Movlog

Movie Express

മമ്മുക്കയുടെ കണക്കും കാര്യങ്ങളും രമേശ് പിഷാരടിയാണോ നോക്കുന്നത് ? എപ്പോഴും കൂടെ കാണാമല്ലോ -കാരണം വെളിപ്പെടുത്തി രമേശ് പിഷാരടി

കൗണ്ടറുകളിലൂടെ രാജാവാണ് രമേശ് പിഷാരടി. മിമിക്രി രംഗത്ത് നിന്നും കടന്നു വന്ന രമേശ് പിഷാരടി ഇന്ന് മലയാള സിനിമയിലും സജീവ സാന്നിധ്യമാണ്. ബ്ലഫ് മാസ്റ്റേഴ്സ്, ബഡായി ബംഗ്ലാവ് തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെ ആയിരുന്നു രമേശ് പിഷാരടി ഏറെ ശ്രദ്ധേയനാകുന്നത്. മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കൂട്ടുകെട്ട് ആണ് രമേശ് പിഷാരടിയും ധർമ്മജൻ ബോൾഗാട്ടിയും. ഇവർ ഒന്നിക്കുന്ന വേദികളിൽ ചിരിയുടെ പൊടിപൂരം ആയിരിക്കും എന്നതിൽ സംശയം ഇല്ല.

ഇപ്പോൾ ഇതാ മിനിസ്‌ക്രീനിൽ നിന്നും മലയാള സിനിമയിലേക്ക് കടന്ന് നടനായും സംവിധായകൻ ആയും തിളങ്ങുകയാണ് രമേശ് പിഷാരടി. അടുത്തിടെയായി മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം രമേശ് പിഷാരടിയെ കൂടുതലായും കണ്ടു വരുന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മമ്മൂക്കയുടെ കഴിഞ്ഞ പിറന്നാളിനും അധികം അതിഥികളും സിനിമാതാരങ്ങളും പങ്കെടുക്കാത്ത ആഘോഷത്തിൽ രമേശ് പിഷാരടി ഭാഗമായതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഇതോടെ ആരാധകർക്കിടയിൽ മമ്മൂക്കയും രമേശ് പിഷാരടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉള്ള സംശയങ്ങൾ പ്രചരിക്കാൻ തുടങ്ങി. എന്തുകൊണ്ടാണ് രമേശ് പിഷാരടി മമ്മൂട്ടിക്കൊപ്പം പ്രത്യക്ഷപ്പെടുന്നത് എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ രമേശ് പിഷാരടി തന്നെ. മമ്മൂട്ടി ചില സ്ഥലങ്ങളിൽ പോകുന്ന സന്ദർഭങ്ങൾ രമേശും പോകാറുണ്ടെന്നും തുറന്നു പറയുകയാണ് താരം. അത് ആത്മബന്ധം ഒന്നുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മമ്മൂട്ടിയുടെ ആത്മബന്ധവും സൗഹൃദങ്ങളും സുഹൃത്തുക്കളുമെല്ലാം വേറെ ആൾക്കാരാണ്. അദ്ദേഹത്തിനൊപ്പം നടക്കുന്നത് രമേശിന്റെ വലിയ ഒരു ആഗ്രഹമാണ്. വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും ആണ് ആ ബന്ധം രമേശ് മുന്നോട്ടു കൊണ്ടു പോകുന്നതിന് എന്നും കൂട്ടിച്ചേർത്തു. ഒരുപാട് ജീവിതാനുഭവവും കലാപരമായ അനുഭവങ്ങളും ഉള്ള വ്യക്തിയാണ് മമ്മൂട്ടി. അദ്ദേഹത്തെ കാണുമ്പോഴെല്ലാം “മൃഗ”യെ കുറിച്ചും “ഒരു വടക്കൻവീരഗാഥ”യെ കുറിച്ചും, “പഴശ്ശിരാജ”യെ കുറിച്ചും രമേശ് പിഷാരടി ചോദിക്കാറുണ്ട്.

അത് വലിയ ഒരു അനുഭവമാണ്. അതൊരിക്കലും പാഴാക്കില്ലെന്ന് രമേശ് കൂട്ടിച്ചേർത്തു. നവാഗതനായ നിതിൻ ദേവീദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ത്രില്ലർ ചിത്രം ആയ “നോ വേ ഔട്ട്” ആണ് റിലീസ് ചെയ്ത രമേശിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിലെ നായകൻ രമേശ് പിഷാരടി ആണ്. രമേശ് പിഷാരടിയെ കൂടാതെ ബേസിൽ ജോസഫ്, ധർമ്മജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നുണ്ട്.

ഒരു സർവൈവൽ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിലെ ടീസറും ട്രെയിലറും ഗാനങ്ങളും എല്ലാം മികച്ച സ്വീകാര്യത നേടിയിരുന്നു. റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എംഎസ് നിർമ്മിക്കുന്ന ചിത്രത്തിൽ വർഗീസ് ഡേവിഡ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇന്ന് റിലീസ് ചെയ്യുന്ന ചിത്രം മലയാളത്തിൽ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു ചലച്ചിത്ര വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്.

ഹാസ്യ കഥാ പാത്രങ്ങളിലൂടെ കൈയ്യടി നേടിയ രമേശ് പിഷാരടിയുടെ മറ്റൊരു മുഖം ആയിരിക്കും ഈ സിനിമയിൽ കാണാൻ കഴിയുക. വളരെ ഗൗരവമാർന്ന ഒരു കഥാപാത്രത്തിന് ജീവൻ പകരുകയാണ് രമേശ് പിഷാരടി ഈ ചിത്രത്തിലൂടെ. ഇത് കൂടാതെ മമ്മൂട്ടി സേതുരാമയ്യർ സിബിഐ ആയി വീണ്ടും എത്തുന്ന “സിബിഐ 5 -ദി ബ്രെയിൻ ” എന്ന ചിത്രത്തിലും താരം ഉണ്ട്. കെ മധു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ രമേശ് എത്തുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top