Movlog

Film News

താരരാജാവിന്റെ പിറന്നാൾ ദിനത്തിൽ പൃഥ്വിരാജ് നൽകിയ സമ്മാനം വൈറൽ ആകുന്നു!

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ താരരാജാവ് മോഹൻലാലിന്റെ പിറന്നാളാണ് ഇന്ന്. സിനിമാ ലോകം മുഴുവനും ഇന്ന് നടനവിസ്മയത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ്. മോഹൻലാൽ എന്ന അഭിനയ വിസ്മയത്തിനെ ആരാധിക്കാത്ത മലയാളികൾ ഉണ്ടാവില്ല. കഴിഞ്ഞ ദിവസം മുതൽ ഫാൻസ് പേജുകളിൽ എല്ലാം താരത്തിന് ആശംസാ പ്രവാഹമാണ്.

അറുപത്തി രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി നിരവധി ആരാധകരും താരങ്ങളാണ് മുന്നോട്ടു വന്നിരിക്കുന്നത്. മോഹൻലാൽ ഖത്തറിൽ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. മോഹൻലാലും ഭാര്യ സുചിത്രയും ആന്റണി പെരുമ്പാവൂരും ഭാര്യയും മറ്റു സുഹൃത്തുക്കളുമൊക്കെ ആഘോഷത്തിൽ ഒപ്പമുണ്ടായിരുന്നു. ഖത്തറിൽ നിന്നൊരു വിവാഹചടങ്ങിൽ മോഹൻലാലും ഭാര്യയും ചേർന്ന് കേക്ക് മുറിക്കുന്ന വീഡിയോകളാണ് വൈറലായിരിക്കുന്നത്.

താരരാജാവ് അനശ്വരമാക്കിയ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കൊളാഷ് ചെയ്തുള്ള ബർത്ത് ഡേ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബർത്ത് ഡേ സ്പെഷ്യൽ ആയിട്ടുള്ള താരത്തിന്റെ ഡിപിയും ബർത്ത് ഡേ മാഷപ്പും ഒരുക്കി താര രാജാവിന്റെ പിറന്നാൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി സൂപ്പർതാരം പൃഥ്വിരാജ് സുകുമാരനും മുന്നോട്ടു വന്നിട്ടുണ്ട്.

പിറന്നാളാശംസകൾ ലാലേട്ടാ എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് പങ്കുവെച്ച വീഡിയോ ശ്രദ്ധേയം ആയിരിക്കുകയാണ്. മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനും ആയി എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു “ബ്രോ ഡാഡി”. ഈ ചിത്രത്തിലെ ഡയറക്ടർ കട്ട് വീഡിയോ ആണ് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

“ലൂസിഫർ” എന്ന ആദ്യ സംവിധാന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു “ബ്രോ ഡാഡി”. ഇവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം “എമ്പുരാൻ” എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ. പിറന്നാളിന് തൊട്ടു മുമ്പുള്ള ദിവസംതന്നെ ആരാധകർക്ക് ഒരു പിറന്നാൾ സമ്മാനം എന്നവണ്ണം ലാലേട്ടനും ജീത്തു ജോസഫും ഒന്നിച്ച “12ത് ഡേ ” പുറത്തിറങ്ങിയിരുന്നു.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്ററിലൂടെ ആണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പത്തനംതിട്ടയിലെ ഇലന്തൂരിൽ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും മകനായി ജനിച്ച മോഹൻലാലിനെ തേടി ഇനിയും അനശ്വരമായ കഥാപാത്രങ്ങൾ വരട്ടെ എന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടന് ആ വേഷങ്ങൾ നിറഞ്ഞ് ആടുവാൻ ഉള്ള ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ എന്ന് നമുക്ക് ആശംസിക്കാം. പിറന്നാൾ ആശംസകൾ ലാലേട്ടാ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top