Movlog

Faith

ആ ലിപ്ലോക്ക് രംഗം കമൽ ബലമായി ചെയ്‌തത്‌…വെളിപ്പെടുത്തലുമായി നടി രേഖ !

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു രേഖ. ഭാരതിരാജ സംവിധാനം ചെയ്ത “കടലോര കവിതൈകൾ” എന്ന തമിഴ് ചിത്രത്തിലൂടെ 1986ൽ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം മലയാളത്തിലും തമിഴിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലും തമിഴിലും ഉള്ള ഒട്ടു മിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള രേഖ, സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത “റാംജിറാവു സ്പീക്കിംഗ്” എന്ന ചിത്രത്തിലൂടെ 1989ൽ മലയാള സിനിമയിലേക്ക് ചുവട് വെച്ചു.

“ഏയ് ഓട്ടൊ”, “ഇൻ ഹരിഹർ നഗർ”, “ദശരഥം” തുടങ്ങി നിരവധി സൂപ്പർഹിറ്റ് മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് രേഖ. ആലപ്പുഴ സ്വദേശിനിയായ രേഖ 1996ലാണ് ജോർജ് ഹാരിസിനെ വിവാഹം കഴിച്ചത്. ഇവർക്ക് അനുഷ എന്ന ഒരു മകളുണ്ട്. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും ഒരു ചെറിയ ഇടവേള എടുത്ത താരം പിന്നീട് 2002ൽ “റോജ കൂട്ടം” എന്ന ചിത്രത്തിലൂടെ തിരിച്ചു വരികയായിരുന്നു. ഇപ്പോൾ അമ്മ വേഷങ്ങളിലും സഹ നടിയായും സജീവമാണ് താരം.

ഇപ്പോഴിതാ തന്റെ ആദ്യ ചിത്രങ്ങളിൽ നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കുവയ്ക്കുകയാണ് രേഖ. 1986ൽ രേഖ അഭിനയിച്ച തമിഴ് ചിത്രം “പുന്നകൈ മകനിൽ” ഉലകനായകൻ കമൽഹാസൻ ആയിരുന്നു രേഖയുടെ നായകൻ.

സിനിമയുടെ ചിത്രീകരണ വേളയിൽ തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയുകയാണ് താരം. ഈ ചിത്രത്തിൽ സിനിമയിലെ നായകനായ കമലഹാസൻ നായികയെ ലിപ്‌ലോക്ക് ചെയ്യുന്ന ഒരു രംഗമുണ്ട്. എന്നാൽ ആ രംഗം അന്ന് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല എന്ന് വെളിപ്പെടുത്തുകയാണ് താരം.

അന്ന് സിനിമയിൽ അഭിനയിക്കുമ്പോൾ 16 വയസ്സ് മാത്രമായിരുന്നു താരത്തിന് പ്രായം. അഭിനയിക്കുന്നതിനു മുമ്പ് സ്ക്രിപ്റ്റ് മുഴുവൻ വായിച്ചു കേൾപ്പിച്ചപ്പോൾ ഒന്നും ആ രംഗം സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല.

അഭിനയിക്കുമ്പോൾ കമലഹാസൻ തന്നെ ബലമായി ചുംബിക്കുകയായിരുന്നു എന്ന് രേഖ വെളിപ്പെടുത്തി. രേഖയുടെ അനുവാദമോ സമ്മതമോ കൂടാതെ ആയിരുന്നു ആ രംഗം ഷൂട്ട് ചെയ്തതെന്നും താരം വ്യക്തമാക്കി. എന്നാൽ ഇതിനു പിന്നിലെ സത്യാവസ്ഥ കമലഹാസനും കെ ബാലചന്ദ്രൻ സാറിനും മാത്രമേ അറിയൂ എന്നും താരം അദ്ദേഹം കൂട്ടിച്ചേർത്തു.

ഇങ്ങനെയൊരു രംഗം ഉണ്ടെന്നറിഞ്ഞാൽ തന്റെ അച്ഛൻ വലിയ പ്രശ്നമാക്കും എന്ന് രേഖ പറഞ്ഞിരുന്നു. എന്നാൽ അസിസ്റ്റന്റ് ഡയറക്ടർ പലതും പറഞ്ഞ് താരത്തിനെ ബോധ്യപ്പെടുത്തുകയായിരുന്നു. ഒരു വലിയ രാജാവ് ചെറിയ ഒരു കുട്ടിയെ ചുംബിച്ചു എന്ന് മാത്രം കരുതിയാൽ മതി എന്ന് ആയിരുന്നു അസിസ്റ്റന്റ് ഡയറക്ടറുടെ പ്രതികരണം. എന്നാൽ രേഖ വീട്ടിൽ അമ്മയോട് ഇക്കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ രേഖ മരിച്ചു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

ഓഗസ്റ്റ് 17ന് പ്രചരിച്ച വീഡിയോ 1000000 ആളുകളായിരുന്നു കണ്ടിരുന്നത്. ഇതിനെതിരെ ശക്തമായി താരം പ്രതികരിച്ചിരുന്നു. ഭർത്താവിനും മകൾക്കൊപ്പം സന്തോഷകരമായ ജീവിതം ആണ് രേഖ ഇപ്പോൾ നയിക്കുന്നത്. വ്യക്തി ജീവിതം ആസ്വദിക്കുന്നതിനിടയിൽ ലഭിക്കുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാറുമുണ്ട്. ഇത്തരം വ്യാജവാർത്തകൾ നിയന്ത്രിക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും താരം ഉന്നയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top