Movlog

Faith

ലാലേട്ടന്റെ ആദ്യ സംവിധാന ചിത്രത്തിൽ നിന്നും പ്രിത്വിരാജ് പിന്മാറാൻ ഇടയായ കാരണം

മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് സൂപ്പർ താരം മോഹൻലാൽ. നടനായും നിർമ്മാതാവായും മലയാളികൾക്ക് ഒട്ടനവധി ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ബാരോസ്”.

കോവിഡ് പ്രതിസന്ധികൾക്ക് മുമ്പ് ചിത്രത്തിന്റെ പൂജ കാക്കനാട് നവോദയ സ്റ്റുഡിയോയിൽ വെച്ച് നടന്നിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, സിദ്ദിഖ്, സംവിധായകരായ സത്യൻ അന്തിക്കാട്, പ്രിയദർശൻ, സിബിമലയിൽ, ലാൽ തുടങ്ങി താരസമ്പന്നമായ പൂജ ചടങ്ങോടെ ആയിരുന്നു താരരാജാവിന്റെ ആദ്യ സിനിമയ്ക്ക് തുടക്കം കുറിച്ചത്.

കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിക്കേണ്ട സിനിമ കോവിഡ് പശ്ചാത്തലത്തിൽ നീട്ടിവെക്കുകയായിരുന്നു. പോർച്ചുഗീസ് പശ്ചാത്തലത്തിൽ ഒരുക്കുന്ന പീരിയഡ് സിനിമയായിരിക്കും “ബാരോസ്”. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബാരോസ്. നാനൂറിലധികം വർഷങ്ങളായി ഈ നിധിക്ക് കാവലിരിക്കുന്ന ബാരോസ് യഥാർത്ഥ അവകാശിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

ഈ നിധി തേടി ഒരു കുട്ടി, ബാരോസിന് മുന്നിൽ എത്തുന്നതാണ് സിനിമയുടെ പ്രമേയം. നായക കഥാപാത്രമായ ബാരോസിനെ അവതരിപ്പിക്കുന്നത് മോഹൻലാൽ തന്നെയാണ്. സിനിമയുടെ ഇന്റീരിയർ ഭാഗങ്ങൾ നവോദയ സ്റ്റുഡിയോയിൽ തന്നെ സെറ്റ് ഒരുക്കി ചിത്രീകരിക്കും. പ്രശസ്ത കലാസംവിധായകൻ സന്തോഷ് രാമൻ ആണ് ബാരോസിന്റെ സെറ്റുകൾ ഡിസൈൻ ചെയ്യുന്നത്. സന്തോഷ് ശിവൻ ചായാഗ്രഹണം നിർവഹിക്കുന്ന സിനിമയിലെ രചന ജിജോ പുന്നൂസ് ആണ്.

ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ “മൈഡിയർ കുട്ടിച്ചാത്തൻ” സംവിധാനം ചെയ്തിരുന്നത് ജിജോയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. പാസ് വേഗ, റാഫേല് അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വാസ്കോഡഗാമയായി റാഫേലും ഭാര്യയായി പാസ് വേഗയും എത്തുന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം ചെയ്യേണ്ടത് പൃഥ്വിരാജ് ആയിരുന്നു.

ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ പ്രവർത്തനങ്ങളിൽ സജീവമായി പൃഥ്വിരാജും പങ്കെടുത്തിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിൽ നിന്നും പൃഥ്വിരാജ് പിന്മാറുകയാണ് എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഡേറ്റിന്റെ പ്രശ്നങ്ങളെ തുടർന്നാണ് മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്നും പൃഥ്വിരാജ് പിന്മാറുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന “കടുവ”യിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ഇതിനു ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന “ആടുജീവിത”ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് താരം കടക്കും. ശാരീരികമായ മാറ്റങ്ങൾ കൊണ്ടുവരേണ്ട ഒരു കഥാപാത്രമാണ് “ബറോസ്”ൽ പൃഥ്വിരാജ് കൈകാര്യം ചെയ്യുന്നത്. അതിനായി കൂടുതൽ സമയം മാറ്റിവെക്കേണ്ടി വരുന്നതിനാൽ ആണ് താരം “ബാരോസ്”ൽ നിന്നും പിന്മാറിയത്. കോവിഡ് പശ്ചാത്തലത്തിൽ ബറോസിന്റെ ചിത്രീകരം മുടങ്ങി പോയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്. ഇതുവരെ ഷൂട്ട് ചെയ്ത പലഭാഗങ്ങളും വീണ്ടും ചെയ്യേണ്ടി വരും. താര രാജാവിന്റെ ആദ്യ സംവിധാന സംരംഭത്തിന് ആയുള്ള കാത്തിരിപ്പിലാണ് ആരാധകർ. കൊച്ചി, ഗോവ, ഡെറാഡൂൺ, പോർച്ചുഗൽ എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടത്തുന്നത്. 21 ഏപ്രിൽ 2019 ലായിരുന്നു തന്റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ച് മോഹൻലാൽ പ്രഖ്യാപിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top