Movlog

Kerala

പ്രതിയുടെ ഫോണിൽ യുവതിക്ക് സന്ദേശം അയച്ചിരുന്നത് പോലീസ്കാരൻ – ഒടുവിൽ സംഭവിച്ചത് കണ്ടോ ?

പത്തനംതിട്ടയിൽ സ്ത്രീകളെ ശല്യം ചെയ്തെന്ന പരാതിയിൽ പോലീസുകാരന് സസ്പെൻഷൻ ലഭിച്ചിരിക്കുകയാണ്. വേലി തന്നെ വിളവ് തിന്നുകയാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിച്ചിരിക്കുന്നത്. പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എസ് അഭിലാഷിനെതിരെയാണ് നടപടി. കസ്റ്റഡിയിലെടുത്ത പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും പെൺകുട്ടികളുടെ നമ്പർ എടുത്തതാണ് പോലീസുകാരൻ അ ശ്ലീ ല സന്ദേശങ്ങൾ അയച്ചത്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധ്കർ മഹാജിന്റെ നടപടി കഴിഞ്ഞ ദിവസമായിരുന്നു.

പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സാമ്പത്തിക ക്രമക്കേട് കേസിലെ പ്രതിയുടെ ഫോൺ പോലീസുകാരൻ ദുരുപയോഗം ചെയ്തത്. പ്രതിയുടെ ഫോൺ പരിശോധിക്കുന്നതിനിടയിൽ പോലീസുകാരൻ അയാളുടെ സ്വകാര്യ വാട്സപ്പ് സന്ദേശങ്ങളും സുഹൃത്തുക്കൾക്ക് അയച്ച ഫോട്ടോസും ദൃശ്യങ്ങളും ഒക്കെ സ്വന്തം ഫോണിലേക്ക് മാറ്റി.

ദൃശ്യങ്ങൾ യുവതികൾക്ക് അയച്ചുകൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതിയുടെ ഫോണിൽനിന്ന് പൊലീസുകാരൻ യുവതിയെ വീഡിയോകോൾ വിളിക്കുകയും ചെയ്തു. മറ്റുചില സ്ത്രീകളോടും സമാനമായ രീതിയിൽ പോലീസുകാരൻ പെരുമാറി. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ പരാതിയിൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരൻ അഭിലാഷിന്റെ ഫോൺ പിടിച്ചെടുത്തത്.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പൊലീസുകാരനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ എല്ലാം തന്നെ ശരിയാണെന്ന് കണ്ടെത്താൻ സാധിച്ചു.സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അടിസ്ഥാനത്തിലാണ് അതിവേഗത്തിൽ സസ്പെൻഷൻ ഉത്തരവിറക്കിയത്. സമഗ്രമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.

വേലിതന്നെ വിളവു തിന്നുന്നതുപോലെയാണ് ഇത്തരം വാർത്തകൾ കാണുമ്പോൾ തോന്നുന്നത് എന്നാണ് ആളുകൾ പറയുന്നത്. പോലീസുകാർ തന്നെ ഇങ്ങനെ തുടങ്ങുകയാണെങ്കിൽ എന്ത് ചെയ്യുമെന്നും ആളുകൾ ചോദിക്കുന്നുണ്ട്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷിക്കേണ്ട പോലീസുകാർ തന്നെ ജനങ്ങളെ ഭീഷണിപ്പെടുത്തുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്യുകയാണെങ്കിൽ മറ്റുള്ള സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും എന്നാണ് ആളുകൾ ചോദിക്കുന്നത് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top