Movlog

Movie Express

അതിരു കടന്നു ! കരച്ചിൽ നിർത്താനാകാതെ പൊട്ടിക്കരഞ്ഞു പേർളി – കണ്ടു നിന്നവരും

ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് പേർളി മാണി. ജിപിയുടെയും പേർളിയുടെയും അവതരണം കാണാൻ വേണ്ടി മാത്രം ഷോ കണ്ടവർ ധാരാളമാണ്.

ചുരുണ്ട മുടിയും, നർമം നിറഞ്ഞ അവതരണവും കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളെ കയ്യിലെടുത്ത പേർളി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ അങ്ങ് ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് പേർളി മാണി.

ബിഗ് ബോസ് മലയാളം സീസൺ 1 ൽ എത്തിയതിയതോടെ പേർളിയെ കുറിച്ച് മലയാളികൾ കൂടുതൽ അറിഞ്ഞു തുടങ്ങിയത്. മോഡേൺ വേഷങ്ങളണിഞ്ഞ് ബൈക്ക് ഓടിക്കുന്ന ഒരു ബോൾഡ് പെൺകുട്ടി ആണ് പേർളി എന്നായിരുന്നു മലയാളികൾ ധരിച്ചിരുന്നത്. എന്നാൽ ചെറിയ കുട്ടികളെ പോലെ നിഷ്കളങ്കയും ചെറിയ കാര്യങ്ങൾക്ക് പോലും വിഷമിക്കുകയും കരയുകയും ചെയ്തിരുന്ന പേർളിയെ ആയിരുന്നു ബിഗ് ബോസിൽ നമ്മൾ കണ്ടത്.

ഇവിടെ വെച്ചായിരുന്നു പേർളി സീരിയൽ താരം ശ്രീനിഷിനെ ആദ്യമായി കണ്ടു മുട്ടുന്നതും പ്രണയത്തിലാവുന്നതും. മലയാളം, തമിഴ്, തെലുങ്ക് സീരിയലുകളിൽ സജീവമാണ് ശ്രീനിഷ്. ഇവരുടെ പ്രണയം ഗെയിം സ്ട്രാറ്റജി ആണെന്ന് പലരും വിമർശിച്ചിരുന്നു. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം ഇവരുടെ വിവാഹ നിശ്ചയം നടന്നപ്പോൾ ആയിരുന്നു പ്രേക്ഷകർ ഇവരുടെ പ്രണയം സത്യം ആണെന്ന് തിരിച്ചറിയുന്നത്. പിന്നീട് ഇവർ വിവാഹിതരാവുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് പെർലിഷ് എന്ന് പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന പേർളിയും ശ്രീനിഷും. സുന്ദരമായ ചിത്രങ്ങളും രസകരമായ വീഡിയോകളും എല്ലാം താരങ്ങൾ ആരാധകരുമായി പങ്കു വെക്കാറുണ്ട്. നിമിഷ നേരം കൊണ്ട് തന്നെ ഇതെല്ലം വൈറൽ ആകാറുമുണ്ട്. കഴിഞ്ഞ മാർച്ചിൽ ആയിരുന്നു ഇവർക്ക് മകൾ നില പിറന്നത്. നിലയുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട്.

ഇൻസ്റാഗ്രാമിലൂടെയോ അല്ലെങ്കിൽ സ്വന്തം യൂട്യൂബ് ചാനലിലൂടെയോ ആണ് പേർളി മാണി വിശേഷങ്ങൾ എല്ലാം പങ്കു വെക്കുന്നത്. ജീവിതത്തിലെ രസകരമായ സുന്ദര നിമിഷങ്ങൾ മാത്രമല്ല തന്റെ പ്രയാസങ്ങളും, പ്രതിസന്ധികളും അത് എങ്ങനെ അതിജീവിക്കുന്നു എന്നും പേർളി ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഒരുപാട് പേർക്ക് പ്രചോദനമേക്കുന്ന വീഡിയോകൾ ആണ് പേർളി പങ്കു വെക്കാറുള്ളത്. ഇത് തന്നെയാണ് പേർളിയുടെ വീഡിയോകൾക്ക് മികച്ച സ്വീകാര്യത നേടാനുള്ള കാരണവും.

ഇപ്പോൾ കുടുംബ സമേതം ദുബായിൽ അവധി ആഘോഷിക്കുകയാണ് മകൾ നിലക്കൊപ്പം പേർളിഷ്. ഇവരുടെ അവധിക്കാല ചിത്രങ്ങളും, ആരാധകരുമായുള്ള സെൽഫികളും എല്ലാം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. “മീറ്റ് ആൻഡ് ഗ്രീറ്റ്” എന്ന പരിപാടിയിലൂടെ ആണ് ദുബൈയിൽ ഉള്ള ആരാധകരെ പെർലിഷ് കാണുന്നതും സമയം ചിലവഴിക്കുന്നതും. നിരവധി പേരാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഈ കുടുംബത്തെ കാണാൻ ആയി എത്തുന്നത്. ഇത് പോലൊരു സ്വീകരണം ദുബൈയിൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല എന്ന് പേർളി തുറന്നു പറയുന്നു.

പേർളിയെയും, ശ്രീനിഷിനെയും, മകൾ നിലയെയും കാണാൻ ആയി എത്തിയ ആൾക്കൂട്ടം കണ്ടും അവരുടെ സ്നേഹം തിരിച്ചറിഞ്ഞതും വികാരാധീനയായി പൊട്ടിക്കരയുന്ന പേർളിയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. നില ജനിച്ചതിന് ശേഷം ഉള്ള ഇവരുടെ ആദ്യത്തെ വിദേശ യാത്രയാണിത്. ജീവിതത്തിലെ ഏറ്റവും സുന്ദരവും അനുഗ്രഹീത ആയ ദിവസം ആണ് കടന്നു പോയത് എന്നും ഞങ്ങളുടെ കൂട്ടായ്മയിൽ പങ്കു ചേരാനും, അനുഗ്രഹിക്കാനും, ആശംസിക്കാനും, സമയം ചിലവഴിക്കാനും എത്തിയ ഓരോരുത്തരോടും അകമഴിഞ്ഞ നന്ദി പേർളി മാണി തന്റെ സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top