Movlog

Kerala

മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചു കളയണം ! മുല്ലപെരിയാർ വിഷയത്തിൽ പ്രിത്വിരാജ് പറയുന്ന കാരണം ഇതാണ്

പ്രളയം, കൊറോണ എന്നിങ്ങനെ ഒന്നിന് പിന്നാലെ ഒന്നായി ഓരോ ദുരന്തം നമ്മുടെ സംസ്ഥാനത്ത് വന്നെത്തുമ്പോൾ നമ്മൾ ഓർക്കാതെ പോകുന്ന ഒരു മഹാവിപത്ത് ആണ് മുല്ലപെരിയാർ ഡാം. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ ബലിവെച്ചുള്ള ഒരു ഭാഗ്യ പരീക്ഷണം ആണ് മുല്ലപ്പെരിയാർ ഡാം. 1895ൽ ജോൺ പെനിക്വിക് മുല്ലയാറിനെയും പെരിയാറിനെയും ബന്ധിപ്പിച്ച് നിർമിച്ച ഒരു ഡാം ആണ് മുല്ലപ്പെരിയാർ. ഏതൊരു ഡാമിനും 40 തൊട്ട് 50 വർഷം മാത്രമേ കാലാവധിയുള്ളൂ. ഈ കാലാവധി കഴിഞ്ഞാൽ എത്ര ബലവും ശക്തവുമായ ഡാം ആണെങ്കിൽ പോലും അത് ഇല്ലാതാക്കി പുതിയ ഡാം നിർമിക്കേണ്ടതുണ്ട്.

എന്നാൽ മുല്ലപ്പെരിയാർ ഡാം ഇന്ന് 125 വർഷങ്ങൾ പിന്നിട്ട് ജനലക്ഷങ്ങൾക്കും, പ്രകൃതിക്കും ഭീഷണിയായി നിലനിൽക്കുകയാണ്. ഓരോ ദിവസവും പുലരുന്നത് നമ്മുടെ സംസ്ഥാനത്തെ ഇല്ലാതാക്കുന്ന ആ മഹാവിപത്തിനെയും പ്രതീക്ഷിച്ചു കൊണ്ടാണ്. രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ 999 വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഒരു കരാർ ഒപ്പിട്ടത് ലക്ഷക്കണക്കിന് ആളുകളുടെ ജീവനേക്കാൾ വിലപ്പെട്ടത് ആണോ എന്ന് ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. മുല്ലപ്പെരിയാർ ഡാം തകർന്നാലും ഇടുക്കി ഡാം താങ്ങി നിർത്തും എന്ന അടിസ്ഥാനരഹിതമായ വാദങ്ങളും ഇതിനിടയിൽ ഉയരുന്നുണ്ട്.

ഇടുക്കി ഡാം എന്ന് പറയുന്നത് കുളമാവ് ഡാം, ചെറുതോണി ഡാം, ഇടുക്കി ഡാം എന്നീ മൂന്ന് ഡാമുകൾ ചേർന്നാണ്. ലോകത്തിൽ വെച്ച് തന്നെ ഏറ്റവും ദുർബലമായ ഡാം ആണ് കുളമാവ് ഡാം. ചെറുതും സംഭരണശേഷി കുറഞ്ഞതുമായ കുളമാവ് ഡാം, ചെറുതോണി ഡാം എന്നിവ മുല്ലപ്പെരിയാറിന്റെ തകർച്ച താങ്ങി നിൽക്കും എന്ന് പറയുന്നതിൽ എന്ത് അടിസ്ഥാനമാണ് ഉള്ളത് എന്ന് ആളുകൾ ചിന്തിക്കണം. മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഒപ്പം ഈ ഡാമുകളും തകരുമെന്ന് തീർച്ചയാണ്. ഈ മൂന്ന് ഡാമുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങളും അതിന്റെ പ്രഹരശേഷിയും മറ്റും ഒരിക്കലും ഇടുക്കി ഡാമിന് താങ്ങി നില്ക്കാൻ കഴിയില്ല എന്നതാണ് സത്യം.

യു എൻ പഠന റിപ്പോർട്ടുകൾ പ്രകാരം 35 ലക്ഷം ആളുകളുടെയും അവിടുത്തെ ജൈവസമ്പത്തിനും ഭീഷണിയാണ് മുല്ലപ്പെരിയാർ ഡാം. ഗുരുതരമായ ഭൂചലന സാധ്യതയുള്ള പ്രദേശത്താണ് ഈ ഡാം സ്ഥിതി ചെയ്യുന്നത് എന്നത് ഭയപ്പെടുത്തുന്ന മറ്റൊരു വസ്തുത കൂടിയാണ്. ഭൂചലനത്തിൽ ഡാം തകരുമ്പോൾ ഒപ്പം ചെറുതും വലതുമായ ഉരുൾ പൊട്ടലുകളും നേരിടേണ്ടി വരും. പുഴയുടെ സ്വാഭാവിക ഒഴുക്കിൽ ദിശാമാറ്റം വരുത്തിക്കൊണ്ട് നിർമിച്ച ഡാം ആണ് മുല്ലപ്പെരിയാർ. പെരിയാറിനെ ആശ്രയിച്ച് കേരളത്തിൽ നിലനിന്നിരുന്ന ജലാശയങ്ങൾ പലതും വറ്റുവാൻ കാരണം ഇതാണ്.

ഈ സ്ഥലങ്ങൾ കയ്യേറി ടൗൺഷിപ്പുകൾ ആയതോടെ ആണ് ഇവിടെ ശക്തമായ മഴ ലഭിക്കുമ്പോഴേക്കും പ്രദേശങ്ങൾ എല്ലാം വെള്ളത്തിലാകുന്നതും. ഏതു നിമിഷവും പൊട്ടാവുന്ന ഒരു ബോംബ് എന്ന പോലെ 35 ലക്ഷത്തോളം ജനങ്ങളുടെ ജീവന് ആപത്തായി, കേരള സംസ്ഥാനത്തിന്റെ നിലനിപ്പിനെ പോലും ഇല്ലാതാക്കുന്ന ഈ പ്രശ്നത്തെ ഇനിയും നിസാരമായി കാണരുത് നമ്മൾ. ഒരു മഹാ പ്രകൃതി ദുരന്തം ആണ് നമ്മളെ കാത്തിരിക്കുന്നത്. നമ്മൾ സുരക്ഷിതർ അല്ല എന്ന ബോധം ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചു കളയണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരൻ ആണ് താൻ എന്ന് തന്റെ നിലപാടുകൾ കൊണ്ട് തെളിയിച്ച താരമാണ് പൃഥ്വിരാജ്. വി വാ ദ പരമായ വിഷയങ്ങളിൽ മറ്റു സൂപ്പർതാരങ്ങൾ മൗനം പാലിക്കുമ്പോഴും ശക്തമായ നിലപാടുകൾ പങ്കു വെച്ച് പൃഥ്വിരാജ് മുന്നോട്ട് വരാറുണ്ട്. #DecommissionMullapperiyarDam എന്ന ഹാഷ് ടാഗോടെ പൃഥ്വിരാജ് പങ്കുവെച്ച അഭിപ്രായം ഇതിനോടകം വൈറലായി കഴിഞ്ഞു.

വസ്തുതകളും കണ്ടെത്തലുകളും എന്തുതന്നെയായാലും 125 വർഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നതിൽ ഒരു ന്യായീകരണവും അർഹിക്കുന്നില്ല. സാമ്പത്തികവും രാഷ്ട്രീയവുമായ കാര്യങ്ങളെല്ലാം മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഈ കാര്യത്തിൽ ഭരണകൂടത്തെ വിശ്വസിക്കാൻ മാത്രമേ നമ്മളെക്കൊണ്ട് സാധിക്കുകയുള്ളൂ. ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി ഭരണകൂടം ഉചിതമായ തീരുമാനം എടുക്കും എന്ന് നമുക്ക് പ്രാർത്ഥിക്കാം എന്നായിരുന്നു പൃഥ്വിരാജ് സുകുമാരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. #DecommissionMullapperiyarDam എന്ന ഹാഷ് ടാഗിൽ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ച് മുന്നോട്ട് വരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top