുടങ്ങിയ സിനിമകളിലും നിരവധി പരസ്യങ്ങളിലും റിമി അഭിനയിച്ചിട്ടുണ്ട്. ശരീര ഭാരം കുറച്ച് ഗംഭീര മേക്ക് ഓവർ ചെയ്ത റിമിയുടെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം ആവാറുണ്ട്.

സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുള്ള റിമി ടോമി തന്റെ വിശേഷങ്ങളും, പാചക പരീക്ഷണങ്ങളും ഇതിലൂടെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. റോമയുടെ ചാനലിലെ സ്ഥിരം സാന്നിധ്യമാണ് റിമിയുടെ സഹോദരങ്ങളുടെ മക്കൾ. പ്രവർത്തിച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ചിട്ടുള്ള റിമിയുടെ വിവാഹജീവിതം അത്ര വിജയകരമായിരുന്നില്ല. എന്തായാലും റിമിയും ഭാവനയും ഒന്നിച്ച ചിത്രങ്ങൾ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. പ്രേക്ഷകരുടെ പ്രിയതാരങ്ങളുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top