Movlog

India

പ്രണയിക്കുന്ന സമയത്ത് ബന്ധപ്പെട്ട ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുമ്പോൾ അത് എങ്ങനെ വഞ്ചന ആകും എന്ന് കോടതി ?

സെ ക്സ് എന്ന് കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിക്കുന്ന ഒരു കൂട്ടം ആളുകൾ ആയിരുന്നു ഈ അടുത്ത കാലം വരെ നമുക്കിടയിൽ. എന്നാൽ ഇന്ന് അതിൽ കുറച്ചു മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. ഇന്ന് കുറച്ചു പേരെങ്കിലുംഈ വിഷയത്തിൽ തുറന്ന ചർച്ചകൾ നടത്താൻ തയ്യാർ ആയി മുന്നോട്ട് വരുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പലരും സെ ക്സിനെ കുറിച്ചുള്ള കുറിപ്പുകൾ പങ്കു വെക്കാറുണ്ട്, എങ്കിലും ഇന്നും ഈ വിഷയങ്ങളെ കുറിച്ച് രഹസ്യമായും മടിയോടെയും പറയുന്നവരും കുറവല്ല.

വളരെ മോശമായിട്ടുള്ള ഒരു കാര്യമായി ഇത് കരുതുന്നവരുമുണ്ട്. മാറ്റങ്ങൾ അനിവാര്യമാണ്. തുറന്ന ചർച്ചകളിലൂടെ ആണ് ഇത്തരം അകറ്റാൻ സാധിക്കുകയുള്ളൂ. ഇത്തരം വിഷയങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾ ഉണ്ടാവുമ്പോൾ മാത്രമാണ് സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ. ഈ വിഷയങ്ങളെ കുറിച്ച് വിശാലമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇപ്പോഴും ഈ വിഷയങ്ങളെ കുറിച്ച് യഥാർത്ഥ അറിവുകൾ ഇല്ലാതെയും ഇഷ്ടമില്ലാതെയും ലൈം ഗിക ബന്ധത്തിലേർപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്.

വിവാഹം കഴിഞ്ഞു മാത്രം ചെയ്യുന്ന ഒന്നാണ് സെ ക്‌സ് എന്ന ചിന്തയാണ് ഭൂരിഭാഗം ആളുകളുടെയും മനസുകളിൽ അടിവരയിട്ട ഒരു വസ്തുത. വിവാഹത്തിനു മുമ്പ് സെ ക്സ് ചെയ്യുന്നത് മഹാപാപം ആയിട്ടാണ് ഇന്നും ഭൂരിഭാഗം ആളുകളുടേയും അഭിപ്രായം. അമ്മയും അച്ഛനും ഉമ്മ വെക്കുന്നത് നല്ലതും എന്നാൽ കാമുകിയെ ഉമ്മ വെക്കുന്നത് തെറ്റും ആയിട്ടാണ് ആളുകൾ നോക്കികാണുന്നത്. മതപരമായി വിവാഹത്തിന് ശേഷം മാത്രമേ ലൈം ഗി കതയിൽ ഏർപ്പെടാൻ പാടുള്ളൂ എന്ന് കരുതുന്ന ഒരു വിഭാഗം ഉണ്ട്. ”

എന്നാൽ ഇങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യം പോലും ഇല്ലെന്നും അത് തീർത്തും വ്യക്തിപരമായ താല്പര്യം ആണെന്നും, ശരി എന്നോ തെറ്റെന്നോ കരുതേണ്ട വിഷയമല്ല എന്ന് കരുതുന്നവരുമുണ്ട്. പരസ്പര സമ്മതത്തോടെ ലൈം ഗികതയിൽ ഏർപ്പെടുന്നത് തെറ്റല്ല എന്നും വിവാഹം അതിന് ഒരു മാനദണ്ഡം അല്ലെന്നും കരുതുന്നവരും ഒരുപാട് ആണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ ബോംബെ ഹൈ കോടതിയുടെ പരാമർശം ആണ് ശ്രദ്ധേയമാവുന്നത്.

പരസ്പര സമ്മതത്തോടെ ലൈം ഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹം കഴിക്കാതിരുന്നാൽ അത് വഞ്ചനയായി കണക്കാക്കാൻ ആവില്ലെന്ന് ബോംബെ ഹൈ കോടതി പറയുന്നു. വിവാഹം കഴിക്കാതെ മൂന്നു വർഷമായി ശാരീരിക ബന്ധമുണ്ടായിരുന്ന യുവതി കാമുകനെതിരെ നൽകിയ കേസിലാണ് ബോംബെ കോടതിയുടെ നിരീക്ഷണം. പാൽഖർ സ്വദേശിയായ കാശിനാഥ് ഖരഥ് തന്നെ വിട്ടുപോവുകയും വഞ്ചിക്കുകയും ചെയ്തുവെന്നാണ് കാമുകിയുടെ ആരോപണം.

ബ ലാ ൽ സം ഗത്തി നും വ ഞ്ച ന യ്ക്കെ തി രെ 376, 417 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്ര തികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. 1999 ഫെബ്രുവരിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി വഞ്ചനയ്ക്ക് കാശിനാഥന് ശിക്ഷിച്ചിരുന്നു.

എന്നാൽ ബ ലാ ത്സം ഗ കു റ്റ ത്തി ൽ നി ന്നും വെറുതെ വിടുകയായിരുന്നു. ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയിൽ നിന്നും വഞ്ചിക്കപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു ജസ്റ്റിസ് അനുജ പ്രഭു ദേശായി.

തെറ്റായ വിവരങ്ങൾ നൽകിയോ വഞ്ചിച്ചോ പ്ര തി ലൈം ഗി ക ബന്ധ ത്തി ലേ ർ പ്പെട്ടതായി കണ്ടെത്താനായിട്ടില്ല എന്നും പരസ്പര സമ്മതത്തോടെയാണ് ശാ രീ രി ക ബന്ധത്തിലേർപ്പെട്ടത് എന്നും സാക്ഷികളെയും വാദങ്ങളും പരിശോധിച്ചതിനുശേഷം ജഡ്ജി പറഞ്ഞു. ഇത്രയും നാൾ പരസ്പര സമ്മതത്തോടെ ലൈം ഗി ക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നതിനെ വഞ്ചനയായി കണക്കാക്കാൻ ആവില്ലെന്ന് ബോംബെ ഹൈ കോടതി വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top