Movlog

Movie Express

അയാൾ എന്നെ ചതിക്കുയയായിരുന്നു ! പ്രണയ തകർച്ചയെ കുറിച്ച് മനസ്സ് തുറന്ന് പ്രീത പ്രദീപ്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പ്രീത പ്രദീപ്. “ഉയരേ”, “സൺഡേ ഹോളിഡേ”, “പ്രേമസൂത്രം”, “എന്ന് നിന്റെ മൊയ്തീൻ” എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങിയിട്ടുള്ള പ്രീത മിനിസ്ക്രീനിലൂടെ ആണ് കൂടുതൽ ശ്രദ്ധേയമാവുന്നത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത “മൂന്ന് മണി ” എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് ചുവടു വെച്ച താരമാണ് പ്രീത. മതികല എന്ന വില്ലത്തി കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു പ്രീത കാഴ്ചവച്ചത്.

പിന്നീട് “അമ്മുവിന്റെ അമ്മ” എന്ന പരമ്പരയിൽ അഭിനയിച്ചിട്ടുള്ള പ്രീത നിലവിൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “മറുതീരം തേടി” എന്ന പരമ്പരയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 2019 ഓഗസ്റ്റ് 25നായിരുന്നു താരത്തിന്റെ വിവാഹം. വർഷങ്ങളായി പ്രണയിച്ചിരുന്ന വിവേക് നായർ ആണ് പ്രീതയ്ക്ക് വരണമാല്യം ചാർത്തിയത്. നിരവധി സീരിയൽ താരങ്ങൾ ആയിരുന്നു പ്രീതയുടെ വിവാഹത്തിന് പങ്കെടുത്തത്.

പ്രീതയുടെ അടുത്ത സുഹൃത്തുക്കളും സീരിയൽ താരങ്ങളും ആയ താൻവി, മൃദുല വിജയ്, പാർവതി വിജയ് എന്നിവർ വിവാഹ ചടങ്ങുകളിൽ സജീവസാന്നിധ്യമായിരുന്നു. 2018 ഡിസംബറിലായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം നടന്നത്. സ്കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്ന പ്രീതയും വിവേകും കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇപ്പോഴിതാ വിവേകിന് മുമ്പുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചു തുറന്നുപറയുകയാണ് താരമിപ്പോൾ.

വിവേകിന് മുമ്പ് ഒരു ഹിന്ദിക്കാരനുമായി പ്രണയത്തിലായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രീത. എന്നാൽ യാതൊരു കാരണങ്ങളും ഇല്ലാതെ ഒരു ദിവസം പ്രീതയെ കാണാൻ വന്നിട്ട്, ഇനി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് പറഞ്ഞു പ്രീതയുടെ ജീവിതത്തിൽ നിന്നും അയാൾ കടന്നുപോവുകയായിരുന്നു . എന്തുകൊണ്ടാണ് പ്രീതയുടെ പ്രണയം വേണ്ടെന്നു വെച്ചു അയാൾ കടന്ന് പോയതെന്ന് ഇപ്പോഴും പ്രീതയ്ക്ക് അറിയില്ല.

പ്ലസ് വൺ സമയത്തായിരുന്നു പ്രീത വിവേകിനെ പരിചയപ്പെടുന്നത്. എന്നാൽ ആ സമയത്തൊന്നും അവർക്കിടയിൽ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. എല്ലാവരെയും പോലെ കാണുകയും സംസാരിക്കുകയും ചെയ്യുന്ന ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സുഹൃത്തുക്കളായിരുന്ന സമയത്ത് അച്ഛനും അമ്മയും അവർ തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ഒന്നുമില്ല എന്നായിരുന്നു അവരുടെ മറുപടി. പിന്നീട് യഥാർത്ഥത്തിൽ പ്രണയിക്കുവാൻ തുടങ്ങിയപ്പോൾ ആരും തങ്ങളുടെ ബന്ധത്തിനെ കുറിച്ച് ചോദിച്ചതുമില്ല എന്ന് താരം തുറന്നു പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top