Movlog

India

ഒന്നാം ക്ലാസ്സിൽ തൊട്ടു ഒരുമിച്ചു പഠിച്ച കൂട്ടുകാരികളുടെ വിനോദയാത്ര ദാരുണമായ അവസാന യാത്രയായി ! 16 ൽ പന്ത്രണ്ടു പേരും

ജീവിതത്തിലെ തിരക്കുകളിൽ നിന്നെല്ലാം മാറി വിശ്രമ ദിവസങ്ങൾ സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കാൻ ആയി വിനോദയാത്രയ്ക്ക് പുറപ്പെട്ട കൂട്ടുകാരികളുടെ മഹാ ദുരന്തത്തിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒന്നാം ക്ലാസ് മുതൽക്ക് ഒരുമിച്ച് പഠിച്ച ഉറ്റസുഹൃത്തുക്കളായ 16 പേരുടെ യാത്രയാണ് അവസാനയാത്ര ആയി മാറിയത്. വിനോദയാത്ര സംഘത്തിന്റെ മിനി ബസ്സിലേക്ക് മണൽ ലോറി ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ 12 പേരും ഡ്രൈവറും മരണപ്പെടുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കുകൾ ഏറ്റു ആശുപത്രിയിൽ കഴിയുകയാണ്. ഇവരിൽ രണ്ടു പേരുടെ രോഗനില അതീവ ഗുരുതരമാണ്.


ധവാനാഗെരെ സെന്റ് പോൾസ് കോൺവെന്റ് സ്കൂളിലെ 16 പൂർവ്വ വിദ്യാർത്ഥികളാണ് ഗോവയിലേക്ക് അവധി ആഘോഷിക്കുവാൻ ആയി യാത്ര പുറപ്പെട്ടത്. പൊട്ടിച്ചിരികൾ നിറയേണ്ട യാത്രയാണ് കണ്ണീരിൽ കുതിർന്ന ഒന്നായി മാറിയത്. യാത്രാ മധ്യത്തിൽ ആയിരുന്നു മരണം കാത്തിരുന്ന അപകടം നടന്നത്. അപകടത്തിൽപെട്ടവർ എല്ലാം മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരാണ്. മരിച്ച 12 പേരിൽ നാല് പേര് ഡോക്ടർമാരാണ്. പ്രശസ്ത ഗൈനക്കോളജിസ്റ്റായ വീണ പ്രകാശം മരിച്ചവരിൽ ഉൾപ്പെടുന്നു.

കർണാടക ബിജെപി മുൻ എംഎൽഎ ഗുരു സിദ്ധന ഡയുടെ മരുമകൾ പ്രീതി രവികുമാറും മരിച്ചവരിൽ ഉൾപ്പെടുന്നു. ഹുബ്ബള്ളി ധാർവാഡ് ബൈപാസിലെ ഇട്ടിഗാട്ടി ക്രോസിൽ വച്ചായിരുന്നു അപകടം നടന്നത്. ബംഗളൂരു-പൂനെ ദേശീയപാത 48ന്റെ ഭാഗമായ ഇവിടെ അപകടങ്ങൾ പതിവാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനങ്ങൾ അറിയിച്ചു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top