Movlog

Film News

നടി റായി ലക്ഷ്മി വിവാഹിതയാവുന്നു; സര്‍പ്രൈസ് തന്റെ ആരാധകരുമായി  പങ്കുവെച്ച് നടി!

ലോക്ഡൗണിലും മറ്റുമായി നിരവധി താരങ്ങളുടെ വിവാഹമാണ് നടന്നത്. ഇപ്പോഴിതാ ഒരു താരസുന്ദരി കൂടി വിവാഹിതയാവാന്‍ പോവുകയാണെന്ന വിവരം പുറത്ത് വന്നിരിക്കുകയാണ്. നടി റായി ലക്ഷ്മിയാണ് വൈകാതെ താനും വിവാഹിതയാവുമെന്ന കാര്യം ആരാധകരെ അറിയിച്ച് രംഗത്ത് എത്തിയത്. കഴിഞ്ഞ കുറച്ച് കാലമായി ലക്ഷ്മി സിനിമയിൽ  അത്ര സജീവമായിരുന്നില്ല. അന്ന് മുതല്‍ നടിയെ അന്വേഷിക്കുന്നവരോടാണ് താന്‍ പ്രണയത്തിലായിരുന്നു എന്ന കാര്യം റായി ലക്ഷ്മി തുറന്നു പറഞ്ഞത്. പങ്കാളിയുടെ പ്രൈവസിയ്ക്ക് വേണ്ടിയാണ് ഇക്കാര്യം മറച്ച് വെച്ചതെന്നും ഈ മാസം അവസാനത്തോട് കൂടി വിവാഹനിശ്ചയമാണെന്നും നടി പറയുന്നു. സോഷ്യൽ മീഡിയ വഴി പങ്കുവെച്ച കുറിപ്പിലാണ് വിവാഹക്കാര്യം ലക്ഷ്മി  വെളിപ്പെടുത്തിയത്. ‘കുറേ കാലമായി ഞാന്‍ എവിടെയാണെന്ന് ചോദിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. അതുകൊണ്ട് ആ ചോദ്യം  അവസാനിപ്പിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാനെന്റെ  പ്രണയം മറച്ച് വെച്ചതല്ലെന്ന് ആദ്യമേ പറയട്ടേ. എനിക്ക് കുറച്ച് സ്വകാര്യത വേണം. അത് മാത്രമല്ല എന്റെ പങ്കാളിയെ കൂടി സംരക്ഷിക്കുകയും വേണം. ഈ ഏപ്രില്‍ 27നു  ഞങ്ങളുടെ വിവാഹനിശ്ചയമാണ്. കഴിഞ്ഞ ആഴ്ചകളില്‍ തന്നെ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളെ മാത്രം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വളരെ യാദൃശ്ചികമായിട്ടാണ് ഇത് സംഭവിക്കുന്നത്. എന്നിരുന്നാലും എന്റെ കുടുംബം വളരെയധികം സന്തോഷത്തിലാണ്. ഈ പോസ്റ്റിനൊപ്പം എല്ലാവരും കൈ കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും ഞാന്‍ ഓര്‍മ്മപ്പെടുത്തുകയാണെന്നും’ റായി ലക്ഷ്മി പറയുന്നു.

അതേ സമയം റായിയുടെ വരന്‍ ആരാണെന്നോ എന്ത് ചെയ്യുകയാണെന്നോ ഒരു സൂചനയും ഇനിയും നല്‍കിയിട്ടില്ല. അവിടെയും വരനെ കുറിച്ചുള്ള ഒരു കാര്യങ്ങളും, എന്തിനു  പേര് പോലും തുറന്ന് പറയാന്‍ നടി തയ്യാറായിട്ടില്ല. ഇതുവരെയും കാര്യമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കാത്തത് കൊണ്ട് തന്നെ റായി ലക്ഷ്മിയുടെ പ്രണയം എവിടെയും വാര്‍ത്തയായില്ല. വിവാഹനിശ്ചയത്തോട് അടുക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്നുള്ള പ്രതീക്ഷയിലാണ് ലക്ഷ്മിയുടെ ആരാധകർ .. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങി നില്‍ക്കുന്ന ഒരു നടിയാണ് റായി ലക്ഷ്മി. ജൂലി 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ വലിയ തരംഗം സൃഷ്ടിക്കാന്‍ ലക്ഷ്മിക്ക് സാധിച്ചിരുന്നു.. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ റായി ലക്ഷ്മി മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്‌ക്കൊപ്പമാണ് അഭിനയിച്ചത്. എന്നാല്‍ ഇനി ഒറ്റകൊമ്പന്‍ എന്ന ചിത്രത്തിലൂടെ തിരിച്ച് വരവിന് ഒരുങ്ങുന്നതിനിടെയാണ് വിവാഹവാര്‍ത്ത എത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top