Movlog

Movie Express

നീ ഇത് വെറുക്കുന്നു എന്ന് എനിക്ക് അറിയാം ! പക്ഷെ – ഭാര്യയുടെ പിറന്നാൾ ദിനത്തിൽ വ്യത്യസ്ത പോസ്റ്റുമായി പ്രിത്വി

മലയാള സിനിമയിലെ യുവതാരനിരയിലെ സൂപ്പർതാരം ആണ് പൃഥ്വിരാജ് സുകുമാരൻ. അച്ഛൻ സുകുമാരനും ‘അമ്മ മല്ലിക സുകുമാരനും പിന്നാലെ അഭിനയത്തിലേക്ക് കടന്നു വന്ന പൃഥ്വിരാജ് ഇന്ന് ഒരു നിർമാതാവും സംവിധായകനും കൂടിയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത “ലൂസിഫർ” എന്ന ചിത്രം മലയാള സിനിമയിലെ ആദ്യ 200 ക്ലബിൽ കയറിയ ചിത്രമായിരുന്നു. മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരകുടുംബം ആണ് ഇവരുടേത്. സുകുമാരന്റെ മക്കൾ ആയ ഇന്ദ്രജിത്തും പൃഥ്വിരാജ് സുകുമാരനും മാത്രമല്ല മരുമക്കൾ ആയ പൂർണിമയും സുപ്രിയയും സിനിമയിൽ സജീവമാണ്. കൂടാതെ പേരക്കുട്ടികൾ ആയ നക്ഷത്രയും പ്രാർത്ഥനയും മലയാള സിനിമയിലേക്ക് ചുവട് വെച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് ഇവർ. വീട്ടിലെ വിശേഷങ്ങളും സിനിമാവിശേഷങ്ങളും പങ്കു വെക്കുമെങ്കിലും മകൾ അലംകൃതയുടെ ചിത്രങ്ങൾ അധികമൊന്നും ഇവർ പങ്കു വെക്കാറില്ല.

താരപുത്രിയുടെ ചിത്രങ്ങൾക്കായി ഏറെ ആകാംഷയോടെ ആണ് ആരാധകർ കാത്തിരിക്കാറുള്ളത്. ഇപ്പോഴിതാ സുപ്രിയയുടെ പിറന്നാൾ ദിനത്തിൽ മകൾക്കൊപ്പമുള്ള സുപ്രിയയുടെ ചിത്രം പങ്കു വെച്ച് കൊണ്ട് ആശംസ അറിയിക്കുകയാണ് താരം. ഒപ്പം ഹൃദയഹാരിയായ ഒരു കുറിപ്പും പങ്കു വെച്ചിട്ടുണ്ട് പൃഥ്വിരാജ്. ജീവിതത്തിലെ ഉയർച്ചകളിലും താഴ്ചകളിലും എന്നെ ചേർത്തുപിടിച്ച ശക്തയായ ഒരു സ്ത്രീയാണ് സുപ്രിയ. യാതൊരു വിട്ടുവീഴ്ചകളും ഇല്ലാത്ത ഒരു അമ്മയും ഭാര്യയും കൂടിയാണ്. പ്രിത്വിരാജിന്റെ ജീവിതത്തിൽ എന്നും ഉള്ള ഒരു വലിയ ശക്തി തന്നെയാണ് സുപ്രിയ എന്നും സുപ്രിയയെ ഒരുപാട് ഇഷ്ടമാണെന്ന് താരം തന്റെ കുറിപ്പിലൂടെ പങ്കുവെച്ചു. ആലിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് സുപ്രിയയ്ക്ക് ഇഷ്ടമുള്ള കാര്യമല്ല എന്നറിയാമെങ്കിലും ഇന്നത്തെ ദിവസം നിങ്ങൾ രണ്ടാളും ഒരുമിച്ചുള്ള തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം പങ്കു വയ്ക്കണം എന്ന് തോന്നി എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

നിരവധി താരങ്ങളും ആരാധകരും ആണ് സുപ്രിയയെ ആശംസിച്ചു രംഗത്തെത്തിയിരിക്കുന്നത്. സുപ്രിയയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ദുൽഖർ സൽമാനും നസ്രിയയും രസകരമായ പിറന്നാൾ കുറിപ്പുകൾ ആണ് പങ്കു വെച്ചത്. പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ “ബ്രോ ഡാഡി” എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് പൃഥ്വിരാജ് ഇപ്പോൾ. “കുരുതി” എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന് റിലീസിനായി കാത്തിരിക്കുകയാണ് പൃഥ്വിരാജ്. മനു വാരിയർ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top