Movlog

India

രത്തൻ ടാറ്റയുടെ തോളിൽ കൈ വെച്ച് നിൽക്കുന്ന ആ യുവാവ് ആരാണ്?ടാറ്റ കുടുംബവുമായി ബന്ധമില്ലാത്ത എന്നാൽ രത്തൻ ടാറ്റയുടെ വളരെ വേണ്ടപ്പെട്ട ആൾ

രത്തൻ ടാറ്റയ്‌ക്കൊപ്പം ഒരു ചെറുപ്പക്കാരനെ എല്ലാവരും കണ്ടിട്ടുണ്ടാകും. അദ്ദേഹത്തിന്റെ തോളിൽ കൈവെച്ചു കൊണ്ട് നിൽക്കാൻ മാത്രം സ്വാതന്ത്ര്യമുള്ള ഒരു ചെറുപ്പക്കാരൻ. ടാറ്റായുടെ 84മത്തെ ജന്മദിനത്തിന്റെ വീഡിയോയിൽ എല്ലാവരും ശ്രദ്ധിച്ചത് ഈ യുവാവിനെ ആയിരുന്നു. ടാറ്റയുടെ തോളിൽ കൈവെച്ചു നിൽക്കുന്ന ആ യുവാവ് ആരാണ് എന്ന സംശയം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ടാറ്റയുടെ തോളിൽ കൈവെച്ചു നിൽക്കാൻ മാത്രം എന്തായിരുന്നു ആ യുവാവിന് ടാറ്റയുമായുള്ള ബന്ധം എന്ന ചോദ്യങ്ങൾ ഉയർന്നു.ടാറ്റയുടെ പിറന്നാളാഘോഷിക്കുന്ന വീഡിയോയിൽ മുഴുനീളം യുവാവിനെയും കാണാമായിരുന്നു. ടാറ്റയ്ക്ക് പിറന്നാൾ ദിനത്തിൽ കേക്ക് വായിൽ വെച്ചു കൊടുത്ത ആ യുവാവാണ് ശന്തനു നായിഡു. ടാറ്റ ഗ്രൂപ്പിലെ ഡെപ്യൂട്ടി ജനറൽ മാനേജർ ആയ 28കാരൻ. എന്നാൽ വെറും ഡെപ്യൂട്ടി മാനേജർ എന്ന തസ്തികയിലേക്ക് ശന്തനുവിനെ കാണാൻ സാധിക്കില്ല. രത്തൻ ടാറ്റയുടെ വിശ്വസ്തനും സഹചാരിയും സുഹൃത്തും ആണ് ശന്തനു. 84 കാരനായ രത്തൻ ടാറ്റയ്ക്ക് 28 കാരനായ ഒരു സുഹൃത്തിനെ കിട്ടിയതിന് പിന്നിൽ ഊഷ്മളമായ ഒരു കഥയുണ്ട്. 2014ൽ പൂനെ യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് എൻജിനീയറിങ് മെക്കാനിക്കൽ എൻജിനീയറിങ് ഡിസ്റ്റിങ്ഷനോടെ പാസ് ആയതിന് ശേഷം ഡിസൈൻ എൻജിനീയറായി ശന്തനു ജോലിക്ക് കയറി.

അങ്ങനെയിരിക്കെ ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ ശന്തനു കണ്ടത് റോഡിൽ വണ്ടി ഇടിച്ചു ചത്തുകിടക്കുന്ന നായയെയാണ്. നായ്ക്കളെ ഒരുപാട് ഇഷ്ടമുള്ള ശന്തനുവിന് അത് താങ്ങാൻ കഴിഞ്ഞില്ല. ഇറങ്ങി അതിനെ റോഡിന്റെ ഒരു സൈഡിലേക്ക് കിടത്താമെന്നു കരുതിയപ്പോൾ മറ്റൊരു കാർ ശാന്തനുവിന്റെ കണ്മുമ്പിലൂടെ അതിനു മുകളിൽ കയറി പോയി. ആ നായയുടെ മൃതദേഹം റോഡിൽ ചതഞ്ഞരഞ്ഞു. ആ ഉള്ളുലയ്ക്കുന്ന കാഴ്ചയിൽ ആണ് റോഡിൽ മൃഗങ്ങൾക്ക് ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് ശന്തനുവിന് തോന്നലുണ്ടാകുന്നത്.

തുടർന്ന് ഡ്രൈവർമാർക്ക് ദൂരെ നിന്ന് പോലും നായ്ക്കളെ കാണാൻ സാധിക്കുന്ന റിഫ്ളക്ടറുകൾ ഘടിപ്പിച്ച കോളറുകൾ ശന്തനുവും സുഹൃത്തുക്കളും ചേർന്ന് നിർമിച്ചു. ഈ ഉപകരണത്തിന് ആളുകൾക്കിടയിൽ എത്രമാത്രം സ്വാധീനം ഉണ്ടാകും എന്ന സംശയം ശന്തനുവിനും കൂട്ടുകാർക്കും ഉണ്ടായിരുന്നു. അങ്ങനെ എല്ലാവരും കൂടി നഗരത്തിലെ തെരുവുനായ്ക്കളുടെ കഴുത്തിൽ ഈ കോളറുകൾ ഘടിപ്പിച്ചു. ആ കോളർ കാരണം ഒരു നായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇതോടെ ശന്തനു നിർമ്മിച്ച കോളറുകൾക്ക് ഡിമാൻഡ് വർധിച്ചു. ആശ്യക്കാർ കൂടി തുടങ്ങിയതോടെ ഇത് വലിയ രീതിയിൽ എങ്ങനെ നിർമിക്കും എന്നായിരുന്നു ചിന്ത.

വാണിജ്യാടിസ്ഥാനത്തിൽ ഈ കോളനികൾ നിർമ്മിക്കാൻ ഉള്ള ഫണ്ട് എങ്ങനെ സംഘടിപ്പിക്കും എന്നതായി ശന്തനുവിന്റെ ചന്ദന. അങ്ങനെയായിരുന്നു അച്ഛന്റെ ഉപദേശ പ്രകാരം രത്തൻടാറ്റയ്ക്ക് കത്തെഴുതിയത്. രണ്ടു മാസം കഴിഞ്ഞപ്പോൾ ആ കത്തിന് മറുപടി ലഭിച്ചു. ശന്തനു അവതരിപ്പിച്ച ആശയം ഇഷ്ടപ്പെട്ടുവെന്നും ശന്തനുവിനെ നേരിട്ട് കാണുവാൻ ആഗ്രഹിക്കുന്നു എന്ന രത്തൻ ടാറ്റയുടെ ഒപ്പോടു കൂടിയ മറുപടി കത്ത് ആണ് ശന്തനുവിന് ലഭിച്ചത്. രത്തൻ ടാറ്റയുടെ മുംബൈയിലെ ഓഫീസിൽ നേരിട്ട് എത്തി ശന്തനു അദ്ദേഹത്തിനെ കാണുകയായിരുന്നു.

ശന്തനുവിന്റെ ആശയം രത്തൻ ടാറ്റയെ ആഴത്തിൽ സ്പർശിച്ചു എന്ന് അറിയിച്ചു. അങ്ങനെ തെരുവ് മൃഗങ്ങളെ അപകടത്തിൽ നിന്നും സംരക്ഷിക്കുന്ന ശാന്തനുവിന്റെ മോട്ടോ പോസ് എന്ന സ്റ്റാർട്ട് അപ്പിലേക്ക് രത്തൻ ടാറ്റ ഫണ്ട് നൽകി. പിന്നീട് ഈ കമ്പനി നാല് രാജ്യങ്ങളിലേക്ക് അതിന്റെ ബിസിനസ് വ്യാപിപ്പിച്ചു. ഉന്നത വിദ്യാഭ്യാസം കഴിഞ്ഞെത്തിയ ശന്തനുവിനോട് തന്റെ അസിസ്റ്റന്റ് ആകുമോ എന്നായിരുന്നു ടാറ്റ ചോദിച്ചത്. അങ്ങനെ ആണ് ടാറ്റ ട്രസ്റ്റിന്റെ ഡെപ്യൂട്ടി മാനേജർ ആയി ശന്തനു ജോലിയിൽ പ്രവേശിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top