Movlog

Kerala

മലബാർ എക്സ്പ്രസിൽ ജീവനൊടുക്കി യാത്രക്കാരൻ – പകച്ചു പോയി കൂടെ യാത്രചെയ്തവർ

ജീവിതം ഒന്നേയുള്ളൂ. അതിമനോഹരമായ ഈ ജീവിതം അവസാനിപ്പിക്കുന്നത് ഒരു പ്രശ്നത്തിനും പരിഹാരമല്ല. ഇന്ന് നമ്മുടെ നാട്ടിൽ ആ ത്മ ഹ ത്യ നിരക്ക് ക്രമാതീതമായി വർധിച്ചു വരികയാണ്. വളരെ ചെറിയ കുട്ടികൾ പോലും ജീവനൊടുക്കുന്ന ഒരു പ്രവണതയാണ് നമ്മൾ കണ്ടു വരുന്നത്. കൂട്ടുകുടുംബ വ്യവസ്ഥിതികളിൽ നിന്ന് മാറി അണു കുടുംബത്തിലേക്ക് മാറിയത് കുട്ടികളുടെ ജീവിതത്തോടുള്ള ചിന്താഗതികളിലും കാഴ്ചപ്പാടുകളിലും മാറ്റങ്ങൾ ഉണ്ടാക്കി.

കുട്ടികളുടെ എല്ലാ ആഗ്രഹങ്ങളും വാശികളും മാതാപിതാക്കൾ നിറവേറ്റാൻ തുടങ്ങിയതോടെ ചെറിയ വിഷമങ്ങളും തിരസ്കരണവും താങ്ങാനാവാത്ത ഒരു തലമുറ ആയി മാറി ഇന്നത്തെ തലമുറ. അതുകൊണ്ടു തന്നെ ജീവിതത്തിൽ ഒരു ചെറിയ പ്രതിസന്ധി വരുമ്പോൾ പോലും അതിനെ നേരിടാനോ അതെങ്ങനെ പരിഹരിക്കണം എന്നൊന്നും ചിന്തിക്കുന്നതിനു മുമ്പ് ജീവനൊടുക്കാൻ ആണ് അവർ ചിന്തിക്കുന്നത്. അടുത്തിടെയായിരുന്നു പത്താം ക്ലാസ് പരീക്ഷ ബുദ്ധിമുട്ടായതിന്റെ പേരിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയത്.

ആ നിമിഷത്തിൽ വലിയൊരു പ്രശ്നമാണെന്ന് തോന്നുന്ന പല കാര്യവും പിന്നീട് വളരെ നിസാരമായിരിക്കുമെന്ന് ചിന്തിക്കാനുള്ള അറിവ് നമ്മൾ കുട്ടികളിലേക്ക് എത്തിക്കണം. അത് വളരെ ചെറിയ പ്രായത്തിൽ തന്നെ നമ്മൾ കുട്ടികളിലേക്ക് എത്തിച്ചു കൊടുക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഈ അടുത്ത കാലത്തായി നമ്മുടെ നാട്ടിൽ യുവാക്കൾ ജീവനൊടുക്കുന്നത് വർദ്ധിച്ചു വരികയാണ്. നിസ്സാരമായ കാര്യങ്ങൾക്ക് പോലും ജീവൻ വെടിയുന്ന പ്രവണതയാണ് യുവ തലമുറയിൽ കണ്ടു വരുന്നത്.

ചെറിയ പ്രതിസന്ധികൾ പോലും തരണം ചെയ്യാനോ വിഷമങ്ങൾ അതിജീവിക്കാനോ ഉള്ള മനക്കരുത്ത് ഇല്ലാത്ത അനേകം യുവാക്കളാണ് ജീവനൊടുക്കുന്നതിൽ അഭയം പ്രാപിക്കുന്നത്. ചിലരാകട്ടെ പല ചതിക്കുഴികളിൽ അകപ്പെട്ടത് കാരണവും സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകൾ ഭയന്ന് ജീവനൊടുക്കുന്നവരുമുണ്ട്.

ഇന്ന് രാവിലെ ട്രെയിനിൽ യാത്രക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലബാർ എക്സ്പ്രസിലാണ് 50 വയസ്സ് തോന്നിപ്പിക്കുന്ന ഒരു യാത്രക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭിന്നശേഷിക്കാരുടെ കൊച്ചിന്റെ ശുചിമുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെതുടർന്ന് ട്രെയിൻ യാത്ര ഒന്നര മണിക്കൂറോളം തടസ്സപ്പെട്ടു.

കൊല്ലത്ത് ട്രെയിൻ ഒന്നര മണിക്കൂറോളം പിടിച്ചു വെക്കുകയായിരുന്നു.കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയിൽ ആയിരുന്നു യാത്രക്കാരൻ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മലബാർ എക്സ്പ്രസിൽ ആയിരുന്നു യാത്രക്കാരൻ തൂങ്ങി മരിച്ചത്. രാവിലെ 7 മണിയോടെ കായംകുളത്തിനും കരുനാഗപ്പള്ളിക്കും ഇടയ്ക്ക് വെച്ചാണ് ഇയാൾ ഭിന്നശേഷിക്കാരുടെ കൊച്ചിന്റെ ശുചിമുറിയിൽ എത്തിയത്. ഷർട്ടും ബർമുഡയും ആയിരുന്നു വേഷം. കോച്ചിലെ ശുചിമുറിയിലേക്ക് വന്ന മറ്റൊരു യാത്രക്കാരനാണ് ഇയാൾ തൂങ്ങിമരിച്ചത് ആദ്യമായി കണ്ടത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top