Movlog

Faith

വൈശാകേട്ടന്റെ പ്രണയം വിവാഹം മനസ് തുറന്ന് ജീവനായ ശിൽപ്പ!

രാജ്യ സ്നേഹവും ത്യാഗവുമാണ് ഒരു പട്ടാളക്കാരന്റെ ജീവിതത്തിലെ വേദവാക്യം. കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു നാടിനെ നടുക്കിയ ഒരു സംഭവം ജമ്മു കാശ്മീരിൽ നടന്നത്. കൊട്ടാരക്കര കുടവട്ടൂർ ഗ്രാമത്തിന്റെ സ്വന്തം പുത്രൻ വൈശാഖ് പൂഞ്ചിലെ തീ വ്ര വാ ദികളുമായി ഉള്ള ഏ റ്റുമു ട്ടലിൽ വീരമൃത്യു വരിക്കുകയായിരുന്നു. വൈശാഖിന്റെ ജീവത്യാഗം ഒരു നൊമ്പരം ആയി മാറിയിരിക്കുകയാണ്. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിതമായ ഏറ്റുമുട്ടലുണ്ടായത്.

തിങ്കളാഴ്ചയായിരുന്നു ജമ്മുകാശ്മീരിലെ പൂഞ്ച് എന്ന ജില്ലയിൽ ഉള്ള ഏ റ്റുമു ട്ടലുണ്ടായത്. 2004 ലെ കഴിഞ്ഞ് 17 വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും ഒരു ഏറ്റുമുട്ടൽ ഇവിടെ ഉണ്ടാവുന്നത്. 5 സൈനിക ഉദ്യോഗസ്ഥരുടെ ജീവനുകളാണ് ഏറ്റുമുട്ടലിൽ നഷ്ടമായത്. നായബ് സുബേദാർ ജസ്വിന്ദർ സിംഗ്, നായിക് മൻദീപ് സിങ്, ഗജൻ സിംഗ്, സരാജ് സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ച മറ്റു നാല് ഉദ്യോഗസ്ഥർ. തീവ്രവാദികളുടെ സാന്നിധ്യം അറിഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് രാജ്യത്തിനുവേണ്ടി അഞ്ചു ജവാന്മാർ ജീവത്യാഗം ചെയ്തത്.

ചെറുപ്പംമുതലേ സൈന്യത്തിൽ ചേരണം എന്ന് വൈശാഖിന്റെ വലിയ ആഗ്രഹമായിരുന്നു. അതിനായി ഒരുപാട് കഷ്ടപ്പെട്ടിരുന്നു വൈശാഖ്. പഠനകാലത്തു തന്നെ കായികരംഗത്തും സജീവമായിരുന്നു. സൈന്യത്തിലേക്ക് ആദ്യത്തെ തവണ സെലക്ഷൻ കിട്ടിയില്ലെങ്കിലും രണ്ടാംതവണ പരിശ്രമിച്ചു വിജയിക്കുകയായിരുന്നു. സേനയിൽ ചേർന്നതിനു ശേഷം വൈശാഖിന്റെ ഏറ്റവും വലിയ സ്വപ്നം സ്വന്തമായൊരു വീട് ആയിരുന്നു. പുതുവർഷ ദിനത്തിൽ ആയിരുന്നു ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ സ്വരുക്കൂട്ടിയും, വായ്പയും ചേർത്ത് വീട് എന്ന തന്റെ സ്വപ്നം വൈശാഖ് യാഥാർഥ്യമാക്കിയത്.

എന്നാൽ തന്റെ സ്വപ്ന വീട്ടിൽ ഒരു അവധിക്കാലം മാത്രമാണ് വൈശാഖിന് താമസിക്കാൻ കഴിഞ്ഞത്. നാലു മാസം മുമ്പായിരുന്നു വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. 24 വയസ്സ് മാത്രം പ്രായമുള്ള വൈശാഖ് 2017 ലാണ് സൈന്യത്തിൽ ചേർന്നത്. മഹാരാഷ്ട്രയിലെ പരിശീലനത്തിനുശേഷം പഞ്ചാബിൽ ആയിരുന്നു ആദ്യത്തെ പോസ്റ്റിംഗ്. തുടർന്നാണ് പൂഞ്ചിലേക്ക് മാറിയത്. ഇനിയുള്ള വരവിൽ സഹോദരിയുടെ വിവാഹം നടത്തണമെന്ന് ആയിരുന്നു വൈശാഖിന്റെ ആഗ്രഹം. എന്നാൽ ആഗ്രഹങ്ങളെല്ലാം ബാക്കി വെച്ചു ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി യുവ സൈനികൻ വിടവാങ്ങി ഇരിക്കുകയാണ്.

ഇപ്പോഴിതാ വൈശാഖിന്റെ സഹോദരി ശില്പ വൈശാഖിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ഒരു പിതാവിന്റെ സ്ഥാനത്ത് സഹോദരിയുടെ കാര്യങ്ങൾ എല്ലാം നോക്കി നടത്തിയത് വൈശാഖ് ആയിരുന്നു. ചെറുപ്പം മുതലേ പട്ടാളക്കാരൻ ആകുവാൻ ആയിരുന്നു വൈശാഖിന്റെ ആഗ്രഹം. പട്ടാളക്കാരുടെ ചിത്രങ്ങളിൽ സ്വന്തം ചിത്രം ചേർത്തി വെക്കുമായിരുന്നു വൈശാഖ്. ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു വൈശാഖ്. പതിനെട്ടാം വയസിൽ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതാണ് വൈശാഖ്.

ഒരു മനുഷ്യായുസിൽ നേടിയെടുക്കാൻ സാധിക്കുന്നതെല്ലാം വളരെ ചെറിയ പ്രായത്തിൽ തന്നെ വൈശാഖ് നേടിയെടുത്തിരുന്നു. ആദ്യം ഒരു ബുള്ളറ്റ് സ്വന്തമാക്കിയ വൈശാഖ് സഹോദരിക്ക് ഒരു സ്‌കൂട്ടർ വാങ്ങിച്ചു നൽകി. പിന്നീട് സ്വന്തമായി വസ്തുവും വീടും സ്വന്തമാക്കി. ഒരു കുടുംബം എന്ന സ്വപ്നം മാത്രം ബാക്കി വെച്ച് ആണ് വൈശാഖ് യാത്രയായത്. അഞ്ചു വർഷം ആയി ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു വൈശാഖ്. രണ്ടു കുടുംബങ്ങളും ഇവരുടെ പ്രണയത്തിന് സമ്മതം നല്കിയതുമായിരുന്നു. അടുത്ത അവധിക്ക് വരുമ്പോൾ ഡിസംബറിൽ വിവാഹ നിശ്ചയം നടത്താൻ ഇരുകുടുംബങ്ങളും ചേർന്ന് തീരുമാനിച്ചതായിരുന്നു. എന്നാൽ വൈശാഖിന്റെ അപ്രതീക്ഷിത വിയോഗം ആ കുടുംബത്തെയും തകർത്തിരിക്കുകയാണ്. സഹോദരിയുടെ പഠനവും എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് വൈശാഖ് ആയിരുന്നു. ഇത് പോലെ ഒരു സഹോദരൻ ആർക്കും ലഭിക്കില്ല എന്ന് ശില്പ പറയുന്നു. വൈശാഖിന്റെ സഹോദരിക്ക് കേരള സർക്കാർ ജോലി വാഗ്ദാനം ചെയ്തത് ഏറെ സന്തോഷത്തോടെ ആണ് മലയാളിക്കര ഏറ്റെടുത്തത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top