Movlog

Movie Express

ദീപ്തിയെ തട്ടിയെടുക്കാനുള്ള എല്ലാ പദ്ധതികളും തയ്യാറായിട്ടുണ്ടെന്ന കമന്റ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഗായകനാണ് വിധുപ്രതാപ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന “വോയിസ് ഓഫ് ദ ഇയർ” എന്ന സംഗീത പരിപാടിയുടെ ജേതാവായിരുന്നു വിധു. നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി വിധു പ്രതാപ് പാടിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ പാടിയിട്ടുള്ള താരം മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. മലയാളത്തിലെ മിക്ക പ്രശസ്ത സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട് വിധു പ്രതാപ്. ഒരു മികച്ച ഗായകൻ മാത്രമല്ല ഒരു മികച്ച അഭിനേതാവ് കൂടിയാണ് വിധു എന്ന് സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെക്കുന്ന വീഡിയോകൾ സാക്ഷ്യപ്പെടുത്തുന്നു.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. നടിയും, നർത്തകിയും, അവതാരകയുമായ ദീപ്തിയെ ആണ് വിധുപ്രതാപ് വിവാഹം കഴിച്ചത്. ഇരുവരും ഒന്നിച്ച് എത്തുന്ന വീഡിയോകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇവരുടെ കെമിസ്ട്രി മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “സൂപ്പർ ഫോർ സീസൺ 2 ” വിലെ വിധി കർത്താവാണ് വിധു പ്രതാപ്. വിധുവിനെ കൂടാതെ റിമിടോമി, സിത്താര, ജ്യോത്സ്ന എന്നിവരാണ് മറ്റു വിധികർത്താക്കൾ. ഇവർ തമ്മിലുള്ള സൗഹൃദവും നർമ്മം നിറഞ്ഞ സംഭാഷണങ്ങളും എല്ലാം ഈ റിയാലിറ്റിഷോയുടെ വിജയത്തിന് പ്രധാന പങ്കുവഹിക്കുന്നു.

രണ്ടു ദിവസം മുമ്പായിരുന്നു വിധുവിന്റെ ഭാര്യ ദീപ്തിയുടെ പിറന്നാൾ. ഭാര്യക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് വിധുപ്രതാപ് ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ദീപ്തിയുടെ മനോഹരമായ ഒരു ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു വിധു പിറന്നാൾ ആശംസകൾ നൽകിയത്. “ചിത്രത്തിന് ഒരു ക്യാപ്ഷൻ വേണ്ടി ഒരുപാട് ആലോചിച്ചു എങ്കിലും ഇവളോട് ഉള്ള എന്റെ സ്നേഹം ഒരു ക്യാപ്ഷനിൽ ഒതുങ്ങുന്നതല്ല” എന്നായിരുന്നു വിധുപ്രതാപ് കുറിച്ചത്. നിരവധി താരങ്ങളും, ഗായകരും, സുഹൃത്തുക്കളും, ആരാധകരും ആണ് ദീപ്തിക്ക് ആശംസകളുമായി മുന്നോട്ടുവന്നത്.

ഈ ചിത്രത്തിനു താഴെ വന്നിരിക്കുന്ന ഒരു കമന്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ദീപ്തിയെ തട്ടിയെടുക്കാനുള്ള എല്ലാ പദ്ധതികളും തയ്യാറാണെന്നും, ദീപ്തി മോളെ പോരുന്നോ എന്റെ കൂടെ എന്നായിരുന്നു കമന്റ്. ഈ കമന്റ് ഇട്ടത് മറ്റാരുമല്ല ഗായിക സിതാര കൃഷ്ണകുമാർ ആയിരുന്നു. വധുവിന്റെയും ദീപ്തിയുടെയും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സിതാര. മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് സിതാര കൃഷ്ണകുമാർ. സിത്താരയുടെ കമന്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. നിരവധിപേരാണ് സിത്താരയുടെ കമന്റിന് രസകരമായ മറുപടി നൽകിക്കൊണ്ട് മുന്നോട്ടുവന്നിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top