Movlog

India

ധനുഷ് ഐശ്വര്യ വേർപിരിയൽ – രജനികാന്തിനെ കാണാൻ കൂട്ടാക്കാതെ ധനുഷ് !

സിനിമാ പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിരിക്കുകയാണ് ഐശ്വര്യയും ധനുഷും തമ്മിലുള്ള വിവാഹ മോ ചന വാർത്തകൾ. സഹോദരൻ ശെൽവരാഘവൻ സംവിധാനം ചെയ്ത “കാതൽ കൊണ്ടേൻ” എന്ന ചിത്രത്തിലൂടെയാണ് ധനുഷ് അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്.

“യാരടി നീ മോഹിനി”, “ത്രീ”, “അസുരൻ” തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും ബോളിവുഡിലും ആയി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം ദേശീയ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ഇതിനോടകം നേടിക്കഴിഞ്ഞു.

ആദ്യ ചിത്രത്തിലെ റിലീസിന്റെ ഇടയിലാണ് ഐശ്വര്യ ധനുഷ് തമ്മിൽ കണ്ടുമുട്ടി പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ആറു മാസത്തെ പ്രണയത്തിന് ശേഷം ഇവർ വിവാഹിതരാവുകയായിരുന്നു. രജനീകാന്തിനെ പോലെ വളരെ വലിയൊരു സൂപ്പർതാരത്തിന്റെ മകൾ ആയിരുന്നിട്ടും വിനയവും എളിമയും ഉള്ള ഐശ്വര്യയുടെ സ്വഭാവമായിരുന്നു ധനുഷിനെ ആകർഷിച്ചത്. 2004ലാണ് ഇവരുടെ വിവാഹം നടന്നത്. 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു കൊണ്ട് ഇവർ രണ്ടു വഴിക്ക് തിരിയുകയാണ് എന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ ഏറ്റെടുത്തത്.

അച്ഛനുവേണ്ടി വേര്പിരിയാതിരിക്കാൻ ഐശ്വര്യ ഒരുപാട് ശ്രമിച്ചിരുന്നു എന്നും വാർത്തകൾ പുറത്തു വന്നിരുന്നു. രണ്ടു പെൺമക്കളുടെയും ആദ്യ വിവാഹം പരാജയപ്പെട്ടു എന്ന് ആരാധകർ അഭിപ്രായപ്പെടുന്നത് രജനീകാന്തിനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് എന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്.. ഐശ്വര്യയും ധനുഷും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായപ്പോൾ രജനീകാന്ത് ഒത്തുതീർപ്പാക്കാൻ ഇടപെട്ടിരുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.

എന്നാൽ രജനീകാന്തിനെ കാണാൻ പോലും ധനുഷ് വിസമ്മതിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. വിവാഹമോചന വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതിനു ശേഷം ഐശ്വര്യയും ധനുഷും അച്ഛൻ രജനീകാന്തിനെ കാണാൻ കൂട്ടാക്കിയില്ല എന്ന് പറയുന്നു. ഇരുവരും ഹൈദരാബാദിലാണ് എന്ന് ധനുഷിന്റെ അച്ഛൻ മുമ്പ് പറഞ്ഞിട്ടുണ്ട്. ഒത്തുതീർപ്പിന് വേണ്ടി രജനീകാന്ത് കൂടികാഴ്ചയ്ക്കായി മുന്നോട്ട് വന്നപ്പോൾ ധനുഷ് തയ്യാറായില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആ കൂടിക്കാഴ്ച മനപ്പൂർവ്വം ഒഴിവാക്കുകയായിരുന്നു ധനുഷ്.

തലൈവരെ അനാദരിക്കാൻ പാടില്ലാത്ത കൊണ്ട് മനപ്പൂർവം വീട്ടിൽ നിന്ന് ധനുഷ് മാറി നിൽക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടു പെൺമക്കളുടെയും ആദ്യ വിവാഹ ജീവിതം പരാജയമായത് താരത്തിനെ ചെറുതായിട്ട് ഒന്നുമല്ല വേദനിപ്പിച്ചിരിക്കുന്നത് എന്ന് രജനീകാന്തിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കുറച്ചു കാലമായി ഇരുവരും അകന്നു ആണ് കഴിയുന്നത് എന്നും മാസങ്ങളായി ഇവർ വേർപിരിയാനുള്ള തീരുമാനം എടുക്കാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു എന്നും സുഹൃത്തുക്കൾ പറയുന്നു.

മാസങ്ങളോളമായി ആലോചിച്ചു എടുത്ത തീരുമാനം ആണ് ഇത് എന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ ഇവരുടെ വിവാഹ വാർത്തകൾ നിഷേധിക്കുകയാണ് ധനുഷിന്റെ അച്ഛൻ കസ്തൂരിരാജ. ഇതോടെ ധനുഷ് ഐശ്വര്യ ദമ്പതികൾ നിയമപരമായി വേർപിരിയുന്നില്ല എന്നും യാത്ര, ലിംഗ എന്നീ മക്കളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റി തുല്യ പങ്കാളിത്തത്തോടെ രക്ഷാകർത്താക്കളായി വേർപിരിഞ്ഞ് കൊണ്ട് താമസിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top