Movlog

Kerala

അടച്ചവയെല്ലാം തുറക്കുന്നു! പുതിയ ലോക്ക്ഡൗൺ രീതികൾ ഇങ്ങനെ – പാൻകാർഡ് ഉണ്ടോ? 10000 പിഴ – തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കോവിഡ് മൂലം കുടുംബത്തിലെ മുഖ്യ വരുമാന ദായകൻ ആയ വ്യക്തി മരിച്ചതിനെത്തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുവാൻ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ച വായ്പ പദ്ധതി പ്രകാരം കേരളത്തിലെ ഒബിസി വിഭാഗത്തിൽപ്പെട്ടഅർഹരായ ഉപഭോക്താക്കളിൽ നിന്ന് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മൂന്നുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ഒബിസി വിഭാഗത്തിൽപെട്ട കുടുംബങ്ങളിലെ മുഖ്യ വരുമാനദായകനായ 60 വയസ്സിന് താഴെ പ്രായമുള്ള വ്യക്തി കോവിഡ് മൂലം മരിച്ചാൽ വ്യവസ്ഥകൾക്ക് വിധേയമായി വായ്പ ലഭിക്കുന്നതാണ്. അഞ്ചുലക്ഷം രൂപവരെ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ തുകയും ലഭിക്കുന്നതാണ്.

ടി പി ആർ അടിസ്ഥാനത്തിൽ ഉള്ള ഇളവുകൾ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടിൽ താഴെയുള്ള മേഖല ആയ എ കാറ്റഗറിയിൽ സർക്കാർ സ്ഥാപനങ്ങളിൽ 25% ഹാജറിൽ പ്രവർത്തിക്കാം.എല്ലാ കടകൾക്കും തുറക്കാം. ഓട്ടോ ടാക്സി സർവീസുകൾ നടത്താം. ബീവറേജ് ഔട്ട്‌ലെറ്റുകൾ തുറക്കും. എട്ടു മുതൽ 20 വരെ ടി പി ആർ നിരക്കുള്ള മേഖലകളാണ് കാറ്റഗറി ബി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു മാത്രമേ ഇവിടെ പ്രവർത്തനാനുമതി ഉള്ളൂ. ഓട്ടോ-ടാക്സി സേവനങ്ങൾ, ബീവറേജ് ഔട്ട്‌ലെറ്റുകൾ എന്നിവ പ്രവർത്തിക്കില്ല. 20 നും 30 നും ഇടയിൽ ടി പി ആർ ഉള്ള സി വിഭാഗത്തിൽ നിയന്ത്രണങ്ങൾ വളരെ ശക്തമാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറന്നു പ്രവർത്തിക്കാം. ഹോട്ടലുകൾക്ക് രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പാഴ്സലുകൾ വിൽക്കാൻ അനുമതിയുണ്ട്. 30 ന് മുകളിൽ ടി പി ആർ ഉള്ള അതിതീവ്ര മേഖലകളിൽ എല്ലാദിവസവും പൂർണ്ണ ലോക്ക് ഡൗൺ തന്നെ തുടരുന്നതായിരിക്കും. തമിഴ്നാട്ടിൽ ജൂൺ 28 വരെ ലോക്ക് ഡൗൺ നീട്ടി ഇരിക്കുകയാണ്. കോവിഡ മൂന്നാം തരംഗം 6 തൊട്ട് 8 ആഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ വ്യാപിക്കുവാൻ ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകുകയാണ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. പാൻകാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട സമയം ആദായനികുതി വകുപ്പ് ഈ വരുന്ന ജൂൺ മുപ്പത് വരെ ആണ് നീട്ടിയിരുന്നത്. ഇങ്ങനെ ജൂൺ 30 നുള്ളിൽ ചെയ്തില്ലെങ്കിൽ പതിനായിരം രൂപ പിഴ വരെ ചുമത്താവുന്ന കുറ്റമാണ്. കൂടാതെ നമ്മുടെ പാൻ കാർഡുകൾ അസാധുവാകുന്നതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top