Movlog

Movie Express

വിവാഹത്തിന് യുവയും മൃദുലയും ക്ഷണിച്ചില്ലെന്ന് രേഖ രതീഷ് – മനസ്സ് തുറന്നു താരം !

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള മിനിസ്ക്രീൻ താരമാണ് രേഖ രതീഷ്. “പരസ്പരം” എന്ന പരമ്പരയിലെ പഠിപ്പുര വീട്ടിൽ പത്മാവതി ആയി മലയാളികളുടെ ഹൃദയം കീഴടക്കിയ താരം മിനിസ്ക്രീനിലും സിനിമയിലും സജീവമാണ്. ഇപ്പോൾ “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന പരമ്പരയിലെ മല്ലിക പ്രതാപനായും, “പൂക്കാലം വരവായി” എന്ന പരമ്പരയിലെ പാർവതിയായും തിളങ്ങുകയാണ് താരം. കലാ കുടുംബത്തിൽ നിന്നും ആണ് രേഖ അഭിനയരംഗത്തെത്തുന്നത്. രേഖയുടെ അച്ഛൻ രതീഷ് ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആയിരുന്നു. അമ്മ രാധാദേവി ഒരു നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു. മകൻ അയാനൊപ്പം തിരുവനന്തപുരത്ത് താമസിക്കുകയാണ് രേഖ ഇപ്പോൾ.

നാലാം വയസ്സിൽ ആണ് രേഖ അഭിനയരംഗത്തെത്തുന്നത്. രേവതിയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു രേഖയുടെ തുടക്കം. പതിനാലാം വയസ്സിൽ ക്യാപ്റ്റൻ രാജു ആണ് താരത്തിനെ മിനിസ്ക്രീനിൽ കൊണ്ടുവരുന്നത്. ശ്രീവൽസൻ സംവിധാനം ചെയ്ത ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന “നിറക്കൂട്ട്” എന്ന പരമ്പരയിൽ അഭിനയിച്ചു തുടങ്ങിയ രേഖ പിന്നീട് നിരവധി പരമ്പരകളിൽ അഭിനയിച്ചു. സീരിയലുകൾക്ക് പുറമേ സിനിമകളിലും സജീവമായിരുന്നു താരം.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായ യുവ കൃഷ്ണയുടെയും മൃദുലയുടെയും വിവാഹത്തിൽ പ്രധാന പങ്കു വഹിച്ചത് രേഖ രതീഷ് ആയിരുന്നു. ഇവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തുന്ന പരമ്പരയിൽ ഇരു താരങ്ങളുടെയും ‘അമ്മ വേഷം ചെയ്യുന്നത് രേഖയാണ്. മൃദുലയ്ക്ക് വിവാഹ ആലോചനകൾ നടക്കുന്ന സമയത്ത് യുവയുടെ കാര്യം മൃദുലയോട് പറഞ്ഞത് രേഖ ആയിരുന്നു. എന്നാൽ ഇവരുടെ വിവാഹത്തിൽ രേഖയെ ക്ഷണിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് താരം. ഡിസംബറിൽ വിവാഹ നിശ്ചയം കഴിഞ്ഞതിനുശേഷം ആറുമാസത്തിനുശേഷം ജൂലൈ 8നായിരുന്നു ഇവരുടെ വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് ആയിരുന്നു ഇവരുടെ വിവാഹം. മൃദുലയുടെ നായകനായി അഭിനയിക്കുന്ന അരുൺ രാഗവും, നടി നീനുവും, നടിയും അവതാരകയുമായ അലീന പടിക്കൽ എന്നിവരെല്ലാം വിവാഹത്തിന് പങ്കെടുത്തിരുന്നു. എന്നാൽ രേഖ രതീഷ് മാത്രം വിവാഹത്തിൽ എത്താത്തത് സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

തങ്ങളുടെ ജീവിതത്തിലേക്ക് ദൈവം അയച്ച സ്നേഹത്തിന്റെ ദൂത് ആണ് രേഖ രതീഷ് എന്ന് താരങ്ങൾ രേഖയെ കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇവരുടെ വിവാഹത്തിന് പങ്കെടുക്കാത്തതിനെക്കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് രേഖ. രേഖയെ വിവാഹം അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല എന്ന് താരം വ്യക്തമാക്കി. വിവാഹം പോലുള്ള ചടങ്ങുകളിൽ രേഖ പങ്കെടുക്കാറില്ല എന്ന് അറിയാവുന്നത് കൊണ്ടായിരിക്കാം അവർ ക്ഷണിക്കാഞ്ഞത് എന്നും അവരെ ഒന്നിപ്പിച്ചതിൽ ഒരുപാട് സന്തുഷ്ടയാണെന്നും രേഖ പറയുന്നു. എന്റെ കുട്ടികൾക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു എന്നും എന്റെ പ്രാർത്ഥന എപ്പോഴും അവരോടൊപ്പം ഉണ്ടാകുമെന്നും രേഖ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top