Movlog

Movie Express

ഏഴ് വർഷങ്ങൾക്ക് ശേഷം തെന്നിന്ത്യൻ താരം പ്രിയാരാമനും ഭർത്താവ് രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു.

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ സജീവമായിരുന്ന നായികയായിരുന്നു പ്രിയരാമൻ. തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള പ്രിയാരാമൻ, രജനീകാന്ത് നിർമ്മിച്ച “വള്ളി ” എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവട് വെക്കുന്നത്. ഐ വി ശശിയുടെ “അർത്ഥന” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച പ്രിയരാമൻ, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീൻ രംഗത്തും സജീവമാണ് താരം .

മലയാളത്തിലും തമിഴിലുമായി നിരവധി പരമ്പരകളിലും തിളങ്ങിയിട്ടുണ്ട് താരം. നിലവിൽ സീ തമിഴിൽ സംപ്രേഷണം ചെയ്യുന്ന “സെമ്പരുത്തി ” എന്ന പരമ്പരയിൽ അഭിനയിച്ചു വരികയാണ് പ്രിയ രാമൻ. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടൻ രഞ്ജിത്തിനെ പ്രിയരാമൻ വിവാഹം കഴിക്കുന്നത്. മലയാളത്തിലും തമിഴിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം ആണ് രഞ്ജിത്ത്. ദാമ്പത്യ ജീവിതത്തിലെ പൊരുത്തകേടുകളെ തുടർന്ന് ഈ ബന്ധം വേർപെടുത്തുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് രഞ്ജിത്തിന്റെ ഏറ്റവും പുതിയ കുറിപ്പാണ്. മുൻ ഭാര്യ പ്രിയ രാമനൊപ്പം ഉള്ള ചിത്രമാണ് താരം പങ്കു വെച്ചത്.

1999 ൽ വിവാഹിതരായ പ്രിയ രാമനും രഞ്ജിത്തും 2014 ലാണ് നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയത്. രണ്ട് ആൺമക്കൾ ആണ് ഇവർക്കുള്ളത്. വിവാഹ മോചനത്തിന് ശേഷം ‘അമ്മ പ്രിയ രാമനൊപ്പം ആണ് മക്കൾ. പ്രിയ രാമാനുമായുള്ള വിവാഹ മോചനത്തിന് ശേഷം രഞ്ജിത്ത് വേറെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഈ ബന്ധത്തിന് അൽപായുസ് ആയിരുന്നു. ഒരു വർഷത്തിനുള്ളിൽ തന്നെ ആ ബന്ധം നിയമപരമായി വേർപെടുകയും ചെയ്തു. ഇപ്പോഴിതാ 22മത്തെ വിവാഹവാർഷിക ദിനത്തിൽ രഞ്ജിത്തും പ്രിയ രാമനും വീണ്ടും ഒന്നിക്കുകയാണ് എന്ന സന്തോഷ വാർത്തയാണ് പുറത്തു വരുന്നത്.

നടൻ രഞ്ജിത്ത് തന്റെ ഇൻസ്റ്റാഗ്രാം വഴിയാണ് ആരാധകരുമായി പുതിയ വിശേഷം പങ്കു വെച്ചത്. പ്രിയയോട് ഒപ്പം ഉള്ള ചിത്രം പങ്കു വെച്ചാണ് വീണ്ടും ഒന്നായി എന്ന വിവരം താരം പങ്കു വെച്ചത്. പുതിയ ജീവിതം വളരെ മനോഹരമായിരിക്കുന്നു എന്നും താരം പങ്കു വെച്ചു .ഇതോടൊപ്പം പ്രിയയുടെ ഒരു വീഡിയോയും താരം പങ്കു വെച്ചിട്ടുണ്ട്. തന്റെ ഭർത്താവ് രഞ്ജിത്ത് ആണെന്ന് പ്രിയ രാമൻ പറയുന്നതാണ് വീഡിയോ. തമിഴ് പ്രേക്ഷകർക്ക് പുറമെ മലയാളി പ്രേക്ഷകരും തങ്ങളുടെ പ്രിയ താരങ്ങൾ ഒന്നിച്ചതിലുള്ള സന്തോഷം പങ്കു വെച്ചു. നെറ്റിയിൽ സിന്ദൂരം ചാർത്തി ഏറെ സന്തോഷവതി ആയിട്ടാണ് പ്രിയ രാമൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. താരങ്ങളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top