Movlog

Movie Express

ബിഗ് ബോസ് സീസൺ ത്രീയിൽ റിമി ടോമിയും? വാർത്തകളോട് പ്രതികരിച്ച് താരം !

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. ഗായികയായും നായികയായും മികച്ച അവതാരികയായും പ്രേക്ഷകരുടെ മനസ്സിലെ ഇഷ്ട താരമാവുകയായിരുന്നു റിമി ടോമി. സ്ക്രീനിൽ എത്തിയാൽ ആളുകളെ ചിരിപ്പിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ഒരു കലാകാരി. നർമ്മം നിറഞ്ഞ അവതരണ ശൈലി കൊണ്ടും അസാമാന്യ ആലാപനശൈലി കൊണ്ടും മലയാളികൾക്ക് എന്നും പ്രിയങ്കരിയാണ് ഈ താരം. വർക്കൗട്ട് ലൂടെ വമ്പൻ മേക്കോവർ നടത്തി അതീവ സുന്ദരിയായി മാറിയ താരത്തിന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട് .


സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളും കുടുംബം വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സൂപ്പർ ഫോർ സീസൺ ടുവിലെ വിധികർത്താവ് ആണ് റിമി ഇപ്പോൾ. റിമി ടോമി, ജോത്സ്ന ,സിതാര, വിധുപ്രതാപ് എന്നീ വിധികർത്താക്കളുടെ സൗഹൃദം നിറഞ്ഞ സംഭാഷണങ്ങൾ ഷോയുടെ മാറ്റുകൂട്ടുന്നു. കഴിഞ്ഞദിവസം ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മൂന്നാംഭാഗം വരുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. അപ്പോൾ മുതൽ സീസൺ മൂന്നിൽ ആരെല്ലാം ഉണ്ടാകുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.


ബിഗ് ബോസ് സീസൺ മൂന്നിൽ റിമിടോമി ഉണ്ടാകും എന്ന വാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഈ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു റിമി ടോമി. എന്തിനാണ് ആളുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്ന് താരം ചോദിക്കുന്നു. “ബിഗ്ബോസിൽ ഉണ്ടാകുമോ എന്ന് ഒരുപാട് ആളുകൾ ചോദിക്കുന്നുണ്ട്. ഇല്ല എന്ന് ഇവിടെ പറഞ്ഞാൽ കാര്യം കഴിഞ്ഞല്ലോ. വ്യാജവാർത്തകൾ തരണംചെയ്യാൻ ഇതേ ഉള്ളൂ മാർഗ്ഗം” എന്നും റിമിടോമി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇതോടെ പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരവും ലഭിച്ചു. റിമിടോമി ബിഗ്ബോസിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് നിരവധി പേരാണ് മുന്നോട്ടുവന്നിരിക്കുന്നത്. എന്നാൽ ചിലരാകട്ടെ ഇപ്പോഴുള്ള ബഹുമാനം കൂടി കുറയുമെന്നും അതുകൊണ്ട് പോകണ്ട എന്നും അഭിപ്രായപ്പെടുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top