Movlog

Movie Express

മലയാള സിനിമയുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ കുടുംബ വിശേഷങ്ങൾ ഒന്ന് കണ്ടു നോക്കൂ .

മലയാള സിനിമയിൽ മാസ് ഡയലോഗുമായി പോലീസ് വേഷങ്ങൾ ചെയ്യാൻ ഇതിലും യോഗ്യമായ മറ്റൊരു സൂപ്പർതാരം ഇല്ല.മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആരെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ. അത് മറ്റാരുമല്ല, സുരേഷ് ഗോപിയാണ്. കാലമെത്ര കഴിഞ്ഞാലും ആ പദവി മറികടക്കാൻ പോന്ന ആരും തന്നെ ഇന്നുവരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് സത്യം.

മികച്ച അഭിനയം കൊണ്ട് വളരെ വ്യത്യസ്തവും ശക്തമായ നിരവധി കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഒരു കാലത്ത് തീയേറ്ററുകളിലെ സജീവ സാന്നിധ്യവും രോമാഞ്ചവും ആയിരുന്നു സുരേഷ് ഗോപി ചിത്രങ്ങൾ. അതുകൊണ്ടുതന്നെ ഇന്നും അദ്ദേഹത്തിന്റെ അനശ്വര കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ മായാതെ തെളിഞ്ഞുനിൽക്കുന്നു. സിനിമയിൽ മാത്രമല്ല ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമായി കൊണ്ടിരിക്കുകയാണ് സുരേഷ് ഗോപി.

സുരേഷ് ഗോപിയെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക. സുരേഷ് ഗോപിയുടെയും രാധികയുടെയും ജീവിതത്തെപ്പറ്റിയുള്ള ചില വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് . സിനിമാലോകത്ത് ഗായികയായി തുടക്കം കുറിച്ച രാധിക പതിനെട്ടാം വയസ്സിലാണ് സുരേഷ്ഗോപിയെ വിവാഹം കഴിക്കുന്നത്. രാധിക ഒരു സിനിമയ്ക്ക് വേണ്ടി പാട്ടുപാടി മൂന്നാം ദിവസം ആണ് സുരേഷ് ഗോപിയെ വിവാഹം കഴിക്കുന്നത് എന്ന് താരം വെളിപ്പെടുത്തിയിരുന്നു. വീട്ടുകാരുടെ സമ്മതപ്രകാരം ആയിരുന്നു ഇവരുടെ വിവാഹം.

കുടുംബജീവിതത്തിൽ രണ്ട് താരങ്ങൾ ഒന്നിച്ചു വരുമ്പോൾ ഉണ്ടാകുന്ന തിരക്കുകളും ,അസ്വാരസ്യങ്ങളും തിരിച്ചറിഞ്ഞത് കൊണ്ടാകാം രാധിക തന്റെ സംഗീതലോകത്തെ ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചത്. ഇവരുടെ ആദ്യ കുട്ടി മരണപ്പെട്ടതിനുശേഷം മാനസികമായി തളർന്ന രാധികയ്ക്കും സുരേഷ്ഗോപിക്കും ഇപ്പോൾ 4 മക്കളാണുള്ളത്. മൂത്തമകനായ ഗോകുൽ സുരേഷ് ഇപ്പോൾ സിനിമയിൽ സജീവമാണ്. സമൂഹമാധ്യമങ്ങളിൽ രാധിക അത്ര സജീവമല്ലെങ്കിലും സുരേഷ് ഗോപിയുടെ രാഷ്ട്രീയ അഭിപ്രായങ്ങളും വാർത്തകളും പങ്കുവെച്ച് ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top