Movlog

Kerala

മലയാളികളുടെ പ്രിയതാരം ആന്റണി പെപ്പെയുടെ വിവാഹം നിശ്ചയിച്ചതായി റിപോർട്ടുകൾ !

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത്‌ 2017ൽ പുറത്തിറങ്ങിയ “അങ്കമാലി ഡയറീസ്” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് പെപ്പെ എന്നറിയപ്പെടുന്ന ആന്റണി വർഗീസ്. സിനിമയിൽ ആന്റണി അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രം ശ്രദ്ധേയമായതോടെ താരം ഈ പേര് സ്വീകരിക്കുകയായിരുന്നു. നിരവധി പുതുമുഖ താരങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു. നിരവധി പുരസ്കാരങ്ങളാണ് ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ പെപ്പെ സ്വന്തമാക്കിയത്.

നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത “സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ” ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം രണ്ടാമതും പെപ്പെ “ജെല്ലിക്കെട്ട്” എന്ന സിനിമയിൽ പ്രവർത്തിച്ചു. ഇന്ത്യയിൽ നിന്നും ഓസ്കാർ പട്ടികയിൽ സ്ഥാനം പിടിച്ചചിത്രമായിരുന്നു “ജെല്ലിക്കെട്ട് “. ചിത്രത്തിലെ പെപ്പെയുടെ പ്രകടനം മികച്ച സ്വീകാര്യത നേടിയിരുന്നു. താരത്തിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായി മാറി ഈ സിനിമ. ടിനു പാപ്പച്ചൻ ഒരുക്കുന്ന “അജഗജന്തരം” ആണ് പെപ്പെയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.

പ്രേക്ഷകരുടെ പ്രിയ യുവതാരം വിവാഹിതനാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അങ്കമാലി സ്വദേശിയാണ് താരത്തിന്റെ വധു. വിവാഹ നിശ്ചയം കഴിഞ്ഞു എന്നും ജൂണിൽ വിവാഹം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആന്റണിയുടെയും വധുവിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അടുത്തിടെയാണ് എളവൂർ സെന്റ് ആന്റണീസ് പള്ളിയിൽ വെച്ച് ആന്റണിയുടെ സഹോദരി അഞ്ജലിയുടെ വിവാഹം കഴിഞ്ഞത്. ജിപ്സൺ ആയിരുന്നു അഞ്ജലിയുടെ വരൻ .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top