Movlog

Movie Express

‘നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയില്‍ ആധിപാപം കാണുമ്പോള്‍ ചേച്ചീ ഈ സീന്‍ വിട്ടതാണ്’ രാജനി ചാണ്ടിയുടെ മുന്‍കാല ചിത്രം പങ്കുവെച്ച് ഒമര്‍ ലുലു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് രജനി ചാണ്ടിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്. ജൂഡ് ആന്റണി സംവിധാനം ചെയ്ത “ഒരു മുത്തശ്ശി ഗദ” എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ മുത്തശ്ശിയായി എത്തിയ രജനി, ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായി . വളരെ ബോൾഡ് ആണെന്ന് പറയുക മാത്രമല്ല തെളിവ് സഹിതം മലയാളിക്ക് മുന്നിൽ കാണിച്ചു തരികയാണ് താരം.

താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഈ പ്രായത്തിലാണോ ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് എന്ന് രജനിയെ വിമർശിച്ച് പലരും മുന്നോട്ടുവന്നു. ഇത്തരക്കാരുടെ വായടപ്പിക്കുന്ന മറുപടി നൽകുകയാണ് രജനി . 60 വയസ്സ് കഴിഞ്ഞപ്പോൾ അല്ല താൻ മോഡലിങ്‌ രംഗത്തെത്തിയത് എന്നും 50 വർഷം മുമ്പ് സ്വിംസ്യൂട്ട് അണിഞ്ഞിട്ടുണ്ട് എന്നും ചിത്രങ്ങൾ പങ്കുവെച്ച് താരം പറയുന്നു.

ഒമർ ലുലു ഫേസ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റ് വൈറൽ ആണ് – രജനി ചാണ്ടിയെ കുറിച്ച് ഒമർ എഴുതിയ വരികൾ ഇങ്ങനെ “ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക് എന്ന് പറഞവരോട്….” “ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന്
പറഞവരോട്….” രജനി ചാണ്ടി കുറച്ചു ഫോട്ടോ ഫേസ്ബുക്ക് പേജിൽ ഇട്ടപ്പോൾ തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകൾക്ക് നെറുകും തലയിൽ കിട്ടിയ അടിയാണ് ഇന്ന് അവർ അപ്ലോഡ് ചെയ്ത ഫോട്ടോകൾ. പിന്നെ ഇങനെ തെറിയഭിഷേകം നടത്തിയ ആളുകളോട് അവർ പറയാതെ പറഞ ഒരു ഡയലോഗും ഉണ്ട്…. “നീയൊക്കെ അര ട്രൗസറും ഇട്ട്‌ അജന്തയിൽ ആധിപാപം കാണുംമ്പോൾ ചേച്ചീ ഈ സീൻ വിട്ടതാണ്…..”


വലിയ വിമർശനമാണ് രജനിയുടെ പുതിയ ഫോട്ടോഷൂട്ടിന് നേരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് വിമർശകർക്ക് മറുപടിയുമായി താരം മുന്നോട്ട് വന്നത്. 60 വയസ്സ് കഴിഞ്ഞ ,ചട്ടയും മുണ്ടും അണിഞ്ഞു സിനിമയിലേക്ക് വന്ന ഒരു മുത്തശ്ശി ആയാണ് പലരും തന്നെ കാണുന്നത്. എന്നാൽ 1970ൽ വിവാഹം കഴിഞ്ഞ് ബോംബെയിൽ എത്തി അവിടുത്തെ ലൈഫ്‌സ്‌റ്റൈൽ അനുസരിച്ച് വേഷവിധാനം ചെയ്തിരുന്ന ഒരു ആളായിരുന്നു താനെന്നും രജനി പറയുന്നു. നല്ല സ്ഥാനത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന തന്റെ ഭർത്താവിനൊപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാർട്ടികളിലും താൻ ഒപ്പം പോയിരുന്നു എന്നും ഫോർമൽ മീറ്റിംഗിന് പോകുമ്പോൾ സാരിയും ക്യാഷ്വൽ മീറ്റിംഗ് ,പാർട്ടിക്കു പോകുമ്പോൾ ജീൻസും ടോപ്പും ,മോഡേൺ വസ്ത്രങ്ങളും ധരിച്ചിരുന്നു എന്നും താരം പറയുന്നു.

സ്വിംസ്യൂട്ട്, ബിക്കിനി ഒക്കെ ഇടേണ്ട അവസരത്തിൽ അതും ധരിക്കുമായിരുന്നു. തന്റെ ചെറുപ്പകാലം ഇങ്ങനെയായിരുന്നു എന്ന് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല എന്നും ഇപ്പോൾ പറയാൻ അവസരം വന്നുതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ എന്നും താരം വെളിപ്പെടുത്തി. തന്നെ വിമർശിക്കുന്നവർക്ക് താൻ എങ്ങനെ ജീവിക്കണം എന്ന് പറയാൻ യാതൊരു അധികാരമില്ല എന്നും നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പ് തന്നെ ഇഷ്ടമുള്ളത് പോലെ ജീവിച്ച, ഇപ്പോഴും നന്നായി തന്നെ ജീവിതം കൊണ്ടു പോകുന്ന ഒരാളാണ് താൻ എന്നും രജനി ചാണ്ടി കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top