Movlog

Kerala

മുല്ലപെരിയാർ ഡാമിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിൽ ജീവനക്കാരൻ ആയ തമിഴ്നാട് സ്വദേശിയുടെ തുറന്നു പറച്ചിൽ !

കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാടിനെ ഇല്ലാതാക്കാൻ കെല്പുള്ള ഒരു ജലബോംബ് ആണ് മുല്ലപ്പെരിയാർ അണക്കെട്ട്. 125 വര്ഷം പഴക്കമുള്ള ഈ അണക്കെട്ട് 35 ലക്ഷം ജനങ്ങളുടെ ജീവനും ഒരു സംസ്ഥാനത്തിന്റെ നിലനിൽപ്പിനും തന്നെ ഭീഷണി ആയി ഇന്നും നിലനിൽക്കുകയാണ്. സമൂഹ മാന്ദ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ചുള്ള വിവാദങ്ങളും #DecommissionMullapperiyarDam എന്ന ഹാഷ് ടാഗുകളും ആണ്. നിരവധി മുൻ നിര താരങ്ങൾ ആണ് ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് പങ്കു വെച്ച് മുന്നോട്ട് വന്നിട്ടുള്ളത്.

ലോകത്തിൽ എത്രയും പെട്ടെന്ന് ഡീക്കമ്മീഷൻ ചെയ്യേണ്ട നൂറു ഡാമുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട് എന്ന് യു എൻ പുറത്തുവിട്ടിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ചരിത്രവും ഇത് ഉയർത്തുന്ന വെല്ലുവിളികളും വിശദമായി പങ്കു വെച്ച അഡ്വക്കേറ്റ് റസൽ ജോയുടെ അഭിമുഖം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ അണക്കെട്ടിനെ കുറിച്ച് ഉള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്നോട്ട് വരികയാണ് ഡാമിന്റെ പുനർ നിർമാണ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഒരു ജീവനക്കാരൻ. അണക്കെട്ടിനെ കുറിച്ച് ആധികാരികമായി പറയാവുന്ന ഒരാൾ തമിഴ്നാട് സ്വദേശി പിച്ചമുത്തു.

1960 മുതൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പുനർ നിർമാണ പ്രവർത്തനങ്ങളിൽ തൊഴിലാളി ആയി പ്രവർത്തിച്ചിരുന്നു പിച്ചമുത്തു. അണക്കെട്ടിന്റെ പുനർ നിർമാണ പ്രവർത്തനങ്ങളിൽ ജീവനക്കാരൻ ആയിരുന്നപ്പോൾ അവിടെ നടന്നിരുന്ന അഴിമതിയും അനീതിയും കണ്ട് സഹികെട്ട് ജോലി നിർത്തിപ്പോവുകയായിരുന്നു പിച്ചമുത്തു. കൃത്യമായ അളവിൽ ഒന്നുമല്ല ഡാമിന്റെ നിർമാണം ചെയ്തിട്ടുള്ളതെന്നും ഡാമിന് ബലമില്ല എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നു പിച്ചമുത്തു വ്യക്തമാക്കി.

നിർമാണ പ്രവർത്തനങ്ങളിൽ വലിയ രീതിയിലുള്ള അഴിമതികൾ നടന്നത് കൊണ്ടാണ് ഡാമിന് ലീക്കുണ്ടായത്. ഡാമിന്റെ ലീക്കുകൾ കണ്ടു മനസിലാക്കിയ ഒരു വ്യക്തിയാണ് പിച്ചമുത്തു. പിച്ചമുത്തുവിന്റെ വാക്കുകൾ മുല്ലപ്പെരിയാർ വിഷയത്തിൽ വീണ്ടും ആശങ്കകൾ പരത്തുകയാണ്. യാതൊരു ബലമില്ലാത്ത 125 വർഷം പഴക്കമുള്ള ഡാം ഇനിയും പ്രവർത്തിക്കുന്നതിന് ഒരു ന്യായീകരണവും അർഹിക്കുന്നില്ല. ഈ നാട്ടിലെ ജനതയുടെ ജീവൻ വിലപ്പെട്ടതാണ്. വൈകുന്ന ഓരോ നിമിഷവും ഒരു മഹാദുരന്തത്തിന് നാം സാക്ഷികൾ ആകേണ്ടി വരുമെന്ന് തിരിച്ചറിയണം.

കഴിഞ്ഞ ദിവസം ഡാമിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഒരു മലയാളി ജീവനക്കാരന്റെ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധേയമായിരുന്നു. അണക്കെട്ടിന്റെ അടിഭാഗം വെറും പൊള്ളയാണെന്നും മധ്യഭാഗത്തിൽ ആയിരുന്നു ഏറ്റവും കൂടുതൽ അഴിമതി നടന്നതെന്നും ജോയ് വെളിപ്പെടുത്തി. ഇതോടെ ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ വർധിക്കുകയാണ്. മുല്ലപ്പെരിയാർ ഡാം പൊളിച്ച് പുതിയ ഡാം നിർമിച്ചാൽ മാത്രമേ ഈ ആശങ്കകൾ ഒഴിയുകയുള്ളൂ.

ഇന്നത്തെ കോൺക്രീറ്റിന്റെ ആറിലൊന്ന് ശക്തി പോലുമില്ലാത്ത കോൺക്രീറ്റ് കൊണ്ടുണ്ടാക്കിയ ഈ അണക്കെട്ട് ഇപ്പോഴും നിലനിർത്തുന്നതിന് യാതൊരു ന്യായീകരണങ്ങളും ഇല്ല. കേന്ദ്ര ഗവണ്മെന്റിന്റെ പഠന പ്രകാരം ഏറ്റവും അതിതീവ്രമായ ഭൂകമ്പം നേരിടുന്നതിൽ മൂന്നാം സോണിലേക്ക് എത്തിയിരിക്കുകയാണ് കേരളം. ഒരു ഭൂകമ്പമോ, കനത്ത മഴയോ തുടർന്ന് ഉണ്ടാവുന്ന ഉരുൾപൊട്ടലും, പ്രളയവും എല്ലാം അതിഭയാനകമായ ഒരു മഹാ ദുരന്തത്തിലേക്ക് ആണ് എത്തുക. കേരളത്തിന്റെ ഭാഷ, സംസ്കാരം എന്നിവ എല്ലാം തകർക്കുന്ന ഒരു മഹാ ദുരന്തം ആയിരിക്കും അത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top