Movlog

Movie Express

ഉറ്റസുഹൃത്തിനോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവച്ച് പൂർണിമ ഇന്ദ്രജിത്ത് – കലക്കൻ കമെന്റുമായി ഇന്ദ്രജിത്തും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താരകുടുംബം ആണ് അന്തരിച്ച നടൻ സുകുമാരന്റേത്. സുകുമാരന്റെ ഭാര്യ മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ, മൂത്ത മരുമകളായ പൂർണിമ ഇന്ദ്രജിത്ത് എന്നിവരെല്ലാം അഭിനേതാക്കളാണ്. രണ്ടാമത്തെ മരുമകൾ സുപ്രിയ മേനോൻ സിനിമ നിർമ്മാതാവാണ്. ഇന്ദ്രജിത്തിന്റെ മൂത്തമകൾ പ്രാർത്ഥന പിന്നണി ഗായികയായും രണ്ടാമത്തെ മകൾ നക്ഷത്ര ബാലതാരമായും മലയാള സിനിമയിൽ എത്തിയിട്ടുണ്ട്. “പ്രാണ” എന്ന ബോറ്റീഖിന്റെ ഉടമസ്ഥ കൂടിയായ പൂർണിമ ഇന്ദ്രജിത്ത് സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്.

താരത്തിന്റെ പുത്തൻ മേക്കോവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. സിനിമയിൽ ഇപ്പോൾ പണ്ടത്തെപ്പോലെ സജീവമല്ലെങ്കിലും ഒരുപാട് ആരാധകർ ഉള്ള താരമാണ് പൂർണിമ. ആരാധകരുമായി കുടുംബം വിശേഷങ്ങളും പ്രഫഷണൽ ജീവിതത്തിലെ വിശേഷങ്ങളും എല്ലാം പൂർണിമ പങ്കുവയ്ക്കാറുണ്ട്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ആയ ഷാൻ മുറ്റത്തിലിനു ഒപ്പമുള്ള പൂർണിമയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. “ബെസ്റ്റിയുമൊത്ത് കുസൃതി കൂടുന്നതാണ് ഏറ്റവും നല്ല തെറാപ്പി” എന്നാണ് ചിത്രത്തിന് പൂർണിമ നൽകിയിരിക്കുന്ന അടിക്കുറിപ്പ്. നിരവധി താരങ്ങളും ആരാധകരും ആണ് ചിത്രത്തിന് താഴെ കമന്റ് എത്തിയത്.

പൂർണിമയുടെ ഭർത്താവ് ഇന്ദ്രജിത്ത് സുകുമാരനും താരത്തിന്റെ ചിത്രത്തിന് കീഴിൽ കമന്റ് പോസ്റ്റ് ചെയ്തു. “ഒപ്പമുള്ള തമാശകൾ മിസ്സ് ചെയ്യുന്നു, കണ്ടുമുട്ടാൻ ആയി കാത്തിരിക്കുന്നു” എന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്. ഇന്ദ്രജിത്തിനു മറുപടിയായി, “ഞാൻ നിങ്ങളെ ഒത്തിരി സ്നേഹിക്കുന്നു. ഉടൻ തന്നെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു” എന്ന് ഷാൻ കമന്റ് ചെയ്തു. ബോളിവുഡിൽ അൻപതോളം ചിത്രങ്ങളിലെ നടിമാർക്കായി മേക്കപ്പ് ചെയ്തിട്ടുള്ള പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റാണ് ഷാൻ. 2005ൽ ബെംഗളൂരുവിലെ ഡി ജോൺസ് കോളേജിൽ നിന്ന് ഫാഷൻ ടെക്നോളജിയിൽ ബിരുദം നേടി ഡൽഹിയിലെ പേൾ അക്കാഡമിയിൽ പഠനം കഴിഞ്ഞ ഷാനിനെ തേടി ചില സെലിബ്രിറ്റി കല്യാണങ്ങൾ എത്തുകയായിരുന്നു. ഇത് ഷാനിന്റെ ജീവിതത്തെ തന്നെ മാറ്റി മറച്ചു.

ആഡംബരത്തിന്റെ അവസാനവാക്കായി കരുതിയ സുനിൽ ഭാരതി മിത്തലിന്റെ മകൾ അയിഷയുടെ വിവാഹത്തിനു മേക്കപ്പ് ചെയ്തത് ഷാൻ ആയിരുന്നു. “യെ സാലി സിന്ദഗി” എന്ന ബോളിവുഡ് ചിത്രത്തിൽ പ്രവർത്തിച്ചത് ഷാനിനെ രാജ്യം മുഴുവൻ അറിയപ്പെടുന്ന ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആയി മാറ്റി. ജാക്വലിൻ ഫെർണാണ്ടസിനെ വ്യത്യസ്തമായി അവതരിപ്പിച്ച “മർഡർ ടു” എന്ന ചിത്രത്തിൽ മേക്കപ്പ് നൽകിയത് ഷാൻ ആണ്. തന്റെ മേക്കപ്പ് വീഡിയോകൾ പങ്കുവെക്കാനായി സ്വന്തമായി യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top