Movlog

Faith

ഗായകൻ സോമദാസ്‌ നമ്മെ വിട്ടു പിരിഞ്ഞു

ഗായകൻ സോമദാസ്‌ നമ്മെ വിട്ടു പിരിഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിൽ കഴിയവേ ആണ് വേർപാട്. പെട്ടന്നുണ്ടായ ഹൃദയാഘാതം ആണ് മരണകാരണം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആണ് മരണം സ്ഥിതീകരിച്ചത്. കൊല്ലം ചാത്തന്നൂർ സ്വദേശിയായ അദ്ദേഹം ജനങ്ങളിലേക്ക് എത്തുന്നത് റിയാലിറ്റി ഷോകളിലൂടെ ആയിരുന്നു. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗറിൽ കൂടിയാണ് അദ്ദേഹം ജനഹൃദയങ്ങൾ കീഴടക്കിയത്. പിന്നീട് ഏഷ്യാനെറ്റ് ചാനലിലെ തന്നെ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കൂടി വലിയ ജന പിന്തുണ നേടിയെടുത്തു.

വളരെ നല്ല സ്വഭാവവും, മറ്റുള്ളവരെ വേദനിപ്പിക്കാതെ ഉള്ള ജീവിതവും ശ്രദ്ധേയം. ഐഡിയ സ്റ്റാർ സിങ്ങറിൽ അദ്ദേഹം 2008 ലാണ് പങ്കെടുത്തത്. ശബ്ദത്തിലെ മികവും, വെത്യസ്തയും ഒന്ന് തന്നെയാണ് അദ്ദേഹത്തിന് ലഭിച്ച ആരാധകരുടെ ഇഷ്ടം. മലയാള സിനിമയിലും അദ്ദേഹത്തിന്റെ ശബ്ദം എത്തി. രണ്ടു മക്കൾ ഉള്ള അദ്ദേഹം വിവാഹമോചിതനായിരുന്നു. സിനിമയെക്കാൾ അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങി ചെന്നത് സ്റ്റേജ് ഷോ കളിലൂടെ ആയിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കലാഭവൻ മണിയാണ് അദ്ദേഹത്തെ സിനിമ ലോകത്തേക്ക് എത്തിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top