Movlog

Kerala

ഇനി മിനി ലോക്ക് ഡൗൺ നാളെ പുതിയ ഇളവുകൾ. പെട്രോൾ വില കുറയും.കുട്ടികൾക്ക് മാസം 2000 രൂപ സഹായം- കൂടുതൽ അറിയാം

സംസ്ഥാനത്ത് ഇന്ന് പെട്രോൾ ഡീസൽ വില വർദ്ധനവിന് എതിരെ ചക്ര സ്തംഭന സമരം നടത്തി. പെട്രോളും ഡീസലും ജിഎസ്ടി നികുതി ഘടനയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിർണായക നീക്കവുമായിട്ട് കേരളം ഹൈ കോടതി. ഇക്കാര്യത്തിൽ ആറു ആഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈ കോടതി കേന്ദ്ര സർക്കാരിന് കത്തയച്ചു. ജിഎസ്ടി കൗൺസിലിന് ഹർജിക്കാരൻ നൽകിയ നിവേദനം കേന്ദ്ര സർക്കാരിന് കൈമാറാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. നിവേദനം നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല എന്നാണ് ഹർജിക്കാരന്റെ വാദം. ഇക്കാര്യത്തിൽ തീരുമാനം ആകും വരെ പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ നികുതി പിരിക്കുന്നത് നിർത്തി വെക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ തീരുമാനം വരും വരെ നികുതി ഈടാക്കുന്നത് സംസ്ഥാന സർക്കാർ നിർത്തി വെക്കണം എന്ന ഹർജിക്കാരന്റെ അപേക്ഷയിലുള്ള തീരുമാനം ചീഫ് സെക്രെട്ടറിയുടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുകയാണ്.

അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജുകൾ ആക്കി മാറ്റുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ എൻ രാജൻ. പോക്ക് വരവ് അടക്കം ഭൂമിയുടെ ക്രയവിക്രിയയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈൻ ആയിട്ട് ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്‌ഷ്യം. ഇതിനായി ഡിജിറ്റൽ സർവ്വേ അടക്കം സമയബന്ധിതമായി പൂർത്തീകരിക്കുവാൻ ആയിട്ട് നടപടി സ്വീകരിക്കും. മൂന്ന് വർഷത്തിനുള്ളിൽ റവന്യു വകുപ്പിന്റെ എല്ലാ സേവനങ്ങളും ഓൺലൈൻ ആയി ലഭ്യമാക്കാൻ ആയിട്ട് സമ്പൂർണ ഇ സേവനം നൽകുന്ന പോർട്ടൽ സാക്ഷാത്കരിക്കുക എന്നതാണ് ലക്‌ഷ്യം. ഇതിനുള്ള പ്രവർത്തനപദ്ധതി ഉടൻ തയ്യാറാക്കും.

നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് 2021 ജൂൺ മാസത്തെ സ്‌പെഷൽ അരി വിതരണം ജൂൺ 19 മുതൽ ആരംഭിച്ചിരിക്കുകയാണ്. എല്ലാവർക്കും ഈ ആനുകൂല്യം വരും ദിവസങ്ങളിൽ കൈപറ്റാവുന്നതാണ്. കിലോയ്ക്ക് പതിനഞ്ചു രൂപ നിരക്കിൽ പത്തു കിലോ അരി ആണ് നീല, വെള്ള കാർഡ് ഉടമകൾക്ക് ലഭിക്കുന്നത്. ബ്രൗൺ കാർഡ് ഉള്ളവർക്ക് രണ്ട് കിലോ അരിയും ലഭിക്കുന്നതാണ്. നീണ്ട ഒന്നര മാസത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ പരിഗണിക്കുകയാണ് സർക്കാർ. ആരാധനാലയങ്ങളിലെ പ്രവേശനം, സിനിമ സീരിയൽ ഷൂട്ടിങ്ങുകൾ സംബന്ധിച്ചുള്ള കാര്യങ്ങളിൽ നാളെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിക്കുന്നതായിരിക്കും. ആഗസ്റ്റ് മാസം ആദ്യത്തോടെ കോവിഡ് മൂന്നാം തരംഗം എത്തുന്നെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളം വീണ്ടും ഒരു ലോക്ക് ഡൗണിലേക്ക് പോകുന്ന സാഹചര്യമാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top