ആരെയും ഞെട്ടിക്കുന്ന ഒരു സാമ്രാജ്യം പടുത്തുയർത്തിയത് രത്തൻ ടാറ്റയെ എല്ലാവർക്കും പരിചിതമാണ്. അദ്ദേഹത്തിന്റെ വിജയഗാഥകൾ പലർക്കും വലിയ പ്രചോദനം കൂടിയാണ് സമ്മാനിച്ചിട്ടുള്ളത്. എങ്ങനെയാണ് ഒരു വ്യക്തി വിജയത്തിലേക്ക് അടുക്കേണ്ടത് എന്നതിന് ഉദാഹരണം തന്നെ ആയിരുന്നു അദ്ദേഹം എന്ന് പറയണം. ഇന്നും കോടികളുടെ സമ്പാദ്യവും ഉണ്ടെങ്കിലും അദ്ദേഹം വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. അടുത്ത കാലത്ത് ഒരു നാനോ കാറിലെത്തിയ അദ്ദേഹത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ വലിയ തോതിൽ ആയിരുന്നു വൈറലായി മാറിയിരുന്നത്. ഇത്രയും വലിയ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനിടയിൽ അദ്ദേഹം മറന്നു പോയ ഒരു കാര്യമുണ്ട്. വിവാഹം കഴിക്കാൻ. എന്തുകൊണ്ടാണ് രത്തൻ ടാറ്റ ഇപ്പോഴും അവിവാഹിനായി തുടരുന്നത്.
ഒരുപക്ഷേ ഒരു നഷ്ട പ്രണയത്തിന്റെ ഓർമ്മയാണ് അദ്ദേഹത്തെ ഇത്തരമൊരു അവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തിച്ചത്. പലരുടെയും മനസ്സിൽ ഉണ്ടാകുന്ന ഒരു ചോദ്യം തന്നെയാണ് ഇത്. ഈ ചോദ്യത്തിനുള്ള ഉത്തരം എന്ന നിലയിൽ 2011 അദ്ദേഹം ഒരു പ്രസ്താവന നടത്തിയിരുന്നു , “ഞാൻ നാല് തവണ വിവാഹിതനാകാൻ അടുത്തു, ഓരോ തവണയും ഞാൻ ഭയത്താൽ അല്ലെങ്കിൽ ഒരു കാരണത്താൽ അല്ലെങ്കിൽ മറ്റൊരു കാരണത്താൽ പിന്മാറി.” ലോസ് ഏഞ്ചൽസിൽ ജോലി ചെയ്യുന്ന സമയത്ത് അവിടെ ഒരു പെൺകുട്ടിയെ പ്രണയിച്ചതായി രത്തൻ ടാറ്റ അടുത്തിടെ പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ കുടുംബാംഗം അസുഖബാധിതനായതിനാൽ, അദ്ദേഹത്തിന് ഇന്ത്യയിലേക്ക് പെട്ടന്ന് മടങ്ങേണ്ടിവന്നു, പക്ഷേ ടാറ്റയുമായി ഇന്ത്യയിലേക്ക് വരാൻ പെൺകുട്ടിയുടെ മാതാപിതാക്കൾ അനുവദിച്ചില്ല. അതോടെ അദ്ദേഹം ഒരു തീരുമാനമെടുത്തു. ഇനി ഒരു വിവാഹം താൻ കഴിക്കുന്നില്ലന്ന്. ഒരു പക്ഷേ ഇത്രയും നീണ്ട കാലങ്ങളായി അദ്ദേഹം അവിവാഹിതനായി തുടരാനുള്ള കാരണം ആ പ്രണയത്തിന് അത്രമേൽ അദ്ദേഹം വില നൽകിയിട്ടുണ്ടാകും. ചില പ്രണയങ്ങൾ അങ്ങനെയാണല്ലോ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു ഏടായി അത് മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ അങ്ങനെ കിടക്കും.
അതു തന്നെയായിരിക്കാം അദ്ദേഹത്തിന്റെ ഈ ഏകാന്ത ജീവിതത്തിന് കാരണം. ഒരിക്കൽ അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുള്ള ഈ കാര്യങ്ങളിൽ അതിനുള്ള മറുപടി വ്യക്തമായി തന്നെ ഉണ്ട്. അദ്ദേഹത്തിന്റെ പ്രണയിനി വിവാഹിതയോ എന്നത് ഇപ്പോഴും അവ്യക്തമായ കാര്യം തന്നെയാണ്. പിന്നീട് ഇരുവരും തമ്മിൽ കണ്ടോ എന്നതിനെക്കുറിച്ചൊന്നും അദ്ദേഹം പിന്നീട് സംസാരിച്ചിട്ടില്ല. എന്നാൽ അദ്ദേഹത്തിന് ഈ കഥ ഏവരിലും ഒരു വേദന ഉണർത്തിയിരുന്നു എന്നത് സത്യമാണ്.
