Movlog

Kerala

പിറന്നാളിന് ശ്രീനിഷിനു തകർപ്പൻ സർപ്രൈസ് ഒരുക്കി പേർളി മാണി !

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരദമ്പതികൾ ആണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം സീസൺ 1 എന്ന ഗെയിം റിയാലിറ്റി ഷോയിലൂടെ ആണ് ഇവർ പരിചയപ്പെടുന്നത്. ബിഗ് ബോസ് ഹൗസിനുള്ളിൽ തന്നെ പ്രണയത്തിലായിരുന്ന ഇവരുടെ സൗഹൃദവും പ്രണയ ജീവിതവുമെല്ലാം മലയാളികൾ കണ്ടിട്ടുണ്ട്. ഷോയിൽ നിൽക്കാനുള്ള ഒരു ഗെയിം സ്ട്രാറ്റജി ആയിരിക്കും ഇവരുടെ പ്രണയം എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ബിഗ് ബോസിനു ശേഷം ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ ആണ് ഇവരുടെ പ്രണയം സത്യമാണെന്ന് ആളുകൾക്ക് പൂർണ ബോധ്യമായത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന രസകരമായ വീഡിയോകളും മനോഹരമായ ചിത്രങ്ങളും നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. റിയാലിറ്റി ഷോയിലൂടെ അവതാരകയായി എത്തിയ പേർളി മാണി വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. നിഷ്കളങ്കമായ സംസാരവും വേറിട്ട അവതരണ ശൈലി കൊണ്ടും മികച്ച അവതാരകയായി മാറി പേർളി മാണി. അവതരണത്തിനു പുറമേ അഭിനയത്തിലും ചുവടുവെച്ച പേളി മാണി അങ്ങ് ബോളിവുഡ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് സീരിയലുകളിൽ സജീവമാണ് ശ്രീനിഷ്.

ഈ വർഷം മാർച്ചിൽ ആണ് ഇവർക്ക് നില എന്ന മകൾ ജനിക്കുന്നത്. നിലയുടെ ഓരോ വിശേഷങ്ങളും തന്റെ യൂട്യൂബ് ചാനലിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പേളിയും ശ്രീനിഷും പങ്കുവയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ആയിരുന്നു നടി പേളി മാണിയുടെ ജന്മദിനം ആഘോഷിച്ചത്. കഴിഞ്ഞ ദിവസം നടൻ ശ്രീനിഷിന്റെ മുപ്പത്തിയാറാം ജന്മദിനമായിരുന്നു. പ്രണയാർദ്രമായ ഒരു സർപ്രൈസ് ആയിരുന്നു ശ്രീനിഷിനായി പേർളി കരുതിവെച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെ വിവാഹശേഷമുള്ള ശ്രീനിയുടെയും പേർളിയുടെയും മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ ആയിരുന്നു പേർളി പങ്കുവെച്ചത്. ജന്മദിനാശംസകൾ ശ്രീനി എന്ന് സ്നേഹത്തോടെ പേർലിയും നിലയും എന്ന അടിക്കുറിപ്പോടെ ആണ് താരം വീഡിയോ പങ്കുവെച്ചത്. ഇതുകൂടാതെ സമൂഹമാധ്യമങ്ങളിൽ മകൾ നിലക്കൊപ്പം ഉറങ്ങുന്ന ശ്രീനിയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പേർളി പങ്കു വെച്ച വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top