Movlog

Faith

ആദ്യ ഭർത്താവിന്റെ മരണം ! രണ്ടാം വിവാഹം അടുത്ത സുഹൃത്തിനെ -നടി സിന്ധു ജേക്കബ് ന്റെ ജീവിതം

ആദ്യ ഭർത്താവിനെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചും മനസ് തുറന്ന് നടി സിന്ധു ജേക്കബ്. -സിന്ധു ജേക്കബിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. സിനിമകളിലും സീരിയലുകളിലും ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതയാണ് സിന്ധു ജേക്കബ്. മിനിസ്ക്രീനിലൂടെ ആയിരുന്നു സിന്ധു കൂടുതൽ ശ്രദ്ധേയമായത്. ദൂരദർശനിൽ സംപ്രേഷണം ചെയ്ത “മാനസി” എന്ന പരമ്പരയിലൂടെ ആണ് സിന്ധു ഏറെ ശ്രദ്ധേയമാവുന്നത്. സിന്ധുവിന്റെ കലാജീവിതത്തെക്കുറിച്ച് മലയാളികൾക്ക് അറിയാമെങ്കിലും നടിയുടെ കുടുംബജീവിതത്തെ കുറിച്ച് അധികം വിവരങ്ങൾ ഒന്നും ആർക്കും അറിയില്ല.

എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന അമൃത ടിവിയിലെ “പറയാം നേടാം” എന്ന പരിപാടിയിൽ അടുത്തിടെ സിന്ധുവും ഭർത്താവ് ശിവസൂര്യയും ഒരുമിച്ച് എത്തിയതോടെയാണ് താരത്തിന്റെ കുടുംബജീവിതത്തെ കുറിച്ച് മലയാളികൾ അറിയുന്നത്. ഭർത്താവുമായുള്ള പ്രണയത്തെക്കുറിച്ച് എംജിശ്രീകുമാർ ചോദിച്ചപ്പോഴായിരുന്നു ആദ്യ ഭർത്താവിനെ കുറിച്ചും അദ്ദേഹത്തിന്റെ വിയോഗത്തെ കുറിച്ചുമെല്ലാം നടി പറഞ്ഞത്. ഒപ്പം ഭർത്താവിന്റെ കൂട്ടുകാരൻ രണ്ടാം ഭർത്താവായി വന്നതിനെ കുറിച്ചും താരം വ്യക്തമാക്കി.

സിന്ധുവിന്റെ ആദ്യ ഭർത്താവ് അപ്രതീക്ഷിതമായി മരണപ്പെടുകയായിരുന്നു. ഭർത്താവിന്റെ സുഹൃത്തിനെ ആണ് പിന്നീട് സിന്ധു വിവാഹം കഴിച്ചത്. ഭർത്താവിനോടൊപ്പം കൂടെ വരികയും കാണുകയും ഒക്കെ ചെയ്തിരുന്നതിനാൽ ശിവസുര്യയെ ആദ്യമേ സിന്ധുവിന് നല്ലതുപോലെ അറിയാമായിരുന്നു. ഭർത്താവിന്റെ വിയോഗത്തിൽ വളരെ വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ സിന്ധുവിന് വലിയൊരു സഹായമായിരുന്നു അദ്ദേഹം. അങ്ങനെ സഹായം ചെയ്‌ത്‌ ഒപ്പം കൂടുകയായിരുന്നു.

ഓരോ ആളുകൾക്കും ഒരാൾ പറഞ്ഞു വെച്ചിട്ടുണ്ടാകുമല്ലോ. അത് പോലെ ശിവസുര്യ സിന്ധുവിന്റെ ജീവിതത്തിലേക്ക് വന്നു ചേരുകയായിരുന്നു. അല്ലാതെ പ്രണയം ഒന്നുമായിരുന്നില്ല എന്ന് താരം വ്യക്തമാക്കി. ആദ്യ ഭർത്താവുമായുള്ള ബന്ധത്തിന് കുടുംബം എല്ലാം എതിരായിരുന്നു. എന്നാൽ ശിവ സൂര്യ ആദ്യമേ എല്ലാവരെയും കയ്യിലെടുത്തിട്ടുണ്ട്. അത് കൊണ്ട് കുടുംബവുമായി വളരെ നല്ല ബന്ധം ആണെന്ന് സിന്ധു പറയുന്നു. എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പരിപാടിയിൽ അതിഥിയായി സിന്ധുവിന്റെ ഭർത്താവ് ശിവ സൂര്യയും സർപ്രൈസ് ആയി എത്തുകയായിരുന്നു.

എംജി യോടൊപ്പം പരിപാടിയിൽ പങ്കെടുക്കണമെന്ന് സിന്ധുവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. സിന്ധുവിന്റെ ആഗ്രഹങ്ങളൊക്കെ നിറവേറ്റാൻ ശിവ സൂര്യ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സന്തോഷകരമായ ഒരു ജീവിതം ആസ്വദിക്കുകയാണ് ഇവരിപ്പോൾ. ജീവിതത്തിൽ നമുക്ക് വേണ്ടത് മനസമാധാനം ആണെന്നും ഇപ്പോഴുള്ള ജീവിതം വളരെ സന്തോഷത്തോടെ ജീവിക്കുന്നു എന്നുമാണ് സിന്ധു പങ്കുവെച്ച്. ഇതിനിടയിൽ നടി ഷീലയെയും മധുവിനെയും അവതരിപ്പിച്ച് സിന്ധുവും ശിവ സൂര്യയും കയ്യടി നേടിയിരുന്നു.

അടുത്തിടെ ശീലാമ്മയെ കണ്ട അനുഭവങ്ങൾ എം ജി ശ്രീകുമാറും പങ്കുവെച്ചു. ഇപ്പോഴും നല്ല ആരോഗ്യവതി ആണ് ഷീലാമ്മ എന്ന് എം ജി ശ്രീകുമാർ പറഞ്ഞു. കോറോണയ്ക്ക് തൊട്ട് മുമ്പ് ഡൽഹിയിൽ വെച്ചായിരുന്നു ഷീലാമ്മയെ എംജി കണ്ടത്. രാവിലെ എട്ടു മണി തൊട്ട് രാത്രി പത്ത് മണി വരെ ഷോപ്പിംഗിനു പോകാൻ ഇന്നും ഉഷാർ ആണ് ഷീലാമ്മ എന്നും എത്ര കടുത്ത വെയിൽ ആണെങ്കിൽ പോലും കാണുന്ന കടയിൽ കയറി ഷോപ്പിംഗ് നടത്താൻ ആക്ടീവ് ആണെന്ന് ഷീലാമ്മയെ കുറിച്ച് എം ജി പങ്കു വെച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top