Movlog

Kerala

കുട്ടികൾ ഉണ്ടാകാതിരിക്കാനുള്ള മരുന്ന് സപ്ലൈ ചെയ്യുന്ന ആ ഹോട്ടലിൽ നിന്ന് പ്ലാന്തോട്ടത്തിൽ ചാക്കോയും, മറിയാമ്മ ചാക്കോയും ഭക്ഷണം കഴിച്ചിരിന്നെങ്കിലെന്നും ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു – വൈറൽ പോസ്റ്റ്

വാക്കുകൾ എന്നും എവിടെയും ശ്രദ്ധയോടെ പറയേണ്ട ഒന്നാണ്. രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം മുന്നിലിരിക്കുന്ന അണികളോ, അല്ലെങ്കിൽ കേള്വിക്കാരുടെ കയ്യടി നേടി എടുക്കാൻ എന്ത് തരികിട വിദ്യ പ്രയോഗിക്കാനും തയാറാണെന്ന തരത്തിൽ ഉള്ള നിലപാടുകൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. മതസൗഹാർദം കത്ത് സൂക്ഷിക്കുന്ന ഒരു ജനതയുടെ ഇടയിലേക്ക് ഇതുപോലെ ഉള്ള പ്രസംഗങ്ങൾ എത്തുമ്പോൾ എന്താണ് ഇതുപോലെ വൃത്തിഹീനമായ വാക്കുകൾ കൊണ്ട് ഉപകാരം എന്നത് ചിന്തിക്കേണ്ടി ഇരിക്കുന്നു.

ഒരു മത വിഭാഗത്തെ മാത്രമായി ഇതുപോലെ വലിച്ചിഴയ്ക്കുന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ചടുത്തോളം കേട്ടിരിക്കാൻ സുഖമുള്ള ഒന്നല്ല എന്നത് സത്യമായ കാര്യമാണ്. അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് പറയുന്നത് പോലെ ആണ് കാര്യങ്ങൾ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. എന്തൊക്കെ വിളിച്ചു പറഞ്ഞാലും അതൊക്കെ പിന്തുണയ്ക്കാനും അതുപോലെ വിഷപൂരിതമായ മനസ്സ് ഉള്ള ആളുകൾ തീർച്ചയായും ഉണ്ടാകും. ഏതായാലും പി സി യുടെ പരാമർശത്തെ കുറിച്ച് രാഹുൽ മംകൂട്ടത്തിൽ രേഖപ്പെടുത്തിയ പോസ്റ്റ് ഏറെ ശ്രദ്ധയാകര്ഷിച്ചിട്ടുണ്ട്. പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം

” പി. സി ജോർജ്ജ് എന്നത് പൊതുസമൂഹത്തിന്റെ തന്നെ ഒരു ബാധ്യതയായി മാറിയിരിക്കുന്നു. ലൈംലൈറ്റിൽ നില്ക്കുവാൻ എന്ത് നീചമായ നെറികേടും പറയുന്ന ഒരു വ്യക്തി എന്ന ലേബൽ ഒരു ലൈസൻസാക്കി മാറ്റിയിരിക്കുന്നു ജോർജ്ജ്. തരാതരം പോലെ ഏത് വൃത്തികേടും, എന്ത് തരം വർഗ്ഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലിൽ നിന്ന് കഴിഞ്ഞ ദിവസം ബഹിർഗമിച്ച വാക്കുകളുടെ ദുർഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ല.

‘മുസ്ലിംഗളുടെ ഹോട്ടലുകളിൽ ഒരു ഫില്ലർ വെച്ചിട്ടുണ്ട്. അതിൽ നിന്ന് ഒരു തുള്ളി ഒഴിച്ചാൽ പിന്നെ കുട്ടികളുണ്ടാകില്ല’ ഇമ്പൊട്ടന്റ് ആയി പോകും. വന്ധ്യംകരിക്കുകയാണ് സ്ത്രീയെയും പുരുഷനെയും. അങ്ങനെ ചെയ്ത് ഇന്ത്യയെ പിടിച്ചടക്കുവാൻ പോവുകയാണ്”
എത്ര നീചമായ വാക്കുകളാണിത്. അത്തരം ഒരു ഹോട്ടലും ഇല്ലായെന്ന് നമുക്കറിയാം. പതിറ്റാണ്ടുകൾക്ക് മുൻപ് അത്തരത്തിൽ ഒരു ഹോട്ടലുണ്ടായിരുന്നെങ്കിലെന്നും, ആ ഹോട്ടലിൽ നിന്ന് പ്ലാന്തോട്ടത്തിൽ ചാക്കോയും, മറിയാമ്മ ചാക്കോയും ഭക്ഷണം കഴിച്ചിരിന്നെങ്കിലെന്നും ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.”

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top