Movlog

Movie Express

സിനിമയ്ക്ക് വേണ്ടി പിഷാരടി ആ രംഗം ലൈവ് ആയി ചെയ്തു – ഒരുനിമിഷം തരിച്ചു പോയി

കൗണ്ടറുകളുടെ രാജാവ് എന്ന് ആണ് രമേശ് പിഷാരടിയെ വിശേഷിപ്പിക്കുന്നത്. മിമിക്രി രംഗത്തു നിന്നും എത്തിയ രമേശ് പിഷാരടി നടനായും, അവതാരകനായും, സംവിധായകനായും മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ താരമാണ്. “കൊച്ചിൻ സ്റ്റാലിയൻസ്” എന്ന മിമിക്രി ട്രൂപ്പിലൂടെ എത്തിയ രമേശ് പിഷാരടി ധർമ്മജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ആദ്യത്തെ ഹാസ്യ പരിപാടിയായിരുന്നു ബ്ലഫ് മാസ്റ്റേഴ്സ്. ഈ പരിപാടിയിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഒരു ഹാസ്യ ജോഡികൾ ആയിരുന്നു ഇവർ.

സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായതോടെ സിനിമയിലേക്ക് ചുവട് വെക്കുകയായിരുന്നു താരം. “കപ്പൽ മുതലാളി” എന്ന സിനിമയിലൂടെ നായകൻ ആയി അരങ്ങേറ്റം കുറിച്ച രമേശ് പിഷാരടി നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്. ബഡായി ബാംഗ്ലവ് എന്ന പരിപാടിയിലൂടെ ആണ് താരത്തിന് മികച്ച സ്വീകാര്യത ലഭിച്ചത്. കോമഡി ഷോകളിലൂടെ മിനിസ്ക്രീൻ രംഗത്തും വേദിയിലും തിളങ്ങി പിന്നീട് സിനിമയിലും എത്തി രമേശ് പിഷാരടി.

ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേഷണം ചെയ്ത ബ്ലഫ് മാസ്റ്റർ എന്ന കോമഡി ഷോ ആയിരുന്നു രമേശിന്റെ കരിയറിലെ വഴിത്തിരിവായത്. സുഹൃത്ത് ധർമജനും ആയി ചേർന്നാണ് രമേശ് ഈ പരിപാടി അവതരിപ്പിച്ചത്. ഈ പരിപാടിയിലൂടെ മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ കൂട്ടുകെട്ടായി മാറുകയായിരുന്നു രമേശ് പിഷാരടിയും ധർമ്മജൻ ബോൾഗാട്ടിയും. ഇരുവരും ചേർന്ന് സിനിമാലയ്ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവിൽ എത്തിയതോടെ ഇവർക്ക് ആരാധകർ കൂടുകയായിരുന്നു. രമേശ് പിഷാരടിയെ നായകനാക്കി നവാഗതനായ നിതിൻ ദേവിദാസ് ഒരുക്കുന്ന ചിത്രമാണ് “നോ വേ ഔട്ട്”. രമേശ് പിഷാരടിയെ കൂടാതെ ബേസിൽ ജോസഫ്, ധർമ്മജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നുണ്ട്. ഒരു സർവൈവൽ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിലെ ടീസറും ട്രെയിലറും ഗാനങ്ങളും എല്ലാം മികച്ച സ്വീകാര്യത നേടിയിരുന്നു.

മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ ചിത്രീകരണവേളയിൽ ഒരു രംഗം പങ്കുവയ്ക്കുകയാണ് രമേശ് പിഷാരടി. ചിത്രത്തിലെ ഒരു സുപ്രധാന രംഗത്തിലെ ശ്രമത്തിന്റെ വീഡിയോയാണ് രമേശ് പുറത്തു വിട്ടത്. തൂങ്ങുന്ന രംഗം ചെയ്യുന്നതിനിടെ ഒറിജിനലായി തൂങ്ങി എന്നും താരം വെളിപ്പെടുത്തി. പത്ത് സെക്കൻഡോളം തൂങ്ങിക്കിടന്നു എന്നും രമേശ് പിഷാരടി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എംഎസ് നിർമ്മിക്കുന്ന ചിത്രത്തിൽ വർഗീസ് ഡേവിഡ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇന്ന് റിലീസ് ചെയ്യുന്ന ചിത്രം മലയാളത്തിൽ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു ചലച്ചിത്ര വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. ഹാസ്യ കഥാ പാത്രങ്ങളിലൂടെ കൈയ്യടി നേടിയ രമേശ് പിഷാരടിയുടെ മറ്റൊരു മുഖം ആയിരിക്കും ഈ സിനിമയിൽ കാണാൻ കഴിയുക.

വളരെ ഗൗരവമാർന്ന ഒരു കഥാപാത്രത്തിന് ജീവൻ പകരുകയാണ് രമേശ് പിഷാരടി ഈ ചിത്രത്തിലൂടെ. ഇതു തന്നെയാണ് ഈ ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകവും. കെ ആർ രാഹുൽ സംഗീത സംവിധായകൻ ആകുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ക്രിസ്റ്റി ജോബി ആണ്. ശാന്തി മാസ്റ്റർ കൊറിയോഗ്രാഫി നിർവഹിച്ച ചിത്രത്തിന്റെ ആക്ഷൻ സംവിധാനം ചെയ്തത് മാഫിയ ശശി ആണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top