Movlog

Faith

അമ്മയുടെ രണ്ടാം വിവാഹം ! ശക്തമായി എതിർത്തു എന്ന് മനസ് തുറന്ന് രഞ്ജിനി ഹരിദാസ്

വ്യത്യസ്തമായ അവതരണശൈലി കൊണ്ട് മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ അവതാരകയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. ശുദ്ധ മലയാളത്തിൽ സംസാരിക്കുന്ന അവതരകമാരെ മാത്രം കണ്ടു ശീലിച്ചിട്ടുള്ള മലയാളികൾക്ക് മുന്നിൽ മലയാളവും ഇംഗ്ലീഷും കലർന്ന സംഭാഷണങ്ങളും ആയി എത്തിയ രഞ്ജിനി ഹരിദാസ് ഒരു പുത്തൻ അനുഭവം ആയിരുന്നു. രഞ്ജിനിയുടെ അവതരണത്തിന് ആദ്യം ഒരുപാട് വിമർശനങ്ങൾ ഉണ്ടായെങ്കിലും പിന്നീട് മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയ രഞ്ജിനി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച അവതാരക എന്ന വിശേഷണം നേടിയെടുക്കുകയായിരുന്നു. ഐഡിയ സ്റ്റാർ സിംഗറുടെ പല സീസണുകളും നിരവധി അവാർഡ് ഷോകളും അവതരിപ്പിച്ചിട്ടുള്ള രഞ്ജിനി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. “എൻട്രി”, “മേരാ നാം ഷാജി “തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.

2000 ലെ ഫെമിന മിസ് കേരളയായി വിജയിച്ച രഞ്ജിനി ബിഗ് ബോസ് സീസൺ ഒന്നിൽ പങ്കെടുത്തിരുന്നു. ബിഗ് ബോസിലൂടെ ആണ് പ്രേക്ഷകർ രഞ്ജിനി എന്ന വ്യക്തിയെ കുറിച്ച് കൂടുതൽ അറിഞ്ഞത്. രഞ്ജിനിയുടെ എനർജി ലെവലും പ്രേക്ഷകരെ കയ്യിലെടുക്കുന്ന അവതരണ ശൈലിയും എല്ലാം ഏറെ പ്രശംസനീയമാണ്. അവതരണത്തിനു പുറമേ വ്യത്യസ്തവും ശക്തവുമായ നിലപാടുകളിലൂടെ ശ്രദ്ധേയമാണ് താരം. രഞ്ജിനിയുടെ പല തുറന്നുപറച്ചിലുകളും തീരുമാനങ്ങളും പലപ്പോഴും വിമർശനങ്ങളും നേടിയിട്ടുണ്ട്.

ഇപ്പോഴിതാ അമ്മയുടെ രണ്ടാം വിവാഹത്തെ കുറിച്ചും, ജീവിതത്തെക്കുറിച്ചും രഞ്ജിനി ഹരിദാസ് നടത്തിയ തുറന്നുപറച്ചിലുകൾ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അമ്മ സുജാതയ്ക്ക് ഒപ്പമുള്ള രഞ്ജിനിയുടെ യൂട്യൂബ് വീഡിയോ ജനറേഷൻ ഗ്യാപ്പ് എന്ന വ്ലോഗിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇരുപതാം വയസ്സിൽ വിവാഹിതയായ രഞ്ജിനിയുടെ അമ്മയ്ക്ക് മുപ്പതാം വയസ്സിൽ ഭർത്താവിനെ നഷ്ടപ്പെടുകയായിരുന്നു.

രഞ്ജിനിയുടെ അമ്മ രണ്ടാം വിവാഹം കഴിക്കാത്തതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോൾ.ഭർത്താവിന്റെ മ ര ണ ശേഷം രണ്ടാമതൊരു വിവാഹത്തിനു താൽപര്യമില്ലായിരുന്നു എന്നും രണ്ടു മക്കൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത് എന്നും സുജാത പറയുന്നു. പൂർണപിന്തുണയുമായി അച്ഛനുമമ്മയും ഒപ്പം ഉണ്ടായതിനാൽ മുന്നോട്ടുള്ള ജീവിതത്തിൽ ഒരു കൂട്ടില്ലാതെ ജീവിക്കാൻ കഴിയില്ല എന്ന തോന്നൽ ഉണ്ടായില്ല.

രണ്ടാമത് വിവാഹം കഴിക്കുന്നതിനോട് രഞ്ജിനിയുടെ അമ്മയ്ക്ക് വ്യക്തിപരമായി താല്പര്യം ഇല്ലെങ്കിലും രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിക്കുന്നവരോട് എതിർപ്പില്ല എന്നും രഞ്ജിനിയുടെ ‘അമ്മ സുജാത കൂട്ടിച്ചേർത്തു. അമ്മ അറിയാതെ അമ്മയുടെ അച്ഛനും അമ്മയും വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോൾ അമ്മയുടെ രണ്ടാം വിവാഹത്തിന് ഒട്ടും സമ്മതിച്ചില്ല എന്ന് രഞ്ജിനി തുറന്നു പറയുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് രഞ്ജിനിയുടെ അമ്മൂമ്മ അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കാമെന്ന് രഞ്ജിനിയോട് പറയുന്നത്.

എന്നാൽ കുടുംബത്തിലേക്ക് മറ്റൊരാൾ അച്ഛന്റെ സ്ഥാനത്തേക്ക് വരുന്നത് ചിന്തിക്കാൻ പോലും രഞ്ജിനിക്ക് കഴിയില്ലായിരുന്നു. അമ്മയെ വിവാഹം കഴിപ്പിക്കാനുള്ള അമ്മൂമ്മയുടെ തീരുമാനം ശക്തമായി തന്നെ രഞ്ജിനി എതിർത്തു. വിവാഹം കഴിപ്പിക്കുകയാണെങ്കിൽ തന്നെ ഹോസ്റ്റലിൽ കൊണ്ടു വിടണമെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. ഇവരുടെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top