Movlog

Kerala

തന്റെ പ്രണയത്തെ കുറിച്ച് മനസ് തുറന്ന് റിമി ടോമി…കേട്ടിരുന്നു ആരാധകരും

ഗായിക, അവതാരക, നായിക തുടങ്ങി വിശേഷണങ്ങളേറെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായ റിമി ടോമിക്ക്. പാട്ടു പരിപാടിയുടെ അവതാരകയായി മിനിസ്ക്രീനിലൂടെ കടന്നു വന്ന് പിന്നീട് “മീശമാധവൻ” എന്ന സിനിമയിലെ “ചിങ്ങമാസം വന്നു ചേർന്നാൽ” എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ മലയാളികളുടെ ഇഷ്ട ഗായികയായി മാറിയ താരമാണ് റിമി ടോമി. പാട്ടും ഡാൻസുമായി വേദികളെ ഇളക്കി മറിച്ച്, നർമ്മം നിറഞ്ഞ സ്വാഭാവിക സംഭാഷണങ്ങളും ആയി കാണികളെ കയ്യിലെടുക്കാനും റിമിയെ പോലെ കഴിവുള്ള മറ്റൊരു താരം ഉണ്ടാവില്ല.

ഇതു തന്നെയാണ് റിമിയെ ഒരു മികച്ച അവതാരക ആക്കുന്നത്. കുസൃതിയും നർമ്മവും പൊട്ടിച്ചിരിയും നിറഞ്ഞ അവതരണം കൊണ്ട് ശ്രദ്ധേയമായ ഷോയാണ് റിമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന്. ഇതിനു പുറമെ നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. “തിങ്കൾ മുതൽ വെള്ളി വരെ”, “കുഞ്ഞിരാമായണം”, “കാര്യസ്ഥൻ”, “അഞ്ചു സുന്ദരികൾ” തുടങ്ങിയ സിനിമകളിലും നിരവധി പരസ്യങ്ങളിലും റിമി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഫോർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധി കർത്താവാണ് റിമിടോമി. ശരീര ഭാരം കുറച്ച് ഗംഭീര മേക്ക് ഓവർ ചെയ്ത റിമിയുടെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം ആയിരുന്നു. ലോക്ക് ഡൗൺ കാലത്ത് സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുള്ള റിമി ടോമി തന്റെ വിശേഷങ്ങളും, പാചക പരീക്ഷണങ്ങളും ഇതിലൂടെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. റിമിയുടെ ചാനലിലെ സ്ഥിരം സാന്നിധ്യമാണ് റിമിയുടെ സഹോദരങ്ങളുടെ മക്കൾ.

പ്രവർത്തിച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ചിട്ടുള്ള റിമിയുടെ വിവാഹ ജീവിതം അത്ര വിജയകരമായിരുന്നില്ല. ബിസിനസുകാരനായ റോയ്‌സുമായിട്ടുള്ള 12 വർഷത്തെ വിവാഹ ബന്ധം ആയിരുന്നു വിവാഹമോചനത്തിൽ എത്തിയത്. വിവാഹ മോചനത്തിന് ശേഷവും കലാരംഗത്ത് സജീവമായിട്ടുള്ള റിമിയെ പണ്ടത്തേക്കാൾ പിന്തുണയേകി ഒപ്പം നിർത്തുകയാണ് പ്രേക്ഷകരും. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്.

ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് റിമി വെളിപ്പെടുത്തിയ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഹൈസ്കൂൾ കാലഘട്ടത്തിലാണ് റിമിക്ക് ആദ്യമായി പ്രണയമുണ്ടായത്. റിമിയെക്കാൾ അഞ്ചോ ആറോ വയസ്സ് കൂടുതലുള്ള പാലയിൽ തന്നെ ഉള്ള ഒരാളോട് ആയിരുന്നു അത്. അത്യാവശ്യം പാട്ടുപാടുന്ന കുട്ടി ആയതു കൊണ്ട് നാട്ടിൽ എല്ലാവർക്കും റിമിയെ അറിയാമായിരുന്നു. അയാൾക്ക് തന്നെ ഇഷ്ടമാണെന്ന് റിമിക്കും മനസ്സിലായി. സ്കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ എല്ലാം അയാൾ റിമിക്കെതിരെ വരുമായിരുന്നു.

പക്ഷേ അന്നത്തെ കാലത്ത് നേരിട്ട് കാണുമ്പോൾ മുഖത്ത് നോക്കാൻ പേടിയായിരുന്നു. ആ കാലം മുതലാണ് പള്ളിയിലെ ക്വയർ ടീമിൽ താരം സജീവമായത്. റിമിയുടെ പാട്ടുകളെല്ലാം റെക്കോർഡ് ചെയ്‌ത്‌ അയാൾ സ്ഥിരം കേൾക്കുമായിരുന്നു. താരം പോകുന്ന വഴിയിൽ അയാളുടെ സുഹൃത്തുക്കളുടെ വീട്ടിൽ നിന്ന് പാട്ടുകൾ പ്ലേ ചെയ്യും. ഒരിക്കൽ പള്ളിയിൽ എന്തോ ആവശ്യവുമായി ബന്ധപ്പെട്ട് എല്ലാവർക്കും രക്ത പരിശോധന നടത്തിയപ്പോൾ അയാളുടെയും റിമിയുടെയും രക്ത ഗ്രൂപ്പ് ഒന്നായിരുന്നു.

ആ സന്തോഷത്തിൽ പള്ളിയിലെ എല്ലാവർക്കും മിട്ടായി വാങ്ങി വിതരണം ചെയ്‌തു അയാൾ. കുറച്ചു കൂടി കഴിഞ്ഞപ്പോൾ പഠന ആവശ്യങ്ങൾക്കായി ആ നാട്ടിൽ നിന്നും പോയ അയാൾ പിന്നീട് ആ നാട്ടിലേക്ക് തിരികെ വന്നില്ല. ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുകയാണെന്നും മറ്റു വിവരങ്ങൾ അറിയില്ലെന്നും റിമി കൂട്ടിച്ചേർത്തു. റിമിയുടെ ആദ്യ പ്രയാണത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top