Movlog

Movie Express

“ഇവൾ മലയാളി തന്നെ അല്ലെ ?”.പൂർണിമയ്‌ക്ക് എതിരെ വിമർശനങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് അന്തരിച്ച നടൻ സുകുമാരന്റേത്. സുകുമാരന്റെ ഭാര്യ മല്ലിക സുകുമാരൻ, മക്കളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മൂത്ത മരുമകളായ പൂർണിമ, ഇവരെല്ലാം മലയാള സിനിമയിലെ മികച്ച അഭിനേതാക്കളാണ്. രണ്ടാമത്തെ മരുമകൾ സുപ്രിയ മേനോൻ നിർമാതാവായി മലയാളസിനിമയിൽ പ്രവർത്തിക്കുന്നു. ഇന്ദ്രജിത്തിന്റെ മൂത്തമകൾ പ്രാർത്ഥന പിന്നണിഗാന രംഗത്തും രണ്ടാമത്തെ മകൾ നക്ഷത്ര ബാലതാരമായി മലയാള സിനിമയിൽ എത്തിയിട്ടുണ്ട്. പൂർണമായും ഒരു സിനിമ കുടുംബമാണ് ഇവരുടേത് .

സിനിമകളിലൂടെയും സീരിയലുകളുടെയും മലയാളികളുടെ മനം കവർന്ന നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. ഒരു അഭിനേതാവ് മാത്രമല്ല മികച്ച ഒരു അവതാരക കൂടിയായ പൂർണിമ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ പൂർണിമ പങ്കു വെച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധനേടുന്നത്. അവധിക്കാലം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ പുതിയ ലുക്ക് കണ്ട അമ്പരപ്പിലാണ് ആരാധകരും. പൊതുവേ പുതിയ സ്റ്റൈലുകൾ പരീക്ഷിക്കുന്ന പൂർണിമ തന്റെ പുതിയ പരീക്ഷണങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മികച്ച പിന്തുണയാണ് പ്രിയ താരത്തിന് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്.

കഴിഞ്ഞ ദിവസം പൂർണിമയുടെ ഒരു അഭിമുഖം പുറത്തുവന്നതോടെ വിമർശനങ്ങൾക്ക് ഇരയാവുകയാണ് താരം. ക്ലബ്ബ് എഫ് എംമായുള്ള പൂർണ്ണിമയുടെ അഭിമുഖമാണ് ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. പൂർണിമയുടെ വിശേഷങ്ങളെ കുറിച്ചും, ഇന്ദ്രജിത്തിനെ കുറിച്ചും, ബിസിനസിനെ കുറിച്ചുമെല്ലാം പൂർണിമ ഇംഗ്ലീഷിൽ ഭാഷയിൽ മറുപടി നൽകുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്. ഇതിനെതിരെയാണ് കടുത്ത വിമർശനങ്ങൾ ഉയരുന്നത്.

“ഇവൾ മലയാളി അല്ലേ പിന്നെ എന്തിനാണ് ഇംഗ്ലീഷിൽ മാത്രം സംസാരിക്കുന്നത്” എന്നാണ് ആളുകൾ ചോദിക്കുന്നത്. പൃഥ്വിരാജിനും ഇന്ദ്രജിത്തിനും പോലുമില്ല ഇത്ര ജാഡ എന്നും പിന്നെ ഇവൾ എന്തിനാണ് ഇങ്ങനെ ജാഡ കാണിക്കുന്നത് എന്നും പലരും അഭിപ്രായപ്പെടുന്നു. സുപ്രിയ പോലും അഭിമുഖത്തിൽ ഇത്രയേറെ ഇംഗ്ലീഷ് ഉപയോഗിച്ചിട്ടില്ലെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. ശക്തമായ വിമർശനങ്ങളാണ് പൂർണിമയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top