Movlog

India

മ രി ച്ചെന്നു മറ്റുള്ളവർ കരുതിയ യുവാവിനെ തോളിലേറ്റി ഇൻസ്‌പെക്ടർ രാജേശ്വരി ! പിന്നീട് സംഭവിച്ചത്

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാവുന്നത് ചെന്നൈയിലെ ഇൻസ്പെക്ടറായ രാജേശ്വരിയുടെ ചിത്രങ്ങളാണ്. 28കാരനായ ഒരു യുവാവിനെ തന്റെ തോളിൽ തൂക്കി കൊണ്ടുപോകുന്ന പോലീസ് ഇൻസ്പെക്ടർ രാജേശ്വരിയുടെ ചിത്രങ്ങൾക്ക് സമൂഹ്യമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. അബോധാവസ്ഥയിലുള്ള യുവാവിനെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുവാൻ ഓട്ടോറിക്ഷയിലേക്ക് കൊണ്ടു പോവുകയായിരുന്ന രാജേശ്വരി.

തന്റെ സമയോചിതമായ പ്രവർത്തിയിലൂടെ ആളുകളുടെ ഹൃദയങ്ങൾ കീഴടക്കി ഇരിക്കുകയാണ് ഈ പോലീസുകാരി. ജനങ്ങൾ മാത്രമല്ല പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഈ സിംഗ പെണ്ണിനെ പ്രശംസിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഉലകനായകൻ കമലഹാസൻ രാജേശ്വരിയെ അഭിനന്ദിച്ച് ട്വിറ്ററിൽ കുറിപ്പ് പങ്കുവച്ചു. രാജേശ്വരിയുടെ ജോലിയോടുള്ള ആത്മാർത്ഥതയും ധൈര്യവും കൃത്യസമയത്ത് തന്നെ ഒരു ജീവൻ രക്ഷിക്കാനുള്ള ഇടപെടലുകളും ഏറെ പ്രശംസനീയമാണെന്ന് കമലഹാസൻ പങ്കുവെച്ചു.

വീഡിയോയിൽ രാജേശ്വരിക്ക് സമീപം മറ്റു പുരുഷന്മാരും നാട്ടുകാരും ഉള്ളതും കാണാം. എന്നാൽ അവരുടെ സഹായം ഒന്നുമില്ലാതെ സ്വന്തമായി യുവാവിനെ തോളിലേറ്റി ഓട്ടോറിക്ഷയിലേക്ക് കൊണ്ടു പോവുകയായിരുന്നു രാജേശ്വരി. അവിടെ ഉണ്ടായിരുന്ന ചില ആളുകളോട് അയാൾക്കൊപ്പം പോവാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് കൂടാതെ ഓട്ടോ ഡ്രൈവറോടും ഒപ്പമുള്ള ആളുകളോടും അയാളെ ഏതുവിധേനെയും രക്ഷിക്കണമെന്നും രാജേശ്വരി പറയുന്നത് വീഡിയോയിൽ കേൾക്കാം.

ഒരു ജീവൻ രക്ഷിക്കാനുള്ള രാജേശ്വരിയുടെ നിസ്വാർത്ഥമായ സേവനങ്ങൾക്കും പ്രയത്നങ്ങൾക്കും സമൂഹമാധ്യമത്തിൽ നിറഞ്ഞ കയ്യടികൾ ആണ് ലഭിക്കുന്നത്. തോളിലേറ്റുന്നതിനുമുമ്പ് യുവാവിന് ഫസ്റ്റ് എയ്‌ഡ്‌ നൽകിയിരുന്നുവെന്നും പിന്നീട് ആശുപത്രി സന്ദർശിച്ചപ്പോൾ അയാളുടെ അമ്മയെ കണ്ടെന്നും രാജേശ്വരി പങ്കുവെച്ചു. രാജേശ്വരി ഒരു മികച്ച ഓഫീസർ ആണെന്നും എല്ലാ അഭിനന്ദനങ്ങളും അർഹിക്കുന്നു എന്നും ചെന്നൈ പോലീസ് കമ്മീഷണർ ശങ്കർ പറഞ്ഞു.

ചെന്നൈയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ പലയിടങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് മരം വീണ് അതിനടിയിൽ ഉദയകുമാർ എന്ന 28 വയസ്സുള്ള യുവാവ് കുടുങ്ങുകയായിരുന്നു. മരത്തിനടിയിൽ പെട്ട ഉദയകുമാർ അബോധാവസ്ഥയിലായി. ചെന്നൈ കീഴ്പാക്കം ശ്മശാനത്തിലെ ജോലിക്കാരനാണ് ഉദയകുമാർ. ഇയാൾ മ രി ച്ചതായി പ്രദേശവാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു.

ഉടൻ തന്നെ സംഭവസ്ഥലത്തെത്തി ഇൻസ്പെക്ടർ രാജേശ്വരിയും സംഘവും മരത്തിനടിയിൽ കുടുങ്ങിക്കിടന്ന ഉദയകുമാറിനെ പുറത്തെടുക്കുകയായിരുന്നു. അയാൾക്ക് ജീവനുണ്ടെന്ന് മനസ്സിലായതോടെ മറ്റൊന്നും ചിന്തിക്കാതെ തോളിൽ ചുമന്ന് അതുവഴി പോയ ഒരു ഓട്ടോയിൽ കയറ്റി വിടുകയായിരുന്നു രാജേശ്വരി. ഇപ്പോൾ കീഴ്പാക്കം സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ് ഉദയ കുമാർ.

പ്ര കൃ തി ദു രന്ത വേളകളിൽ എല്ലാം രക്ഷാസേനയോടൊപ്പം പ്രവർത്തിക്കുന്ന വളരെ ഊർജസ്വലമായ ഉദ്യോഗസ്ഥയാണ് രാജേശ്വരി. തമിഴ്നാട്ടിൽ പെയ്യുന്ന കനത്ത മഴയിൽ 8 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി താരങ്ങളും രാ ഷ്ട്രീ യ പ്രമുഖരും പെൺപുലിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിൻറെ വിവിധ കോണുകളിൽ നിന്ന് സ്നേഹാദരങ്ങൾ എട്ടു വാങ്ങുകയാണ് ഇപ്പോൾ ചെന്നൈയിലെ ഇൻസ്‌പെക്ടർ രാജേശ്വരി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top