Movlog

Movie Express

റിമി ടോമി വീണ്ടും വിവാഹിതയാകുന്നു? വരൻ സിനിമാമേഖലയിൽ നിന്ന്!

മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിക്കുന്ന ഗായികയും അവതാരികയും ആണ് റിമി ടോമി. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ റിമി ടോമിയുടെ ആരാധകരാണ്. അത്രയേറെ സ്വാധീനമാണ് വേദികളെ ഇളക്കിമറിക്കുന്ന റിമി ടോമി ചെലുത്തുന്നത്. അത്രയും കാലം സ്റ്റേജിൽ മൈക്കിനു മുന്നിൽ അനങ്ങാതെ പാട്ടു പാടുന്ന ഗായകരെ കണ്ടിരുന്ന മലയാളികൾക്ക് മുൻപിൽ വേദികളിൽ ഓടി നടന്നു കൊണ്ട് ഡാൻസ് കളിച്ചു കൊണ്ടും പാട്ടു പാടി ഒരു ഗായികയ്ക്ക് പെർഫോമർ കൂടി ആകാം എന്ന് തെളിയിച്ച ഒരു താരമാണ് റിമി ടോമി.

ശരീരത്തിന്റെ അമിതവണ്ണം പോലും വകവെക്കാതെ വേദികളെ ഇളക്കി മറച്ച റിമിയുടെ എത്രയേറെ പ്രകടനങ്ങളാണ് മലയാളികൾ കണ്ടിരിക്കുന്നത്. ചുരുണ്ട മുടിയും വലിയ വട്ട പൊട്ടും തൊട്ടുള്ള ശാലീന സുന്ദരിയായ റിമി ടോമിയിൽ നിന്നും ഗംഭീര മേക്കോവർ നടത്തി അമിതവണ്ണം കുറച്ച് ഇന്നു കാണുന്ന സുന്ദരിയിലേക്കുള്ള റിമിയുടെ യാത്ര മലയാളികൾ കണ്ടിട്ടുള്ളതാണ്.

സമൂഹമാധ്യമങ്ങൾ സജീവമായിട്ടുള്ള താരം പലപ്പോഴും തന്റെ വർക്കൗട്ട് വീഡിയോകൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. റിമി പങ്കു വെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം കുടുംബ വിശേഷങ്ങളും യാത്രകളുടെ വിശേഷങ്ങളും മറ്റുമെല്ലാം ആരാധകരുമായി ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്.

“മീശമാധവൻ” എന്ന ലാൽ ജോസ് ചിത്രത്തിലെ “ചിങ്ങമാസം വന്നു ചേർന്നാൽ” എന്ന എക്കാലത്തെയും സൂപ്പർഹിറ്റ് ആയിട്ടുള്ള ഗാനമാലപിച്ചു കൊണ്ടായിരുന്നു റിമി ടോമി പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്. പിന്നീടങ്ങോട്ട് ഗായിക, അവതാരക, നടി തുടങ്ങി പല മേഖലയിലും റിമി തിളങ്ങി. ഇതിനിടെ വിവാഹവും വിവാഹമോചനവും എല്ലാം സംഭവിച്ചു. റിമിയുടെ വിവാഹമോചന വാർത്ത സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ജീവിതത്തിലെ പ്രതിസന്ധികൾ ഒന്നും റിമിയുടെ പുഞ്ചിരിയേയും നർമ്മ ബോധത്തെയും ബാധിച്ചിരുന്നില്ല. എല്ലാ വിഷമങ്ങളും ഉള്ളിൽ ഒതുക്കി എപ്പോഴും പൊട്ടിച്ചിരിച്ചുകൊണ്ട് തമാശകൾ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിച്ച് മുന്നോട്ടു പോകുന്ന റിമി ഒരുപാട് പേർക്ക് പ്രചോദനമാണ്. റിമിയുടെ ഫിറ്റ്നസിന്റെ രഹസ്യവും മലയാളികൾക്ക് പ്രചോദനമാണ്. ഇപ്പോഴിതാ റിമിയെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആണ് സമൂഹമാധ്യമങ്ങൾ ശ്രദ്ധേയമാകുന്നത്.

റിമി വീണ്ടും വിവാഹിതയാകുന്നു എന്ന വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. റോയ്‌സ് എന്ന വ്യവസായ പ്രമുഖനെ ആയിരുന്നു ആദ്യം റിമി വിവാഹം കഴിച്ചത്. റിമിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷം റോയ്‌സ് വീണ്ടും വിവാഹിതനായിരുന്നു. എന്നാൽ റിമി തന്റെ കലാജീവിതമായി മുന്നോട്ട് പോവുകയായിരുന്നു. മിനിസ്‌ക്രീനിലും പിന്നണിഗാന രംഗത്തും ആയി തിരക്കുകളിൽ ആണിപ്പോൾ റിമി.

വിവാഹമോചനം നേടി വളരെ കാലത്തിന് ശേഷം റിമി വിവാഹിതയാകാൻ പോകുന്ന വാർത്തകളാണ് പുറത്തു വരുന്നത്. സിനിമ മേഖലയിൽ നിന്നു തന്നെയുള്ള ആളാണ് വരൻ എന്നും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. തന്റെ വിവാഹ വാർത്തകളോട് പ്രതികരിച്ച് റിമി രംഗത്തെത്തുന്നത് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top