Movlog

Faith

നീലക്കുയിലിലെ റാണിയുടെ കുടുംബത്തിൽ നടന്നത് അപ്രതീക്ഷിത ദുരന്തം ! സന്തോഷകരമായ ജീവിതം സ്വപ്നം കണ്ട നടിയുടെ ജീവിതത്തിൽ സംഭവിച്ചത്

മിനിസ്ക്രീൻ താരങ്ങളെ പ്രേക്ഷകർക്ക് സ്വന്തം കുടുംബത്തിലെ അംഗങ്ങളോട് എന്നപോലെയുള്ള സ്നേഹമാണ്. ദിവസേന ടെലിവിഷൻ സ്ക്രീനുകളിലൂടെ വീട്ടിലെത്തുന്നത് കൊണ്ടാകും സീരിയൽ താരങ്ങളോട് ഉള്ള ഈ പ്രത്യേക സ്നേഹം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പരയായിരുന്നു “നീലക്കുയിൽ”. 2018 ഫെബ്രുവരിയിൽ സംപ്രേഷണം ആരംഭിച്ച “നീലക്കുയിൽ” ഒരു ഹിന്ദി പരമ്പരയുടെ റീമേക്കായിരുന്നു. മലയാളത്തിനു പുറമേ തമിഴിലും റീമേക്ക് ചെയ്യപ്പെട്ട ഈ പരമ്പര ഏറെ വിജയകരമായിരുന്നു.

പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളായ ആദിയും റാണിയും തമ്മിലുള്ള പ്രണയത്തിനിടയിലേക്ക് അപ്രതീക്ഷിതമായി കസ്തൂരി എന്ന കഥാപാത്രം എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയിൽ കാണിച്ചത്. നിതിൻ ജേക് ജോസഫ് ആധിയായി എത്തിയപ്പോൾ സ്‌നിഷ ചന്ദ്രൻ ആണ് കസ്തൂരി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. റാണി എന്ന കഥാപാത്രമായി ആദ്യം എത്തിയത് പവനി റെഡ്ഡി എന്ന താരമായിരുന്നു. തമിഴ്, തെലുങ്ക് പരമ്പരകളിലെ സജീവസാന്നിധ്യമാണ് പവനി.

” ചിന്നത്തമ്പി” എന്ന തമിഴ് പരമ്പരയിലൂടെ ഏറെ ശ്രദ്ധേയയായ പവനി ഇരുപത്തിയൊന്നാം വയസ്സിൽ ആണ് മോഡലിംഗിലേക്ക് ചുവടുവെയ്ക്കുന്നത്. നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള താരം തമിഴിലെ ബിഗ് ബോസ് സീസൺ 5ലെ മത്സരാർത്ഥിയായി തിളങ്ങുകയാണ് ഇപ്പോൾ. “പാസമലർ” എന്ന തമിഴ് പരമ്പരയിൽ അഭിനയിക്കുമ്പോൾ ആയിരുന്നു തെലുങ്ക് നടൻ പ്രദീപ് കുമാറിനെ പവനി പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമാവുകവിയായിരുന്നു. അങ്ങനെ നവംബർ 2016ൽ ആയിരുന്നു ഹൈദരാബാദിൽ വെച്ച് ഇവരുടെ വിവാഹ നിശ്ചയം നടന്നത്.

2017ലെ വാലന്റൈൻസ് ദിനത്തിൽ ഇവർ വിവാഹിതരായി. എന്നാൽ ആ വിവാഹ ബന്ധത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. അതേ വർഷം പ്രദീപ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഹൈദരാബാദിലെ വസതിയിൽ വെച്ചായിരുന്നു താരം ആത്മഹത്യ ചെയ്തത്.

ഭർത്താവിന്റെ മരണത്തിനുശേഷം രോഗബാധിതയായ പവനി ആറുമാസത്തോളം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. കമലഹാസൻ അവതരിപ്പിക്കുന്ന ബിഗ്ബോസിൽ മത്സരാർത്ഥിയായി എത്തിയപ്പോഴായിരുന്നു തന്റെ കുടുംബജീവിതത്തെ കുറിച്ച് വേദനയോടെ താരം വെളിപ്പെടുത്തിയത്.

ബിഗ് ബോസ് മത്സരാർത്ഥിയും ഗായികയായ ഇസൈ വാണിയോട് സംസാരിക്കുന്നതിനിടയിലാണ് തന്റെ ജീവിതത്തിലെ വേദനകളെ കുറിച്ച് താരം തുറന്നു പറഞ്ഞത്. കുട്ടികളും കുടുംബവുമായി സന്തോഷകരമായ ഒരു ജീവിതം ആഗ്രഹിച്ച ഭവാനിയെ തേടിയെത്തിയത് ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗമായിരുന്നു. സീ തമിഴിൽ സംപ്രേഷണം ചെയ്ത പാരമ്പരയിലായിരുന്നു പവനി അവസാനമായി നായികയായി പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ബിഗ് ബോസ് തമിഴ് സീസൺ 5ലെ ശക്തയായ മത്സരാർത്ഥി ആണ് താരം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top