Movlog

India

അനുവാദമില്ലാതെ നിബിഢ വനമേഖലയിൽ പ്രവേശിച്ചത് എന്ത് ഉദ്ദേശത്തോടെ എന്നും അന്വേഷിക്കുന്നു

സംയുക്തസേന മേധാവി സഞ്ചരിച്ച വ്യോമസേനയുടെ എംഐ 17വി 5 ഹെലികോപ്റ്റർ കഴിഞ്ഞ ബുധനാഴ്ച 12.20ഓടെ ആയിരുന്നു കൂനൂരിൽ തകർന്നു വീണത്. സംയുക്ത സേന മേധാവി ബിപിൻ റാവത്ത് അടക്കം 14 പേർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ആയിരുന്നു തകർന്നു വീണത്.

ഹെലികോപ്റ്റർ ഇടിച്ചു തകരുന്നതിന് തൊട്ട് മുമ്പുയുള്ള ദൃശ്യങ്ങളാണ് പിന്നീട് പുറത്ത് വന്നത്. ഹെലികോപ്റ്റർ സഞ്ചരിക്കുന്നത് കണ്ട കൗതുകത്തിൽ പ്രദേശവാസികൾ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്.

ഹെലികോപ്റ്റർ കണ്ടതു കൊണ്ടുള്ള കൗതുകത്തിൽ ആയിരുന്നു ആളുകൾ വീഡിയോ പകർത്തിയത്. എന്നാൽ അതിനിടയിൽ അസ്വാഭാവികമായ ശബ്ദം കേട്ട് ഹെലികോപ്റ്റർ തകർന്നു എന്ന് ആളുകൾ ചോദിക്കുന്നത് വീഡിയോയിലുണ്ട്.

ഹെലികോപ്ടർ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ശബ്ദം കേട്ട കൗതുകത്തോടെ നോക്കുകയായിരുന്നവർ ആണ് വീഡിയോ പകർത്തിയത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ശബ്ദം ഇല്ലാതാവുകയും അസ്വാഭാവികമായ ഒരു ശബ്ദം ഉണ്ടാവുകയും ആയിരുന്നു.

കടുത്ത മഞ്ഞിനുള്ളിലേക്ക് ഹെലികോപ്റ്റർ സഞ്ചരിച്ച തൊട്ടടുത്ത നിമിഷം ആയിരുന്നു ആ ശബ്ദം ഉണ്ടായത്. രാജ്യത്തിന്റെ സംയുക്ത സേനാമേധാവി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ഏറ്റവും അവസാനത്തെ ദൃശ്യങ്ങൾ പകർത്തിയത് ഡിസംബർ എട്ടിന് ഊട്ടി കാണാൻ എത്തിയ ജോ ആയിരുന്നു. വിവാഹ ഫോട്ടോഗ്രാഫർ ആണ് ജോ. കുനൂരിലെ റെയിൽവേ ട്രാക്കിൽ നടക്കുന്നതിനിടെയാണ് ഹെലികോപ്റ്റർ വളരെ താഴ്ന്ന് പറക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഇത് കണ്ടതും ജോ ഹെലികോപ്റ്റർ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. 19 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ മൂടൽ മഞ്ഞിനുള്ളിലേക്ക് ഹെലികോപ്റ്റർ പോകുന്നത് കൃത്യമായി കാണാം. കോയമ്പത്തൂർ സ്വദേശി ആയ ജോ വിവാഹ ഫോട്ടോഗ്രാഫറാണ്. ജോ പകർത്തിയ വീഡിയോ രാജ്യത്തെ നടുക്കിയ അപകടം നടന്ന് നിമിഷങ്ങൾക്ക് മുൻപ് എടുത്തതാണെന്ന് പോലീസും സ്ഥിരീകരിക്കുകയായിരുന്നു.

ജോവിന്റെ ഫോൺ ഫൊറൻസിക്കിലേക്ക് അയച്ചിരിക്കുകയാണ്. ഇതിനു പുറമെ ജോവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കുറച്ചു പേരും എന്തിനാണ് നിബിഡ മേഖലയിൽ പോയതെന്ന അന്വേഷണത്തിലാണ് പൊലീസ്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ദൃക്‌സാക്ഷികളെ ചോദ്യം ചെയ്തു വരികയാണ് പോലീസ്. അപകടം നടന്ന ദിവസത്തെ കാലാവസ്ഥയും താപനിലയും സംബന്ധിച്ച് ഉള്ള വിശദവിവരങ്ങൾ ചെന്നൈയിലെ കാലാവസ്ഥ വകുപ്പിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അവധി ആഘോഷിക്കാൻ ആയി കൂട്ടുകാരനും കുടുംബത്തിനൊപ്പം എത്തിയത് ആയിരുന്നു ജോ. ജോയിന്റ് ഫോൺ ഡിസ്ട്രിക് പോലീസ് ശേഖരിച്ച് കോയമ്പത്തൂരിലെ ഫോറൻസിക് ഡിപ്പാർട്മെന്റിലേക്ക് അയച്ചിരിക്കുകയാണ്. വന്യമൃഗങ്ങൾ നിരന്തരം വിഹരിക്കുന്ന നിബിഡമായ പ്രദേശങ്ങളിൽ ജോവും കൂട്ടരും എങ്ങനെ എത്തിയെന്നു അന്വേഷിക്കുകയാണ് പോലീസ്. സംയുക്ത സേന മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റു 11 ഉദ്യോഗസ്ഥരും ആയിരുന്നു മ രി ച്ചത്.

എയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ ആയ വരുൺ സിങ് മാത്രമാണ് ഈ അപകടത്തിൽ രക്ഷപ്പെട്ടത്. അദ്ദേഹം ബെംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വെല്ലിംഗ്ടണിലെ സൈനിക താവളത്തിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ബിപിൻ റാവത്ത്.

ഹെലികോപ്റ്റർ തകർന്നു വീണതും എസ്റ്റേറ്റ് തൊഴിലാളികൾ ആണ് രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയത്. വലിയ രീതിയിലുള്ള തീ ആയത് രക്ഷാപ്രവർത്തനത്തെ ആദ്യഘട്ടത്തിൽ ബാധിച്ചു. ആദ്യം വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് സൈനിക ക്യാമ്പിൽനിന്ന് സൈനികർ എത്തിയതോടെയാണ് രക്ഷാപ്രവർത്തനം വേഗത്തിൽ ആയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top