Movlog

Movie Express

പ്രശസ്ത സീരിയൽ താരം അമൃത വിവാഹിതയായി.ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും

പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് അമൃത വർണ്ണൻ. ചക്രവാകം, പ്രണയം, പട്ടുസാരി, പുനർജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ് തുടങ്ങി വിവിധ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മുന്നിലെത്തിയ അമൃതയുടെ വിവാഹവാർത്തകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രശാന്ത് കുമാർ ആണ് അമൃതയെ വിവാഹം കഴിച്ചിരിക്കുന്നത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് പ്രശാന്ത്.

വിവാഹിതയാകാൻ പോകുന്ന കാര്യം താരം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അമൃതയുടെ സേവ് ദ ഡേറ്റ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധി സീരിയൽ താരങ്ങളും ആരാധകരും ആണ് അമൃതയ്ക്ക് ആശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തിയത്. സീരിയലുകളിൽ നായികയായിട്ടാണ് അമൃത അഭിനയജീവിതം ആരംഭിച്ചതെങ്കിലും വില്ലത്തി വേഷങ്ങളിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ താരം ശ്രദ്ധേയമായത്. എങ്കിലും ഗ്രാമീണത തുളുമ്പുന്ന അമൃതയുടെ മുഖം തന്നെയാണ് ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.

നീണ്ട മുടിയും, വട്ടമുഖവും, അഴകാർന്ന കണ്ണുകളും, അഭിനയ മികവും കൊണ്ട് ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു അമൃത ചെയ്ത കഥാപാത്രങ്ങൾ. അമൃതയുടെ അച്ഛന് ഒരു അപകടം സംഭവിച്ച് അരയ്ക്കു കീഴെ തളർന്നു പോയിരുന്നു. കുടുംബത്തിലെ പ്രാരാബ്ധങ്ങൾ ആണ് തന്നെ അഭിനയത്തിലേക്ക് എത്തിച്ചതെന്ന് അമൃത തുറന്നു പറഞ്ഞിരുന്നു. അഭിനയമാണ് തന്റെ കുടുംബജീവിതത്തെ തിരിച്ചുപിടിക്കാൻ സഹായിച്ചതെന്നും അമൃത തുറന്നു പറഞ്ഞിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top