Movlog

Movie Express

മലയാളം അറിയാത്ത മെഹറിനെ പ്രശസ്ത നടൻ റഹ്മാൻ സ്വന്തമാക്കിയ കഥ ഇങ്ങനെ

“കൂടെവിടെ” എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് റഹ്മാൻ. മലയാളം, തമിഴ്, തെലുങ്ക്, തുടങ്ങി തെന്നിന്ത്യൻ സിനിമകളിൽ ഒരുപോലെ തിളങ്ങിയ താരമാണ് ഇദ്ദേഹം. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് റഹ്മാനും കുടുംബവും. ഭാര്യ മെഹറും രണ്ടു പെൺമക്കളും അടങ്ങുന്ന റഹ്മാന്റെ കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് സംഗീതസംവിധായകനായ എ ആർ റഹ്മാന്റെ ഭാര്യ സഹോദരിയായ മെഹറിനെ, റഹ്മാൻ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും .

ഒരു സുഹൃത്തിന്റെ ഫാമിലി ഫങ്ക്ഷന് പോയപ്പോൾ ആണ് തട്ടമിട്ട മൂന്നു സുന്ദരികളെ റഹ്മാൻ കാണുന്നത്. വിവാഹം കഴിക്കുകയാണെങ്കിൽ ഇതുപോലെ ഒരു കുട്ടിയെ തന്നെ കഴിക്കണമെന്ന് റഹ്മാൻ ആഗ്രഹിച്ചത് ദൈവം കേട്ടതുപോലെ ആയിരുന്നു. അങ്ങനെയാണ് മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പരമ്പരയിൽപ്പെട്ട സിൽക്ക് ബിസിനസ് കുടുംബവുമായി റഹ്മാൻ ബന്ധത്തിലേർപ്പെടുന്നത്.

ഭാര്യ മെഹറുന്നിസ തന്നെയാണ് തന്റെ ആദ്യപ്രണയം എന്ന് റഹ്മാൻ തുറന്നു പറയുന്നു. ഒരു ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് റഹ്മാൻ. കഴിഞ്ഞ കുറച്ചുകാലമായി അതിഥി വേഷങ്ങളിലെത്തുന്ന റഹ്മാൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആറു ചിത്രങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top