Movlog

India

പ്രിയങ്ക ചോപ്രയ്ക്ക് വാടക ഗർഭത്തിലൂടെ കുഞ്ഞു പിറന്നു – തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റു കുടുംബം

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്കും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റു. വാടക ഗർഭധാരണം വഴി അതിലൂടെയാണ് ഇരുവർക്കും കുഞ്ഞു പിറന്നത്. വെള്ളിയാഴ്ച രാത്രി സാമൂഹിക മാധ്യമത്തിലൂടെയാണ് പ്രിയങ്ക സന്തോഷ വാർത്ത പുറം ലോകത്തെ അറിയിച്ചത്. ഈ പ്രത്യേക സാഹചര്യത്തിൽ കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ സ്വകാര്യത മാനിക്കണമെന്നും താരം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. വാടക ഗർഭപാത്രത്തിലൂടെ ഒരു കുഞ്ഞിനെ വരവേറ്റു എന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. പ്രത്യേക സാഹചര്യത്തിൽ കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ സ്വകാര്യത മാനിക്കണമെന്ന് ബഹുമാനപൂർവ്വം ആവശ്യപ്പെടുന്നു. വളരെ നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ എഴുതിയത്. വാനിറ്റി ഫെയർമായി നടത്തിയ അഭിമുഖത്തിൽ കുഞ്ഞുങ്ങളെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും ദമ്പതികൾ തങ്ങളുടെ ആഗ്രഹങ്ങൾ പങ്കുവച്ചിരുന്നു. ഭാവിയെക്കുറിച്ചുള്ള ഞങ്ങളുടെ ആഗ്രഹത്തിന് വലിയ ഭാഗമാണ്. ദൈവത്തിൻറെ കൃപയാൽ അത് സംഭവിക്കുമ്പോൾ സംഭവിക്കുമെന്ന് അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞു.. 39 കാരിയായ പ്രിയങ്ക 29 കാരനായ അമേരിക്കൻ ഗായകൻ നിക്കിനെ 2018 ആണ് വിവാഹം കഴിച്ചത്. ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വെച്ചായിരുന്നു ഇരുവരുടെയും ആഡംബരം വിളിച്ചു ഓതുന്ന വിവാഹം. ഭർത്താവിനൊപ്പം യുഎസിലാണ് നിലവിൽ പ്രിയങ്ക ചോപ്രയുടെ താമസം. ഇവരുടെ വിവാഹം നടന്ന സമയത്ത് വലിയ തോതിൽ തന്നെ പല ചർച്ചകളും നടക്കുകയും ചെയ്തിരുന്നു. ഇവരുടെ പ്രായ വ്യത്യാസം തന്നെയായിരുന്നു ഈ ചർച്ചകൾക്ക് പ്രധാനമായും കാരണമായി മാറിയിരുന്നത്.

അടുത്ത സമയത്ത് ഇവർ വിവാഹമോചിതർ ആവുകയാണ് എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. വലിയ തോതിൽ തന്നെ ഈ വാർത്തയും ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ ദമ്പതികൾ അറിയിക്കുന്ന പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.മികച്ച അഭിപ്രായങ്ങൾ ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ മനസ്സിൽ ചേക്കേറിയ താരം കൂടിയായിരുന്നു നടി.

സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം. ഇവരുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കുവാൻ യാതൊരു മടിയും കാണിക്കാത്ത വ്യക്തിത്വം കൂടിയാണ്. വിശേഷങ്ങളെല്ലാം താരം പലപ്പോഴും തുറന്നു പറയാറുണ്ട്. അത്‌ ആരാധകരെ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ താരത്തിന്റെ ജീവിതത്തിലേക്ക് എത്തിയ പുതിയ അതിഥിയെയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

വലിയ സ്വീകാര്യതയാണ് താരം പങ്കുവെച്ച് പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്..ആദ്യകാലങ്ങളിൽ വലിയതോതിൽ വിമർശനം ഏറ്റുവാങ്ങിയ ഒരു വ്യക്തി തന്നെയായിരുന്നു താരം. വിവാഹത്തിൻറെ പേരിലായിരുന്നു ഏറ്റവും കൂടുതൽ വിമർശനങ്ങൾ താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top