ഒരൊറ്റ സീനിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമായിരുന്നു പ്രിയ പ്രകാശ് വാര്യർ.തൃശ്ശൂർ പൂങ്കുന്നം സ്വദേശിനീയായ പ്രിയ, 2009 ൽ ഒമർ ലുലു സംവിധാനം ചെയ്ത “ഒരു അഡാർ ലവ്” എന്ന സിനിമയിലൂടെ ആണ് കടന്നു വന്നത്.ഈ ചിത്രത്തിലെ “മാണിക്യ മലരായ പൂവി” എന്ന ഗാനത്തിന്റെ ടീസർ പുറത്തുവിട്ടപ്പോൾ അതു തന്റെ ജീവിതത്തെ ഇത്രയേറെ മാറ്റിമറിക്കും എന്ന് പ്രിയ കരുതിയിരുന്നില്ല. വെറും സെക്കൻഡുകൾ നീണ്ടു നിന്നിരുന്ന ആ കണ്ണിറുക്കൽ പ്രിയയെ “നാഷണൽ ക്രഷ്” ആക്കി മാറ്റുകയായിരുന്നു. ഇതിഹാസ നടൻ ഋഷി കപൂർ വരെ പ്രിയയെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു.
മണിക്കൂറുകൾ കൊണ്ട് ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ വ്യക്തിയായി മാറി പ്രിയ വാരിയർ. വെറും ദിവസങ്ങൾ കൊണ്ട് സമാനതകളില്ലാത്ത നേട്ടമായിരുന്നു ഇൻസ്റ്റാഗ്രാമിൽ പ്രിയ നേടിയെടുത്തത്.
ഒരു ദിവസം കൊണ്ട് 600000 ഫോളോവേഴ്സിനെ സ്വന്തമാക്കിയ ലോകത്തിലെ മൂന്നാമത്തെ താരമായി മാറി പ്രിയവാര്യർ. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൻ ഫോളോവേഴ്സിനെ ഏറ്റവും വേഗത്തിൽ നേടിയ ഇന്ത്യൻ താരവും പ്രിയ തന്നെ .
“ഒരു അഡാർ ലൗ “എന്ന ചിത്രത്തിന് ശേഷം പ്രിയയെ തേടിയെത്തിയത് ബോളിവുഡ് ആയിരുന്നു. അങ്ങനെ “ശ്രീദേവി ബംഗ്ലാവ്” എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു പ്രിയ. ഇതിനുപുറമേ മായങ്ക് പ്രകാശ് ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന “ലൗ ഹാക്കർസ്” എന്ന ബോളിവുഡ് സിനിമയിലും പ്രിയ വാര്യർ ആണ് നായിക.
അഭിനയത്തിൽ മാത്രമല്ല തനിക്ക് പാടാനും കഴിയുമെന്ന് “ഫൈനൽസ്” എന്ന സിനിമയിലൂടെ പ്രിയ തെളിയിച്ചു. രജീഷ വിജയൻ കേന്ദ്രകഥാപാത്രമായി എത്തിയ “ഫൈനൽസ്” എന്ന മലയാള സിനിമയിലൂടെ പിന്നണിഗാനരംഗത്തേക്ക് ചുവടുവെച്ചു പ്രിയ . നരേഷ് അയ്യരും , പ്രിയ വാര്യരും ചേർന്ന് ആലപിച്ച ഈ സുന്ദരമായ ഗാനത്തിന് ഈണം ഒരുക്കിയത് കൈലാസ് മേനോനാണ്.
