Movlog

Health

മൂത്രമൊഴിക്കുന്ന സമയത്ത് ഈ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കുക.

നാൽപ്പത് വയസിനു മുകളിലുള്ള മിക്കവാറും ആണുങ്ങൾക്ക് ഉണ്ടാവുന്ന ഒരു അസുഖമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായിട്ടുള്ള മൂത്രതടസ്സം. മൂത്രം ഒഴിച്ച് കഴിഞ്ഞിട്ടും പൂർണമായും ഒഴിച്ച് കഴിഞ്ഞില്ല എന്ന് തോന്നുക, മൂത്രമൊഴിക്കണം എന്ന് തോന്നുമ്പോൾ പിടിച്ചു വെക്കാൻ കഴിയാത്ത അവസ്ഥ, മൂത്രമൊഴിച്ചു കഴിഞ്ഞിട്ട് എഴുന്നേൽക്കുമ്പോൾ തുള്ളി തുള്ളിയായി മൂത്രം പോകുന്നത്, ഒരു മണിക്കൂറിൽ ഒന്നിലധികം തവണ മൂത്രം ഒഴിക്കാൻ തോന്നുന്നത്, രാത്രി ഒരുപാട് തവണ മൂത്രം ഒഴിക്കാൻ വേണ്ടി എഴുന്നേൽക്കുന്നത് എന്നിവയാണ് നാൽപ്പത് വയസിനു മുകളിലുള്ള മിക്ക ആണുങ്ങളിലും പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാവുന്നതിനെ തുടർന്ന് കണ്ടു വരുന്ന ലക്ഷണങ്ങൾ.

ഒരു ആണിന്റെ ജീവിതകാലത്ത് സംഭവിക്കുന്ന സ്വാഭാവികമായ ഒരു കാര്യമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാവുന്നത്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഒരു രോഗിക്കുണ്ടെങ്കിൽ അത് പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായിട്ടാണോ എന്ന് സ്കാൻ ചെയ്തു ആദ്യം ഉറപ്പു വരുത്തണം. ആണെങ്കിൽ ആദ്യം മരുന്ന് നൽകി അസുഖത്തെ ഭേദപ്പെടുത്താൻ നോക്കും. എന്നാൽ ചിലർക്ക് മരുന്ന് കൊണ്ട് പൂർണമായും ഭേദപ്പെടാറില്ല. അതിനാൽ അത്തരം രോഗികൾക്ക് ഓപ്പറേഷൻ ചെയ്യേണ്ടി വരും.

ഓപ്പറേഷന് പകരം ഈ പ്രശ്നം പരിഹരിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യയാണ് പ്രോസ്റ്റേറ്റ് എംബോളൈസെഷൻ. കയ്യിന്റെ രക്തകുഴലിലൂടെ പ്രോസ്റേറ്റിന്റെ ഉള്ളിലേക്ക് ഒരു ട്യൂബ് കടത്തി , പ്രോസ്റ്റേറ്റിന്റെ രക്തയോട്ടം തടസപ്പെടുത്തുന്ന ഒരു ഇൻജെക്ഷൻ നൽകുന്നു, രക്തം കിട്ടാതെ വരുമ്പോൾ പ്രോസ്റ്റേറ്റ് ഗ്രന്ഥി ചുരുങ്ങുകയും അതിലൂടെ ഇത് കാരണം ഉണ്ടാവുന്ന തടസങ്ങൾ മാറുകയും ചെയ്യും. ഒരുപാട് ഗുണങ്ങളുള്ള പ്രക്രിയയാണ് ഇത്.

വളരെ പെട്ടെന്ന് തന്നെ ചെയ്തു തീരാവുന്ന ഒരു നടപടിക്രമം ആണ് ഇത്. രാവിലെ ആശുപത്രിയിൽ എത്തി ചെയ്യുകയാണെങ്കിൽ വൈകുന്നേരത്തോടെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാൻ സാധിക്കും. ഓപ്പറേഷൻ പോലെ റെസ്റ്റോ ,അനെസ്തേഷ്യയോ ഒന്നും ആവശ്യമില്ല. ഓപ്പറേഷൻ വെച്ച് താരതമ്യം ചെയ്യുമ്പോൾ ലൈംഗിക ശേഷി കുറയാനുള്ള സാധ്യതയും പ്രോസ്റ്റേറ്റ് എംബോലൈസേഷനിൽ കുറവാണ്. ഇതെല്ലം ആണ് ഈ നൂതന സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ. ഇനി പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായി ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നവർ ഓപ്പറേഷനെ കുറിച്ചോർത്ത് ഭയക്കേണ്ടതില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top