Movlog

Movie Express

റബേക്ക സന്തോഷ് വിവാഹിതയായി ! സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി വീഡിയോ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “കുഞ്ഞിക്കൂനൻ” എന്ന പരമ്പരയിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ആണ് റബേക്ക സന്തോഷ്. 2012ൽ പത്മകുമാർ സംവിധാനം ചെയ്ത “തിരുവമ്പാടി തമ്പാൻ” എന്ന ചിത്രത്തിൽ ചെറിയ വേഷം കൈകാര്യം ചെയ്ത റബേക്ക, “കസ്തൂരിമാൻ” എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത “കസ്തൂരിമാൻ” എന്ന പരമ്പരയിലെ കാവ്യ എന്ന വക്കീലായി എത്തി മികച്ച സ്വീകാര്യത നേടി റബേക്ക.

അഭിനയത്തിന് പുറമേ അവതാരക കൂടിയായ റബേക്ക, സീ കേരളത്തിൽ സംപ്രേഷണം ചെയ്ത സരിഗമപാ എന്ന ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോയിൽ അവതാരകയായി തിളങ്ങിയിരുന്നു. എന്നാൽ സീരിയലിന്റെ ഷൂട്ടിംഗ് തിരക്കുകൾ കാരണം ഇടയ്ക്കുവെച്ച് പിന്മാറുകയായിരുന്നു. വർഷങ്ങളായി പ്രണയത്തിലായിരുന്ന ശ്രീജിത്ത് വിജയുമായുള്ള താരത്തിന്റെ വിവാഹനിശ്ചയം സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.

കുഞ്ചാക്കോ ബോബൻ നായകനായ “കുട്ടനാടൻ മാർപാപ്പ”, “മാർഗംകളി” എന്നീ ചിത്രങ്ങളുടെ സംവിധായകൻ ആയ ശ്രീജിത്തും റബേക്കയും ദീർഘകാലമായി പ്രണയത്തിലായിരുന്നു . സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള റബേക്കപ്രണയത്തെ കുറിച്ച് നിരവധി തവണ പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹ നിശ്ചയ ചടങ്ങിൽ കുഞ്ചാക്കോ ബോബൻ, സലിം കുമാർ, ദിനേശ് പ്രഭാകരൻ, കൃഷ്ണപ്രിയ തുടങ്ങി നിരവധി സിനിമാ സീരിയൽ താരങ്ങൾ പങ്കെടുത്തിരുന്നു.

“കസ്തൂരിമാൻ” എന്ന പരമ്പരയിലെ കാവ്യ- ജീവ ജോഡികൾ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഇവരെ പിന്തുണച്ച് നിരവധി ഫാൻ പേജുകൾ തന്നെ ഉണ്ടായിരുന്നു. വളരെ ശക്തമായ കാവ്യ എന്ന കഥാപാത്രത്തെ അനായാസം ആയിട്ടായിരുന്നു റബേക്ക കൈകാര്യം ചെയ്തത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് റബേക്കയുടെ വിവാഹ വീഡിയോകൾ ആണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുത്ത വളരെ ലളിതമായ ചടങ്ങായിരുന്നു വിവാഹം.

സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം നടന്നത്. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 14 നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇവരുടെ വിവാഹത്തിന് സലിംകുമാർ, നമിതപ്രമോദ്, ഹരീഷ്, ധർമജൻ തുടങ്ങി നിരവധി സിനിമാതാരങ്ങൾ പങ്കെടുത്തിട്ടുണ്ട്. നീല ബോർഡറുള്ള ക്രീം നിറമുള്ള വിവാഹ സാരിയിൽ അതീവ സുന്ദരിയായിട്ടാണ് റബേക്ക പ്രത്യക്ഷപ്പെട്ടത്. കൂടെയുള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം നൃത്തം ചെയ്ത് വിവാഹം ആഘോഷമാക്കി മാറ്റി റബേക്ക. റിയാദ് താരത്തിന് വിവാഹമംഗളാശംസകൾ നേർന്ന് ആരാധകരും നിരവധി താരങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top